News https://www.digit.in Latest News from Digit.in Mon, 09 Dec 2024 12:36:00 +0530 ml News https://www.digit.in Latest News from Digit.in https://static.digit.in/digitcommon/thumb_24528_digitcommon_td_600.jpeg Free Netflix കിട്ടും, Unlimited 5ജിയും അൺലിമിറ്റഡ് കോളുകളും, ദിവസം 21 രൂപ ചെലവിൽ! https://www.digit.in/ml/news/telecom/21-rs-per-day-you-will-get-free-netflix-unlimited-5g-and-unlimited-calling-know-how.html https://www.digit.in/ml/news/telecom/21-rs-per-day-you-will-get-free-netflix-unlimited-5g-and-unlimited-calling-know-how.html Mon, 09 Dec 2024 12:36:00 +0530

Lucky Bashkar, ആടുജീവിതം തുടങ്ങി വമ്പൻ റിലീസുകൾ ആസ്വദിക്കാൻ Free Netflix വേണോ? Airtel വരിക്കാർക്ക് ഫ്രീയായി നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. പ്രീ-പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാർക്ക് വേണ്ടി വളരെ മികച്ച പാക്കേജുകളുണ്ട്.

Free Netflix എയർടെൽ തരും

അതും മികച്ച വാലിഡിറ്റിയിൽ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ലഭിക്കുമെന്നതാണ് നേട്ടം. എയർടെലിന്റെ ചില തെരഞ്ഞെടുത്ത പ്ലാനുകളിലൂടെ നെറ്റ്ഫ്ലിക്സ് ആക്സസ് ലഭിക്കും. ഒരു വെടിയ്ക്ക് രണ്ട് പക്ഷി എന്ന് പറയുന്ന പോലെയാണിത്. നിങ്ങൾക്ക് മികച്ചൊരു പ്രീ-പെയ്ഡ് പ്ലാനും സ്വന്തമാക്കാം. പോരാഞ്ഞിട്ട് നെറ്റ്ഫ്ലിക്സ് ആക്സസിനായി വേറെ സബ്സ്ക്രിപ്ഷൻ പ്ലാനും ആവശ്യമില്ല. ഇതിനായി നിങ്ങൾ റീചാർജ് ചെയ്യേണ്ട എയർടെൽ പാക്കേജ് ഏതാണെന്ന് നോക്കാം.

ദിവസച്ചെലവ് 21 രൂപ മാത്രമാണ്. ഇങ്ങനെ 21 രൂപ ഈടാക്കിയാൽ Unlimited 5G-യും നെറ്റ്ഫ്ലിക്സും കോളുകളുമെല്ലാം ലഭിക്കും.

Free Netflix എയർടെൽ തരും
Free Netflix എയർടെൽ തരും

Free Netflix ബേസിക് പ്ലാൻ

ഈ എയർടെൽ പാക്കേജിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് നെറ്റ്ഫ്ലിക്സിന്റെ ബേസിക് പ്ലാനാണ്. ഇത് മൊബൈൽ സബ്സക്രിപ്ഷൻ പ്ലാനിനേക്കാൾ ഗുണകരമാണ്. മികച്ച വീഡിയോ സ്ട്രീമിങ്ങാണ് ബേസിക് പ്ലാനിലുള്ളത്.

അതുപോലെ മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി ഡിവൈസുകളിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതിൽ ആക്സസ് ലഭിക്കും. അതും HD ക്വാളിറ്റിയിൽ വീഡിയോ ആസ്വദിക്കാം. എയർടെൽ പാക്കേജിലൂടെ 199 രൂപ വില വരുന്ന നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാനാണ് ലഭിക്കുക. ഇതിന് ഒരു മാസമാണ് വാലിഡിറ്റി.

Dulquer Salmaan ചിത്രം ലക്കി ഭാസ്കർ അന്താരാഷ്ട്ര ലെവലിൽ നെറ്റ്ഫ്ലിക്സിൽ കുതിക്കുകയാണ്. കിടിലൻ കൊറിയൻ സീരീസുകളും ഇന്റർനാഷണൽ വെബ് സീരീസുകളും ഇതിലുണ്ട്. പോരാതെ മലയാളത്തിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകളും ഫ്രണ്ട്സ് സീരീസുമെല്ലാം നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Airtel പ്രീ-പെയ്ഡ് പ്ലാൻ

ഭാരതി എയർടെലിന്റെ 1,798 രൂപ വിലയുള്ള പ്ലാനിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിലാണ് പ്രീ-പെയ്ഡ് വരിക്കാർക്ക് ഫ്രീയായി നെറ്റ്ഫ്ലിക്സ് കിട്ടുന്നത്. ഇത് എയർടെലിന്റെ Unlimited 5G ലഭിക്കാനുള്ള ബെസ്റ്റ് ഓപ്ഷനാണ്.

ആദ്യം പാക്കേജിലൂടെ ലഭിക്കുന്ന ബേസിക് ആനുകൂല്യങ്ങൾ വിവരിക്കാം. ഈ പ്ലാനിൽ പ്രീപെയ്ഡ് വരിക്കാർക്ക് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ചെയ്യാം. ഇതിൽ നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസ്സും പ്രതിദിനം 3GB ഡാറ്റയും ഉറപ്പാണ്. പ്ലാനിന് 84 ദിവസത്തെ വാലിഡിറ്റിയാണ് വരുന്നത്. പ്രതിദിന ക്വാട്ട വിനിയോഗിച്ച് കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 Kbps-ലേക്ക് കുറയും.

Also Read: Free Amazon Prime: 84 ദിവസത്തേക്ക് 2 ഡിവൈസുകളിൽ പ്രൈം കിട്ടും, OTT റിലീസുകൾ ഫ്രീയായി കാണാം…

നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ഇതിൽ ഉൾപ്പെടുന്നു. ഈ ഒടിടി മാത്രമല്ല, എയർടെൽ എക്സ്ട്രീം ആപ്പ് ആക്സസും ലഭിക്കുന്നതാണ്. കൂടാതെ, അപ്പോളോ 24 ബൈ 7 സർക്കിൾ 3 മാസത്തെ വാലിഡിറ്റിയിൽ നേടാം. വിങ്ക് മ്യൂസിക്, സൗജന്യ ഹലോട്യൂൺസ് എന്നിവയും റിവാർഡുകളായി ലഭിക്കും.

]]>
Ration Card BPL ആക്കാം, അവസാന തീയതിയിലേക്ക്! ആവശ്യമായ രേഖകൾ, Online ആപ്ലിക്കേഷൻ വിവരങ്ങൾ ഇതാ… https://www.digit.in/ml/news/general/bpl-ration-card-application-date-ends-soon-apply-online-or-through-akshaya.html https://www.digit.in/ml/news/general/bpl-ration-card-application-date-ends-soon-apply-online-or-through-akshaya.html Mon, 09 Dec 2024 08:10:00 +0530

Ration Card BPL ആക്കാനുള്ള സമയപരിധി ഇനി ഒരു ദിവസം മാത്രം. മുൻഗണനാ റേഷൻ കാർഡുകൾക്കായി അപേക്ഷ സമർപ്പിക്കേണ്ടവർ ഉടൻ പൂർത്തിയാക്കുക. പിങ്ക് നിറത്തിലുള്ള റേഷൻ കാർഡിനായുള്ള അപേക്ഷ സ്വീകരിക്കുന്നതാണ് ഇപ്പോൾ നടക്കുന്നത്. വെ​ള്ള, നീ​ല നിറത്തിൽ കാർഡുള്ളവർ ബിപിഎല്ലിന് അർഹരാണെങ്കിൽ അപേക്ഷ അയക്കാം. ഓൺലൈനായി വീട്ടിലിരുന്നും, അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം.

Ration Card BPL ആക്കാനുള്ള അപേക്ഷ

നവംബർ 25 മുതൽ ബിപിൽ റേഷൻ കാർഡിന് വേണ്ടി അപേക്ഷ സ്വീകരിച്ചു തുടങ്ങി. ഇതിനുള്ള അവസാന തീയതി (Ration Card Deadline) ഡിസംബർ 10 വരെയാണ്. 10-ാം തീയതി വൈകിട്ട് 5 മണി വരെയാണ് അപേക്ഷകൾ സ്വീകരിക്കുക.

എന്നാൽ അവസാന തീയതി വരെ കാത്തിരിക്കരുത്. ഇതിന് കാരണം അപേക്ഷ നൽകുന്നവരുടെ തിരക്ക് മാത്രമല്ല. അപേക്ഷയിൽ ന്യൂ​ന​ത കണ്ടെത്തിയാൽ, അത് തിരുത്തി വീണ്ടും സമർപ്പിക്കേണ്ടതും ഈ തീയതിയ്ക്കുള്ളിലാണ്.

Ration Card Apply: എന്തൊക്കെ രേഖകർ നിർബന്ധം

ration card
റേഷൻ കാർഡ് ബിപിഎൽ അക്കാനുള്ള രേഖകൾ

റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റേണ്ടവർക്ക് എന്തെല്ലാം രേഖകളാണ് നിർബന്ധമെന്നോ? താഴെ കൊടുക്കുന്നു

വിധവ/ഭർത്താവ് ഉപേക്ഷിച്ചത്: വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ്
വീട്/ വസ്തു ഇല്ല: വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
അസുഖം/വൈകല്യം: മെഡിക്കൽ സർട്ടിഫിക്കറ്റ്

ഭവനപദ്ധതിപ്രകാരം ലഭിച്ച വീട്: ബന്ധപ്പെട്ട രേഖകൾ
വാടകവീട്: വാടകകരാറിന്റെ പകർപ്പ്
2009 ലെ BPL ലിസ്റ്റിൽ ഉൾപ്പെട്ടത്: പഞ്ചായത്ത് സെക്രട്ടറിയുടെ ക്രമനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്
പട്ടികജാതി/പട്ടികവർഗ്ഗം: ജാതി സർട്ടിഫിക്കറ്റ്

സ്വന്തമായി വീട് ഉളളവർ വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന പഞ്ചായത്ത് കോർപ്പറേഷനിൽ നിന്നുള്ള രേഖ എല്ലാ അംഗങ്ങളുടെയും ആധാർ ബന്ധപ്പെടുത്തി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്വന്തമായി നാല് ചക്രവാഹനം കാർഡുടമയ്ക്കോ അംഗങ്ങൾക്കോ ഇല്ലെന്നുളള സ്വയം സാക്ഷ്യപ്പെടുത്തൽ

റേഷൻ കാർഡിന് Online ആയി അപേക്ഷിക്കാം

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​ ബിപിഎൽ കാർഡിനായി അപേക്ഷിക്കാം. ecitizen.civilsupplieskerala.gov.in എന്ന സി​റ്റി​സ​ൺ ലോ​ഗി​ൻ പോ​ർ​ട്ട​ലിലൂടെയും അപേക് നൽകാം.

ഗൂഗിളിൽ ഈ വെബ്സൈറ്റ് തുറക്കുമ്പോൾ ഹോം പേജ് കാണാം. ഇവിടെ അക്ഷയ, സിറ്റിസൺ എന്നീ രണ്ട് ഓപ്ഷനുകൾ ലഭിക്കും. സിറ്റിസണിൽ ക്ലിക്ക് ചെയ്യുമ്പോൾ സിറ്റിസൺ ലോഗിൻ എന്ന പേജ് ലഭിക്കും. റേഷൻ കാർഡ് ഓൺലൈൻ ആപ്ലിക്കേഷൻ സ്റ്റാറ്റസ്, പ്രിന്റ് പാസ്‌വേഡ് എന്നിവ ലഭിക്കുന്നതിന്
Sandes മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യണം. ലോഗിൻ ചെയ്ത ശേഷം, നിങ്ങൾ അർഹരെങ്കിൽ ബിപിഎൽ കാർഡിനായി അപേക്ഷിക്കാം.

60000 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ബിപിഎൽ കാർഡുള്ളവർക്ക് കേന്ദ്രസർക്കാരിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങളും ലഭിക്കും. മുൻഗണനാ വിഭാഗത്തിൽ അനർഹരായവരെ കണ്ടെത്താൻ ഓപ്പറേഷൻ യെല്ലൊ എന്ന പരിശോധന സംഘടിപ്പിച്ചിരുന്നു.

Also Read: Netflix Scam: സൂക്ഷിക്കുക, പേയ്മെന്റ് ചെയ്യുമ്പോൾ ഹാക്കറുടെ കെണിയിൽ അകപ്പെടരുതേ! New Scam ഇങ്ങനെ…

ഇതിൽ 1.75 ലക്ഷം കാർഡുകൾ ബിപിഎല്ലിന് യോഗ്യത ഇല്ലാത്തവയാണെന്നും സ്ഥിരീകരിച്ചു. ഈ കാർഡുകൾ സറണ്ടർ ചെയ്താണ്, അർഹരായവരെ പരിഗണിച്ചുകൊണ്ട് ഇനി മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്യുക.

]]>
Bumper Discount! 256GB സ്റ്റോറേജ്, 200MP ഹൈ റെസല്യൂഷൻ ക്യാമറ Redmi പ്രോ പ്ലസ് അന്യായ ഓഫറിൽ! https://www.digit.in/ml/news/mobile-phones/256gb-storage-200mp-camera-redmi-note-13-pro-plus-at-excellent-offer.html https://www.digit.in/ml/news/mobile-phones/256gb-storage-200mp-camera-redmi-note-13-pro-plus-at-excellent-offer.html Mon, 09 Dec 2024 07:23:00 +0530

200MP ഹൈ- റെസല്യൂഷൻ ക്യാമറ Redmi Note 13 Pro Plus ഗംഭീര കിഴിവിൽ വാങ്ങാം. സ്മാർട്ഫോണിന് ഇത്തരത്തിൽ മികച്ച ഓഫർ ലഭിക്കുന്നത് വളരെ വിരളമാണ്. ക്യാമറയിൽ മാത്രമല്ല പവറിലും ചാർജിങ്ങിലുമെല്ലാം ഈ സ്മാർട്ഫോൺ നിങ്ങളെ അതിശയിപ്പിക്കും.

കാരണം 5000mAh ബാറ്ററിയും, 120W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ഫോണിലുണ്ട്. ഏറ്റവും മികച്ച ക്യാമറ ഫോണുകളിലൊന്നായ Redmi 5G ആമസോണിലാണ് വിലക്കിഴിവിൽ വിൽക്കുന്നത്.

Redmi പ്രോ പ്ലസ് ഓഫർ

Redmi Note 13 Pro Plus

ഇന്ന് Redmi Note 14 ലോഞ്ചിന് തയ്യാറെടുക്കുകയാണ്. ബേസിക് മോഡലും, പ്രോയും, പ്രോ പ്ലസ്സുമാണ് റെഡ്മി നോട്ട് 14 സീരീസിലുണ്ടാകുക. പുത്തൻ സ്മാർട്ഫോണുകൾ എത്തുന്നതിന് മുന്നേ തൊട്ടുമുമ്പത്തെ സീരീസിന് വില വെട്ടിക്കുറച്ചു.

8GB + 256GB ഫോൺ 23,998 രൂപയ്ക്കാണ് ഫോൺ ഇപ്പോൾ വിൽക്കുന്നത്. ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ 27,998 രൂപയ്ക്ക് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇതിന് പുറമെ ആകർഷകമായ ബാങ്ക് ഓഫറും ലഭ്യമാണ്. ഇങ്ങനെ 23,998 രൂപയ്ക്ക് വാങ്ങാം. വാങ്ങാനുള്ള ലിങ്ക്.

12GB+256GB റെഡ്മി നോട്ട് 14 ഫോണിന് 29,998 രൂപയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനും 4000 രൂപ ബാങ്ക് ഡിസ്കൌണ്ട് ലഭിക്കുമ്പോൾ 25,998 രൂപയ്ക്ക് വാങ്ങാം. ഫ്യൂഷൻ ബ്ലാക്ക്, പർപ്പിൾ, വൈറ്റ്, ബ്ലൂ എന്നീ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാകും. ഇതിന് പുറമെ 2,354 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. 12GB+256GB സ്റ്റോറേജ് ഇവിടെ നിന്നും വാങ്ങൂ

Redmi Note 13 Pro Plus: സ്പെസിഫിക്കേഷൻ

1.5K റെസല്യൂഷനുള്ള ഫോണാണിത്. റെഡ്മി നോട്ട് 13 പ്രോ പ്ലസ് ഡിസ്പ്ലേയ്ക്ക് 1220×2712 പിക്‌സൽ റെസല്യൂഷനുണ്ട്. 6.67 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേ ഈ സ്മാർട്ഫോണിൽ ലഭിക്കും. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌റ്റസ് പ്രൊട്ടക്ഷനുമുണ്ട്. ഫോണിലെ പ്രോസസർ മീഡിയടെക് ഡൈമെൻസിറ്റി 7200 ഒക്ടാ കോർ ആണ്.

ഇനി ഫോട്ടോഗ്രാഫി നോക്കാം. ഇതിലെ മെയിൻ ക്യാമറ 200 മെഗാപിക്സൽ ആണ്. സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. 120W ഫാസ്റ്റ് ചാർജിങ്ങിനെ റെഡ്മി 5G പിന്തുണയ്ക്കുന്നു. 5000mAh ബാറ്ററിയാണ് ഫോണിനുള്ളത്.

Also Read: 30,000 രൂപയ്ക്ക് Samsung Galaxy S23 സ്പെഷ്യൽ ഫോൺ കിട്ടും, Offer സൂപ്പറാണ്! കണ്ണും പൂട്ടി വാങ്ങിക്കോ…

ഇത് വൈ-ഫൈ 6, NFC, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറിനെ സപ്പോർട്ട് ചെയ്യുന്നു. 205 ഗ്രാം മാത്രം ഭാരം ഈ ഫോണിനുണ്ട്. ഇത് IP68 റേറ്റിങ്ങുള്ളതിനാൽ പൊടി പ്രതിരോധിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
Christmas Special: ക്ലീഷേ വിടാം, നല്ല വെറൈറ്റി ക്രിസ്മസ് ട്രീകൾ ഓൺലൈനിൽ വാങ്ങാം, കുറഞ്ഞ വിലയിൽ https://www.digit.in/ml/news/general/buy-variety-christmas-trees-in-online-at-lowest-prices.html https://www.digit.in/ml/news/general/buy-variety-christmas-trees-in-online-at-lowest-prices.html Sun, 08 Dec 2024 20:55:00 +0530

Christmas Special: ക്രിസ്മസ് 2024 എത്തിക്കഴിഞ്ഞു. ഈ വർഷത്തെ ക്രിസ്തുമസ്സിന് നല്ല വെറൈറ്റി അലങ്കാരപ്പണിയാക്കാം. വീട് മനോഹരമായി ക്രിസ്മസ് ഫീലിലാക്കാൻ ക്ലീഷേ വിട്ടുപിടിക്കാം. വെറൈറ്റി ക്രിസ്മസ് ട്രീകളും, വീടിന് ഇണങ്ങുന്ന ക്രിസ്മസ് ട്രീകളും വിലക്കുറവിൽ വാങ്ങാം.

Christmas Special: കുറഞ്ഞ ചെലവിൽ അലങ്കരിക്കാം

2000 രൂപയ്ക്ക് താഴെ വിലയിൽ Christmas Tree വാങ്ങാനുള്ള സുവർണാവസരമാണിത്. 400 രൂപയ്ക്കും 700 രൂപയ്ക്കുമെല്ലാം വെറൈറ്റി Xmas Trees ലഭിക്കും. ഇത്തവണത്തെ ക്രിസ്മസ് സ്പെഷ്യലാക്കാൻ ഇത് മതി.

Christmas Special ട്രീകൾ വാങ്ങാം

ഫ്ലിപ്കാർട്ടിലും ആമസോണിലും ലഭ്യമായതിലെ ഏതാനും ഓപ്ഷനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീട്ടിലേക്ക് വേണ്ടി മാത്രമല്ല, ക്രിസ്മസ് പാർട്ടികൾക്ക് വേണ്ടിയും ഇവ പർച്ചേസ് ചെയ്യാം. 1000 രൂപയ്ക്ക് താഴെ ബജറ്റിൽ നോക്കുന്നവർക്കും, 2000 രൂപ റേഞ്ചിൽ നോക്കുന്നവർക്കും പറ്റിയ ക്രിസ്മസ് ട്രീകൾ ഇവിടെയുണ്ട്.

variety christmas trees in online at lowest prices Christmas Special:
ക്രിസ്മസ് ട്രീകൾ ഓൺലൈനിൽ

SYCAMORE EAST ക്രോക്കെറ്റ് Christmas Special ട്രീ

ലുക്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന, സിമ്പിളായിട്ടുള്ള ഒരു ക്രിസ്മസ് ട്രീയാണിത്. 8.5 സെ.മീ നീളവും 8.5 വീതിയും 19 ഉയരവുമാണ് ഇതിനുള്ളത്. കൈ കൊണ്ട് നെയ്ത് നിർമിച്ച ക്രിസ്മസ് ട്രീ വീട്ടിലെ ടേബിളിലേക്കും, പുൽക്കൂടിലെ അലങ്കാരത്തിലേക്കുമെല്ലാം ഭംഗിയേകും. കോട്ടൺ കൊണ്ട് നിർമിച്ച മനോഹരമായ ഈ ക്രിസ്മസ് ട്രീയ്ക്ക് ആമസോണിൽ ഇപ്പോൾ വില 749 രൂപ മാത്രമാണ്. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ലിങ്ക് ഇതാ…

variety christmas trees in online at lowest prices Christmas Special
ക്രിസ്മസ് ട്രീകൾ വിലക്കുറവിൽ വാങ്ങാം

LAZYBEEE 3- ഫൂട്ട് ക്രിസ്മസ് ട്രീ

ഇൻഡോർ- ഔട്ട്ഡോർ അലങ്കാരത്തിന് യോജിച്ച ക്രിസ്മസ് ട്രീയാണിത്. LED ലൈറ്റും ഇതിലുള്ളതിനാൽ നിങ്ങളുടെ കുട്ടികൾക്കും കണ്ടാൽ ഏറെ ഇഷ്ടപ്പെടും. പല നിറത്തിൽ, പ്ലാസ്റ്റിക്കിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ക്രിസ്മസ് മരം അലങ്കരിക്കാൻ 24 സിൽവർ ബോളുകളും പായ്ക്കറ്റിലുണ്ടാകും. ഇവ എക്കോ ഫ്രണ്ട്ലി മറ്റീരിയൽ ആണെന്നാണ് ആമസോൺ പറയുന്നത്. ലേസിബീ ക്രിസ്മസ് ട്രീ 929 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. Buy From Here.

TIED RIBBONS ക്രിസ്മസ് ട്രീ

TR-CHRIST24 മോഡലിൽ വരുന്ന ടേബിൾ ട്രീയാണിത്. ഈ ക്രിസ്തുമസ്സിന് വീടും ഓഫീസും അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഓപ്ഷനാണിത്. നിങ്ങൾക്ക് ഫ്ലിപ്കാർട്ടിൽ നിന്ന് 549 രൂപയ്ക്ക് വാങ്ങാനാകും. പർച്ചേസിനുള്ള ലിങ്ക്.

R Art Pine ക്രിസ്മസ് ട്രീ

2 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയാണിത്. ഇൻഡോറിലും ഔട്ട്ഡോറിലും അലങ്കാരത്തിനായി R Art Pine ക്രിസ്മസ് ട്രീ അനുയോജ്യമാണ്. LED ലൈറ്റും, ചെറിയ സാന്തയും ട്രീയ്ക്കൊപ്പം ഉണ്ടാകും. ഇതിന് ഫ്ലിപ്കാർട്ടിൽ വെറും 499 രൂപ മാത്രമാണ് വില. വാങ്ങാനുള്ള ലിങ്ക്.

Collectible India 5 ഫീറ്റ് ക്രിസ്മസ് ട്രീ

40 സെന്റി മീറ്റർ നീളവും 40 സെന്റി മീറ്റർ വീതിയും ഇതിനുണ്ട്. അതുപോലെ 150 സെന്റി മീറ്റർ ഉയരവുമുള്ള ക്രിസ്മസ് ട്രീയാണിത്. സാന്തയും സ്റ്റാറുകളും ഡെമ്മി ക്രിസ്മസ് ഗിഫ്റ്റുകളും ഇതിനൊപ്പം ലഭിക്കും. ക്രിസ്മസ് ബോളുകളും ബെല്ലുകളും ട്രീ അലങ്കരിക്കാനായി ഒപ്പം നൽകുന്നു.

Also Read: Free Amazon Prime: 84 ദിവസത്തേക്ക് 2 ഡിവൈസുകളിൽ പ്രൈം കിട്ടും, OTT റിലീസുകൾ ഫ്രീയായി കാണാം…

വീട്ടിലെ ക്രിസ്മസ് അലങ്കാരത്തിലും പാർട്ടി ആഘോഷങ്ങൾക്കും ഇണങ്ങിയ അത്യാവശ്യം വലിയ ആർട്ടിഫിഷ്യൽ ട്രീയാണിത്. 1,599 രൂപയാണ് ആമസോണിലെ വില. ഇവിടെ നിന്നും വാങ്ങൂ

6 ഫീറ്റ് ക്രിസ്മസ് ട്രീ

6 അടി ഉയരത്തിലുള്ള ഒരു വലിയ ക്രിസ്മസ് മരമാണോ നിങ്ങൾ നോക്കുന്നത്. എങ്കിൽ വളരെ മനോഹരമായ ഒരു ക്രിസ്മസ് ട്രീ ആമസോണിൽ ലഭിക്കും. 50 സെമീ നീളവും 50 സെമീ വീതിയും 180സെമീ ഉയരവും ഇതിനുണ്ട്. മെറ്റലിലാണ് ഈ 6 ഫീറ്റ് ക്രിസ്മസ് ട്രീ നിർമിച്ചിട്ടുള്ളത്. 2,599 രൂപയ്ക്ക് ആമസോണിൽ നിന്ന് പർച്ചേസ് ചെയ്യാം. ഇവിടെ നിന്നും വാങ്ങൂ

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
Mobile Blast: CMF Phone 1 ഫോൺ പൊട്ടിത്തെറിച്ച് സ്‌കൂൾ പ്രിൻസിപ്പലിന് ദാരുണാന്ത്യം https://www.digit.in/ml/news/mobile-phones/cmf-phone-1-explosion-school-principal-died-in-mobile-blast.html https://www.digit.in/ml/news/mobile-phones/cmf-phone-1-explosion-school-principal-died-in-mobile-blast.html Sun, 08 Dec 2024 16:44:00 +0530

Mobile Blast: ജനപ്രിയ ആൻഡ്രോയിഡ് ഫോണായ CMF Phone 1 പൊട്ടിത്തെറിച്ച് ദുരന്തം. പോക്കറ്റിലിരുന്ന ഫോൺ പൊട്ടിത്തെറിച്ച് 55-കാരനായ ബൈക്ക് യാത്രികൻ മരിച്ചു. ഈ വർഷം നതിങ് കമ്പനിയുടെ സബ്-ബ്രാൻഡ് പുറത്തിറക്കിയ സ്മാർട്ഫോണാണിത്. ഇയർപോഡുകളും മറ്റും പുറത്തിറക്കിയിരുന്ന സിഎംഎഫിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണും ഇത് തന്നെ.

CMF Phone 1 Blast: ഒരു മരണം

ബൈക്കിൽ യാത്ര ചെയ്യവേ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സകോലി താലൂക്കിലെ സംഗഡിക്ക് സമീപമാണ് അപകടം. ജില്ലാ പരിഷത്ത് സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് സംഗ്രാമെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന യാത്രികന് പരിക്കേറ്റ് ചികിത്സയിലാണ്.

ഒരു മാസം മുമ്പാണ് ഇദ്ദേഹം സിഎംഎഫ് ഫോൺ 1 വാങ്ങിയത്. ശനിയാഴ്ച രാത്രിയിലാണ് ഫോൺ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഫോൺ പൊട്ടിത്തെറിച്ചതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.

CMF Phone 1 Blast
ഫോൺ പൊട്ടിത്തെറിച്ച് ദാരുണാന്ത്യം

ഫോൺ പൊട്ടിത്തെറിച്ച കേസിൽ കമ്പനി ഇനിയും പ്രതികരണം നടത്തിയിട്ടില്ല.

CMF Phone 1 പൊട്ടിത്തെറിച്ച അപകടം ഇങ്ങനെ…

സ്‌കൂൾ പ്രിൻസിപ്പൽ സുരേഷ് സംഗ്രാമെയാണ് ബൈക്ക് ഓടിച്ചിരുന്നത്. സംഗ്രാമിന്റെ പോക്കറ്റിൽ നിന്ന് ഫോൺ തീപിടിച്ച് പൊട്ടിത്തെറിച്ചു. തീ ആളിപ്പടരുകയും അദ്ദേഹത്തിന് സാരമായി പൊള്ളലേൽക്കുകയും ചെയ്തു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹയാത്രികൻ നാഥു ഗെയ്‌ക്‌വാദ് ബൈക്കിൽ നിന്ന് തെറിച്ചുവീണ് പരിക്കേറ്റു. അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്.

ഫോൺ ബ്ലാസ്റ്റിനെ കുറിച്ച് വിശദമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. എന്നാലും റിപ്പോർട്ട് അനുസരിച്ച് മൊബൈൽ ഫോൺ ബാറ്ററി അമിതമായി ചൂടായാണ് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇങ്ങനെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് വിരളമാണ്. എന്നാലും കേരളത്തിൽ ഉൾപ്പെടെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതലും ഫോണിനുള്ളിലെ ബാറ്ററി തകരാറുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ സംഭവിക്കുന്നത്. അമിതമായി ചാർജു ചെയ്യുന്നത് അപകടമാണ്. ലോ ക്വാളിറ്റി ചാർജറുകളും മറ്റും ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുമല്ലെങ്കിൽ, അമിതമായ ചൂടിൽ ഫോണുകൾ വച്ചാൽ അത് ബാറ്ററി തകരാറിലേക്ക് വഴി വയ്ക്കും.

Also Read: Power Bank ചാർജിങ് അധികമാകണ്ട, smartphone ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക| TECH TIPS

അതിനാൽ ഫോൺ ഉപയോഗിക്കുന്നവർ അത് അമിതമായി ചൂടാകുന്നില്ല എന്നത് ഉറപ്പാക്കണം. ഇതിനായി നിങ്ങൾ ശ്രദ്ധിക്കേണ്ട ചില നിർദേശങ്ങൾ ഇതാ…

Smart Phone ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…

ഒറ്റരാത്രി മുഴുവൻ ഫോൺ ചാർജിനിടുന്ന ശീലം ഒഴിവാക്കുക. ദീർഘനേരം സ്മാർട്ഫോണുകൾ ചാർജിന് ഇടുന്നത് അപകടമാണ്.
നേരിട്ട് വെയിലടിക്കുന്ന രീതിയിൽ കൂടുതൽ നേരം ഫോൺ വയ്ക്കരുത്.
നിങ്ങളുടെ ഫോണിൽ കേടായതോ സെക്കൻഡ് ഹാൻഡ് ബാറ്ററികളോ ഉപയോഗിക്കരുത്.
കഴിവതും ഫോണിന്റെ തന്നെ ചാർജറോ, അല്ലെങ്കിൽ അംഗീകൃത ചാർജറുകളോ ഉപയോഗിക്കണം.
ഏതെങ്കിലും മൊബൈൽ കടകളിൽ നിന്ന് ഫോൺ നന്നാക്കരുത്. കഴിവതും അംഗീകൃത സ്റ്റോറുകളിൽ നിന്ന് തന്നെ സ്മാർട്ഫോൺ ശരിയാക്കുക.

]]>
30,000 രൂപയ്ക്ക് Samsung Galaxy S23 സ്പെഷ്യൽ ഫോൺ കിട്ടും, Offer സൂപ്പറാണ്! കണ്ണും പൂട്ടി വാങ്ങിക്കോ… https://www.digit.in/ml/news/mobile-phones/get-your-samsung-galaxy-s23-fe-at-30000-rs-in-this-incredible-offer.html https://www.digit.in/ml/news/mobile-phones/get-your-samsung-galaxy-s23-fe-at-30000-rs-in-this-incredible-offer.html Sun, 08 Dec 2024 07:37:00 +0530

30,000 രൂപയാണ് ബജറ്റെങ്കിൽ ഇപ്പോൾ വാങ്ങാൻ ബെസ്റ്റ് Samsung Galaxy S23 FE ആണ്. എന്തുകൊണ്ടെന്നാൽ മുമ്പെങ്ങുമില്ലാത്ത രീതിയിൽ ഫോണിന് വിലവെട്ടിക്കുറച്ചു. ആമസോണിലും ഫ്ലിപ്കാർട്ടിലും വിലക്കുറവുണ്ട്. എന്നാലും ആരാണ് ഏറ്റവും മികച്ച ഓഫർ തരുന്നതെന്ന് നോക്കി വാങ്ങണം.

സാംസങ് ഗാലക്സി S23 FE ബ്രാൻഡിൽ നിന്നുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട്‌ഫോണുകളിലൊന്നാണ്. മികച്ച ക്യാമറയും ഡിസൈനും പെർഫോമൻസും ഈ Samsung 5G ഫോണിലുണ്ട്. ഇപ്പോൾ ലഭിക്കുന്ന സ്പെഷ്യൽ ഡിസ്കൌണ്ട് നിങ്ങളെ അതിശയിപ്പിക്കും.

Samsung Galaxy S23 FE: ഓഫർ

ഫോണിന് ആമസോൺ 58 ശതമാനം കിഴിവാണ് നൽകുന്നത്. എന്നാൽ Flipkart ഈ Samsung Galaxy Phone-ന് 61 ശതമാനം കിഴിവ് പ്രഖ്യാപിച്ചു. പക്ഷേ ആമസോണിൽ മറ്റ് ചില ഓഫറുകളിലൂടെ 2000 രൂപ കൂടി വീണ്ടും കുറയും. രണ്ട് സൈറ്റുകളിലെയും ഓഫർ എങ്ങനെയാണെന്ന് വിശദീകരിക്കുന്നു.

Samsung Galaxy S23 FE

ഈ ഓഫറുകൾ നിങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുകയാണെങ്കിൽ, നല്ല ലാഭത്തിൽ ഫോൺ സ്വന്തമാക്കാം. 8GB+128GB സ്റ്റോറേജുള്ള വേരിയന്റിനാണ് ഇപ്പോൾ കിഴിവ് നൽകുന്നത്. 79,990 രൂപയാണ് ഫോണിന്റെ വില. എന്നാൽ ഫ്ലിപ്പ്കാർട്ട് ഈ സ്മാർട്ഫോൺ 30,999 രൂപയ്ക്ക് വിൽക്കുന്നു. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാവുന്നതാണ്. 5,167 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും. ഇവിടെ നിന്നും വാങ്ങൂ

ഇനി ആമസോണിലേക്ക് പോകുമ്പോൾ, ഇതേ വേരിയന്റ് 33,223 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ HDFC, ആക്സിസ് ബാങ്ക് വഴി 2000 രൂപ വരെ വില കുറയും. ഇങ്ങനെ 31,223 രൂപയ്ക്ക് ഫോൺ ലഭിക്കും. 1,495 രൂപ മുതൽ ഇഎംഐ ഓപ്ഷനും ലഭ്യമാകും. എന്നാൽ ഇഎംഐ തെരഞ്ഞെടുക്കാത്തവർക്ക്, ഫ്ലിപ്കാർട്ടിലെ Samsung Deal ആയിരിക്കും മികച്ചത്.

Samsung Galaxy S23 FE: സ്പെസിഫിക്കേഷൻ

6.4 ഇഞ്ച് ഫുൾ + സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz റിഫ്രഷ് റേറ്റ് ഈ സ്മാർട്ഫോണിനുണ്ട്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഈ സാംസങ് ഗാലക്സി S23 FE-യിൽ ലഭിക്കും.

Also Read: OnePlus Sale: OnePlus 12, ഫോൾഡ് ഫോൺ, Buds Pro 3 ആദായവിൽപ്പന!

ഫോണിലെ പ്രോസസർ സ്നാപ്ഡ്രാഗൺ 8 + Gen 1 ആണ്. ക്യാമറയിലേക്ക് വന്നാൽ ഫോണിന്റെ മെയിൻ സെൻസർ 50MP ആണ്. മുൻവശത്ത്, സെൽഫികൾക്കായി 12 മെഗാപിക്സൽ ക്യാമറയുണ്ട്. ഗാലക്സി എസ്23യുടെ ഫാൻ എഡിഷൻ 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 4500എംഎഎച്ച് ബാറ്ററിയും നൽകിയിട്ടുണ്ട്. ഗാലക്സി എഐ ഫീച്ചർ ഫാൻ എഡിഷനിലും ലഭിക്കുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
35000 രൂപയ്ക്ക് താഴെ TECNO PHANTOM V Flip 2 ഇന്ത്യയിലെത്തിച്ചു, 70W ചാർജിങ് സ്പീഡുള്ള ഫ്ലിപ് ഫോണിന്റെ പ്രത്യേകത എന്തൊക്കെയെന്നോ? https://www.digit.in/ml/news/mobile-phones/under-35000-tecno-phantom-v-flip-2-launched-in-india-with-70w-fast-charging.html https://www.digit.in/ml/news/mobile-phones/under-35000-tecno-phantom-v-flip-2-launched-in-india-with-70w-fast-charging.html Sat, 07 Dec 2024 17:43:00 +0530

34,999 രൂപയ്ക്ക് ഫ്ലിപ് ഫോണുമായി Tecno. TECNO PHANTOM V Flip 2, PHANTOM V Fold 2 എന്നിവ ഒരുമിച്ച് പുറത്തിറക്കി. ലോഞ്ചിന്റെ ഭാഗമായാണ് 35000 രൂപയ്ക്ക് താഴെ വില.

Tecno Phantom V2 സീരീസ്

PHANTOM V സീരീസിന്റെ ആദ്യ പതിപ്പിന്റെ ഫീഡ്‌ബാക്ക് ശരിക്കും വിശകലനം ചെയ്താണ് പുതിയ മോഡലിറക്കിയത്. ഫോണുകളുടെ ഡ്യൂറബിലിറ്റി, ഡിസ്‌പ്ലേ, ബാറ്ററി, മൊത്തത്തിലുള്ള അനുഭവം എന്നിവയെ കുറിച്ചുള്ള ആശങ്കകൾ പുതിയ മോഡലിൽ പരിഹരിച്ചു. ഇമേജ് കട്ടൗട്ട്, സർക്കിൾ പോലുള്ള gen AI ഫീച്ചറുകളും ഫോണിലുണ്ട്.

TECNO PHANTOM V Flip 2

ടെക്നോ ഫാന്റം V ഫ്ലിപ് 2-വിന് ഒരു എയ്‌റോസ്‌പേസ്-ഗ്രേഡ് ഹിഞ്ച് സ്ക്രീനാണുള്ളത്. ഇത് 6.9 ഇഞ്ച് വലിപ്പമുള്ള പ്രധാന ഡിസ്‌പ്ലേയുമായി വരുന്നു. 3.64 ഇഞ്ച് കവർ സ്‌ക്രീനും കോർണിംഗ് ഗൊറില്ല ഗ്ലാസ് 8 പ്രൊട്ടക്ഷനുമുണ്ട്.

tecno phantom v flip 2 launched in india
Tecno Phantom V2 സീരീസ്

ഫുൾ-HD+ 1,080 x 2,640 പിക്സൽ റെസല്യൂഷൻ ഫോണിനിറെ സ്ക്രീനിനുണ്ട്. ഈ മെയിൻ ഡിസ്പ്ലേ LTPO AMOLED ടെക്നോളജിയിലാണ് നിർമിച്ചിട്ടുള്ളത്. 3.64-ഇഞ്ച് AMOLED കവർ ഡിസ്പ്ലേയും ഫോണിന് നൽകിയിരിക്കുന്നു.

മീഡീയാടെക് ഡൈമൻസിറ്റി 8200 ചിപ്‌സെറ്റിൽ ഫോൺ പ്രവർത്തിക്കുന്നു. ഇതിന് 8GB റാമും 256GB ഓൺബോർഡ് സ്റ്റോറേജുമുണ്ട്. OIS സപ്പോർട്ടോടെ വരുന്ന 50MP പ്രൈമറി റിയർ ക്യാമറയാണ് സ്മാർട്ഫോണിലുള്ളത്. ഇതിന് 50MP അൾട്രാ വൈഡ് സെൻസറും, 32MP ഫ്രണ്ട് ക്യാമറയുമുണ്ട്.

70W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ടെക്നോ ഫാന്റം വി ഫ്ലിപ്പ് 2 5G പിന്തുണയ്ക്കുന്നു. ഇതിൽ ഡോൾബി അറ്റ്‌മോസ് സപ്പോർട്ടുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളുണ്ട്. ഫോണിന്റെ ബാറ്ററി 4,720mAh ആണ്. ഇത് AI- പവർ ഫീച്ചറുകളെയും സപ്പോർട്ട് ചെയ്യുന്നു. മൂൺഡസ്റ്റ് ഗ്രേയിലും ട്രാവെർട്ടൈൻ ഗ്രീനിലുമാണ് ഫോൺ പുറത്തിറക്കിയിട്ടുള്ളത്.

Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…

വിലയും വിൽപ്പനയും

ടെക്നോ ഫാന്റം V Flip 2-ന്റെ വില 34,999 രൂപയിൽ ആരംഭിക്കുന്നു. ഇത് ശരിക്കും ഫോൺ ലോഞ്ച് ചെയ്തതിന്റെ ഭാഗമായുള്ള വിലയാണ്. ആദ്യ സെയിൽ ആരംഭിക്കുന്നത് ഡിസംബർ 13-നാണ്. സാംസങ് ഫ്ലിപ്പിന്റെ അത്രയും മുന്തിയ ഫീച്ചറുകൾ ഇല്ലെങ്കിലും, ഭേദപ്പെട്ട പെർഫോമൻസ് ഇതിൽ ലഭിക്കും.

അതും താങ്ങാനാവുന്ന വിലയാണ് ഈ ഫ്ലിപ് ഫോണിലുള്ളത്. ക്യാമറയും സ്റ്റൈലും നോക്കി വാങ്ങുന്നവർക്ക് വേണ്ടിയുള്ള ഓപ്ഷനാണ്. 13-ാം തീയതി മുതൽ ഫോൺ ആമസോണിൽ ലഭ്യമാകും.

]]>
Dolby Atmos സപ്പോർട്ടും Triple ക്യാമറയും! പഴയ പോരായ്മകൾ പരിഹരിച്ച് പുതിയ Tecno Phantom Fold ഫോൺ എത്തി https://www.digit.in/ml/news/mobile-phones/tecno-phantom-v-fold-2-5g-launched-with-triple-camera-and-dolby-atmos-support-in-stunning-design.html https://www.digit.in/ml/news/mobile-phones/tecno-phantom-v-fold-2-5g-launched-with-triple-camera-and-dolby-atmos-support-in-stunning-design.html Sat, 07 Dec 2024 09:24:00 +0530

മടക്ക് ഫോണുകളിലേക്ക് ചൈനീസ് ഫോൺ നിർമാതാക്കളുടെ Tecno Phantom V Fold 2 5G എത്തി. സ്റ്റൈലിഷ് ഡിസൈനിലുള്ള ഫോൾഡ് ഫോണുകളാണ് വിപണിയിലെത്തിച്ചത്. താങ്ങാവുന്ന വിലയിൽ മികച്ച ഫീച്ചറുകൾ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. സീരീസിലെ മുൻ മോഡലുകളിൽ ഉണ്ടായിരുന്ന പോരായ്മകൾ പരിഹരിച്ചാണ് പുത്തൻ ഫോൾഡ് ഫോണുകൾ എത്തിയത്.

Tecno Phantom V Fold 2 5G: സ്പെസിഫിക്കേഷൻ

ഒരു ബുക്ക് തുറന്ന് മടക്കാവുന്ന തരത്തിൽ സ്റ്റൈലിഷ് ഡിസൈനിലാണ് ടെക്നോ ഫോൾഡ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഇതിന്റെ മെയിൻ ഡിസ്പ്ലേ 2K+ റെസല്യൂഷനിൽ വരുന്നു. 7.85-ഇഞ്ച് വലിപ്പമാണ് ഇതിനുള്ളത്.

ഫോണിന്റെ കവർ ഡിസ്പ്ലേയ്ക്ക് 6.42-ഇഞ്ച് വലിപ്പമുണ്ട്. ഇതിന് ഫുൾ-HD+ AMOLED സ്ക്രീനാണ് നൽകിയിരിക്കുന്നത്. ടെക്നോ ഫാന്റം V Fold 2 5G 512GB സ്റ്റോറേജ് ഓപ്ഷനിലാണ് പുറത്തിറക്കിയത്. ഇതിന് 12ജിബി റാം സപ്പോർട്ടും വരുന്നു. ഫോണിന്റെ ആഗോള വേരിയന്റ് മീഡിയടെക് ഡൈമെൻസിറ്റി 9000+ ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14-ൽ ഇത് പ്രവർത്തിക്കുന്നു.

Tecno Phantom V Fold 2 5G
സ്റ്റൈലിഷ് ഡിസൈനിലുള്ള ഫോൾഡ് ഫോൺ

ഈ ഫോൾഡ് ഫോൺ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50MP പ്രൈമറി സെൻസർ ഉണ്ട്. 2x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 50MP പോർട്രെയ്റ്റ് ലെൻസുമുണ്ട്. 50MP അൾട്രാ വൈഡ് ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. സെൽഫികൾക്കായി ഫോണിൽ രണ്ട് 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറ നൽകിയിരിക്കുന്നു.

Also Read: 50MP+50MP+64MP iQOO 12 വാങ്ങാൻ പറ്റിയ സമയം! 50000 രൂപയ്ക്ക് താഴെ വിലയെത്തി, 3367 രൂപയുടെ EMI ഓഫറും

70W വയർഡും 15W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ 5,750mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സ്പീക്കർ സപ്പോർട്ടുള്ളതിനാൽ ഗംഭീരമായ ഓഡിയോ എക്സ്പീരിയൻസ് ലഭിക്കും. GNSS കണക്റ്റിവിറ്റി ഈ സ്മാർട്ഫോണിലുണ്ട്. സാംസങ്ങിന്റെ എസ് പെൻ പോലെ, ഫാന്റം വി പെൻ ഇതിൽ ഉപയോഗിക്കാം. AI- പവർഡ് ഇമേജിംഗ് ടൂളുകളെയും ഫോൺ പിന്തുണയ്ക്കുന്നു.

Phantom V Fold 2 5G: വില

ഫാന്റം V ഫോൾഡ് 2 എന്ന മടക്ക് ഫോണിന്റെ വില 79,999 രൂപയിൽ ആരംഭിക്കുന്നു. ഇത് ഓഫറുകൾ ഉൾപ്പെടെയുള്ള പ്രത്യേക ലോഞ്ച് വിലയാണ്. ഡിസംബർ 13 മുതലാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. സ്റ്റൈലിഷ് മടക്ക് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ പരിമിതകാലത്തേക്കുള്ള ലോഞ്ച് ഓഫർ മിസ്സാക്കണ്ട. Amazon വഴിയായിരിക്കും ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

]]>
Free Amazon Prime: 84 ദിവസത്തേക്ക് 2 ഡിവൈസുകളിൽ പ്രൈം കിട്ടും, OTT റിലീസുകൾ ഫ്രീയായി കാണാം… https://www.digit.in/ml/news/telecom/free-amazon-prime-for-84-days-in-2-devices-here-is-the-trick.html https://www.digit.in/ml/news/telecom/free-amazon-prime-for-84-days-in-2-devices-here-is-the-trick.html Sat, 07 Dec 2024 07:37:00 +0530

Free Amazon Prime കിട്ടാൻ ഗംഭീരമായ Reliance Jio പ്ലാൻ നോക്കിയാലോ? പുത്തൻ ഒടിടി റിലീസുകൾ നിങ്ങൾക്ക് ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനിലൂടെ സ്വന്തമാക്കാം. Prime Video-യിൽ സിനിമ ആസ്വദിക്കാൻ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കണ്ട. അതിന് പകരം റീചാർജ് ചെയ്യുമ്പോൾ ഇവയൊന്ന് പരിശോധിച്ചാൽ മതി.

Free Amazon Prime: എങ്ങനെ?

Reliance Jio വരിക്കാർക്ക് ലഭിക്കുന്ന സ്പെഷ്യൽ ആനുകൂല്യമാണ്. അതായത് ജിയോയുടെ പ്രീ-പെയ്ഡ് വരിക്കാർക്ക് ഈ പാക്കേജിലൂടെ ഫ്രീയായി പ്രൈം വീഡിയോ ആസ്വദിക്കാം. 1029 രൂപ വിലയുള്ള പ്രീ-പെയ്ഡ് പ്ലാനിലാണ് ഓഫർ.

free amazon prime for 84 days in 2 devices
പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കണ്ട, Jio മതി

ഈ ജിയോ പ്ലാനിന് 56 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. ഇത് പ്ലാനിന് വേണ്ടിയുള്ള ബേസിക് വാലിഡിറ്റിയാണ്. എന്നാൽ നിങ്ങൾക്ക് ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ 84 ദിവസം ലഭിക്കും. അതായത് ഏകദേശം 3 മാസത്തിന് അടുപ്പിച്ച് ആക്സസ് ലഭിക്കുന്നു.

ജിയോ തരും Free Amazon Prime

ആമസോൺ പ്രൈം ലൈറ്റാണ് 84 ദിവസത്തെ പ്ലാനിലൂടെ നിങ്ങൾക്ക് ലഭിക്കുക. ഇത് മുമ്പ് പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ആയാണ് ലഭിച്ചിരുന്നത്. എന്നാൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളുടെ എണ്ണം കുറവായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുമ്പ് ജിയോ പ്ലാനിൽ പരിഷ്കരണം നടത്തി. ഇങ്ങനെ 1029 രൂപ പാക്കേജിലൂടെ പ്രൈം ലൈറ്റ് ലഭ്യമാക്കി. മൊബൈൽ പതിപ്പിനേക്കാൾ നിരവധി ആനുകൂല്യങ്ങളാണ് ഇതിലുള്ളത്. വീഡിയോ ക്വാളിറ്റിയിലും സേവനങ്ങളിലും വ്യത്യാസമുണ്ട്.

Prime Video: മൊബൈൽ എഡിഷൻ vs ലൈറ്റ്

പ്രൈം ലൈറ്റും പ്രൈം വീഡിയോ മൊബൈൽ എഡിഷനും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണെന്നോ? ആമസോൺ പ്രൈം ലൈറ്റ് നിങ്ങൾക്ക് മൊബൈലിൽ മാത്രമല്ല ഉപയോഗിക്കാവുന്നത്. ലാപ്ടോപ്പ്, ടാബ് തുടങ്ങിയവയിലും ആക്സസ് തരുന്നു. HD-യിൽ (720p)ക്വാളിറ്റിയിൽ വീഡിയോ സ്ട്രീമിങ് ലഭിക്കും. രണ്ട് ഉപകരണങ്ങളിൽ സ്ട്രീമിങ് അനുവദിക്കുന്നു. അതിനാൽ ജിയോ റീചാർജിലൂടെ രണ്ട് പേർക്ക് പ്രൈം ആസ്വദിക്കാം. സൗജന്യ വൺഡേ ഡെലിവറിയും ലഭ്യമാണ്.

free amazon prime for 84 days in 2 devices here is the trick
ജിയോ 1029 രൂപ പ്ലാൻ

Also Read: Christmas Gift എന്ന് കൂട്ടിക്കോളൂ… Ambani പ്രഖ്യാപിച്ച Jio 5G Offer ഡിസംബർ വരെ

പ്രൈം വീഡിയോ മൊബൈൽ എഡിഷൻ ഒരൊറ്റ മൊബൈൽ ഫോണിലേക്ക് മാത്രമാണ്. സ്റ്റാൻഡേർഡ് ഡെഫനിഷൻ നിങ്ങൾക്ക് വീഡിയോ സ്ട്രീം ചെയ്യാം. ആമസോൺ പ്രൈം മെമ്പർഷിപ്പിലൂടെ ഷോപ്പിങ്ങും മ്യൂസിക്കും ആസ്വദിക്കാം. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

]]>
Latest OTT release: Bougainvillea, എയറിലായ കങ്കുവ, പ്രണയത്തിന്റെ ഖൽബ്, ചിരിപ്പിക്കാൻ പൊറാട്ട് നാടകം, ഒട്ടേറെ ചിത്രങ്ങൾ https://www.digit.in/ml/news/entertainment/ott-release-this-week-from-bougainvillea-to-kanguva-qalb-amaran-and-more.html https://www.digit.in/ml/news/entertainment/ott-release-this-week-from-bougainvillea-to-kanguva-qalb-amaran-and-more.html Fri, 06 Dec 2024 18:21:00 +0530

ഈ ആഴ്ചയിലെ പുത്തൻ OTT release ചിത്രങ്ങൾ ഏതൊക്കെയെന്നോ? ദുൽഖർ സൽമാന്റെ Lucky Bashkar കഴിഞ്ഞ വാരത്തിലെ പ്രധാന റിലീസായിരുന്നു. ഡിസംബർ അടുത്ത വാരത്തിലേക്ക് കടക്കുമ്പൾ ഒട്ടനവധി പുതിയ ചിത്രങ്ങൾ വരുന്നു.

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമായി നിരവധി സിനിമകളാണ് റിലീസിനെത്തുന്നത്. New OTT Release ചിത്രങ്ങളിൽ ബിഗ് ബജറ്റ് സിനിമകളും ഉണ്ടെന്നതാണ് മറ്റൊരു വിശേഷം. സൂര്യ നായകനായ Kanguva തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം കണ്ടില്ല. ഇനി സിനിമ ഒടിടിയിലേക്കും കടക്കുന്നു. അതേ സമയം മേജർ മുകുന്ദ് വരദരാജിന്റെ ജീവിതകഥ അമരനിലൂടെ ഇപ്പോൾ ഒടിടിയിൽ കാണാം.

ott release this week
ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

New OTT Release ചിത്രങ്ങൾ

ഈ ആഴ്ച ഒരുപാട് സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്തത്. ഇതിൽ നിങ്ങൾ മാസങ്ങളായി കാത്തിരുന്ന സിനിമകളുമുണ്ട്. പ്രണയിക്കാനും ചിരിപ്പിക്കാനും ത്രില്ലടിപ്പിക്കാനുമായി ഒടിടിയിൽ പുത്തൻ റിലീസുകളുടെ ചാകരയാണ്. സിനിമ മാത്രമല്ല കേരള ക്രൈം ഫയൽസ് സീരീസിന്റെ രണ്ടാം സീസണും ഈ ആഴ്ച എത്തും.

അമരൻ (Amaran)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ ജോഡിയായി എത്തിയ ചിത്രമാണിത്. മേജർ മുകുന്ദ് വരദരാജന്റെ ധീരമായ ജീവിതമാണ് Amaran ചിത്രത്തിന്റെ പ്രമേയം. സിനിമ നെറ്റ്ഫ്ലിക്സിൽ ഇപ്പോൾ സ്ട്രീം ചെയ്യുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സിനിമയുടെ സംവിധായകൻ.

പൊറാട്ട് നാടകം OTT Release (Porattu Nadakam)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

സൈജു കുറുപ്പ് നായകനായ കോമഡി എന്റർടെയിനറാണ് Porattu Nadakam. സിദ്ദിഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് സിനിമ സംവിധാനം ചെയ്തത്. രാഹുൽ മാധവ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, ആര്യ വിജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. തിയേറ്ററുകളിൽ ചിരിപ്പൂരം ഒരുക്കിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ആമസോൺ പ്രൈമിലൂടെ പൊറാട്ട് നാടകം ഓൺലൈനിൽ ആസ്വദിക്കാം.

ബോഗയ്ൻവില്ല (Bougainvillea)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

അമൽ നീരദിന്റെ ഏറ്റവും പുതിയ സംവിധാന ചിത്രമാണ് Bougainvillea. ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിനായി സംഗീതം ഒരുക്കിയത് സുഷിൻ ശ്യാം ആണ്. ഡിസംബർ 13 മുതൽ സിനിമ സോണി ലിവിൽ കാണാം. വ്യാഴാഴ്ച അർധരാത്രി മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

കങ്കുവ (Kanguva)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ഈ വാരത്തിൽ ഒടിടിയിലേക്ക് സൂര്യ ചിത്രം Kanguva എത്തുന്നുണ്ട്. തിയേറ്ററുകളിൽ സിനിമ വിജയം കണ്ടില്ല. പോരാതാ, സിനിമയ്‌ക്കെതിരെ ട്രോളുകളും വിർമശനങ്ങളും പ്രചരിച്ചിരുന്നു. സിരുത്തൈ ശിവ സംവിധാനം ചെയ്ത തമിഴ് ചിത്രം നവംബർ 14-നാണ് തിയേറ്ററുകളിൽ എത്തിയത്. സിനിമ ഒരു മാസം കഴിഞ്ഞ് ഒടിടിയിലേക്കും പ്രവേശിക്കുന്നു. ഡിസംബർ 13ന് ആമസോൺ പ്രൈമിലൂടെ സ്ട്രീം ചെയ്യും.

ഫാമിലി (Family)

ആട്ടം സിനിമയ്ക്ക് ശേഷം വിനയ് ഫോർട്ട് മുഖ്യവേഷത്തിലെത്തിയ ചിത്രമാണിത്. ഡോണ്‍ പാലത്തറ എഡിറ്റിങ്ങും സംവിധാനവും നിർവഹിച്ച ചിത്രമാണ് family. മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമ ഡിസംബർ 6 മുതൽ മനോരമ മാക്സിൽ സ്ട്രീം ചെയ്യുന്നു.

ഖൽബ് (QALB)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ഏറെ നാളായി പ്രേക്ഷകർ ഒടിടിയിൽ കാണാൻ ആഗ്രഹിച്ച ചിത്രമാണ് QALB. മൈക്ക് ഫെയിം രഞ്ജിത് സജീവും പുതുമുഖ താരം നേഹ നസ്‌നീനുമാണ് പ്രധാന കഥാപാത്രങ്ങൾ. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിലുണ്ട്. സാജിദ് യഹിയ സംവിധാനം ചെയ്ത ഖൽബ് ഒടിടിയിലെത്തി. ഈ വർഷം ജനുവരിയിൽ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയാണിത്. ആമസോൺ പ്രൈമിലൂടെ നിങ്ങൾക്ക് പ്രണയാതുരമായ ഖൽബ് വീട്ടിലിരുന്ന് കാണാം.

ലക്കി ഭാസ്കർ (Lucky Bashkar)

DQ നായകനായ തെലുഗു ചിത്രം Lucky Bashkar ഒടിടിയിലുണ്ട്. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രത്തിന് ആഗോളതലത്തിൽ ഗംഭീര പ്രശംസയാണ് ലഭിക്കുന്നത്. ബാങ്ക് അഴിമതി, ഓഹരി വിപണി തട്ടിപ്പിനെ കുറിച്ചെല്ലാം സിനിമ പറഞ്ഞുപോകുന്നു. ദുൽഖറിന്റെ പ്രകടനവും ത്രില്ലിങ് എക്സ്പീരിയൻസും നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിലൂടെ കാണാം. മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമ ലഭ്യമാണ്.

Also Read: OTT Release This Month: തിയേറ്ററിൽ Pushpa 2, ഒടിടിയിൽ ജോജു ജോർജിന്റെ പണി മുതൽ Amaran, ബോഗയ്ൻവില്ല, നിരവധി റിലീസുകൾ

ജിഗ്ര (Jigra)

ഈ ആഴ്ചയിലെ OTT release ചിത്രങ്ങൾ

ആലിയ ഭട്ടിന്റെ Jigra എന്ന ബോളിവുഡ് സിനിമയും ഒടിടിയിലെത്തി. വസൻ ബാല സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ സിനിമ പ്രതീക്ഷിച്ച വിജയം കണ്ടില്ല. കരൺ ജോഹറും അലിയ ഭട്ടും ചേർന്നാണ് ജിഗ്ര നിർമിച്ചത്.

ആൻ ഓൾമോസ്റ്റ് ക്രിസ്മസ് സ്റ്റോറി ( An Almost Christmas Story)

ഡേവിഡ് ലോവറി സംവിധാനം ചെയ്ത ആനിമേഷൻ ഫാന്റസി ചിത്രമാണിത്. ആൻ ഓൾമോസ്റ്റ് ക്രിസ്മസ് സ്റ്റോറി ഒടിടിയിൽ ഇതിനകം ലഭ്യമാണ്. 21 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ ഹ്രസ്വചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സിനിമ ആസ്വദിക്കാം.

]]>
100 രൂപയ്ക്ക് താഴെ ബിഎസ്എൻഎല്ലിന് മാത്രമല്ല, Airtel-നുമാകും! നല്ല കിണ്ണം കാച്ചിയ New Plan https://www.digit.in/ml/news/telecom/under-100-rs-airtel-introduced-new-plan-to-beat-bsnl.html https://www.digit.in/ml/news/telecom/under-100-rs-airtel-introduced-new-plan-to-beat-bsnl.html Fri, 06 Dec 2024 10:56:00 +0530

Airtel നിരക്ക് വർധിപ്പിച്ച ശേഷം അൽപം ക്ഷീണത്തിലാണ്. എന്നാൽ കൈവിട്ട പ്രതാപം തിരിച്ചുപിടിക്കാൻ പുതിയ തന്ത്രങ്ങളും കൊണ്ടുവരുന്നു. Bharti Airtel പുതിയതായി പ്രഖ്യാപിച്ച പ്ലാനാണ് അതിന് ഉദാഹരണം.

ഏറ്റവും വിലക്കുറവിൽ റീചാർജ് പ്ലാനുകൾ തരുന്നത് BSNL ആണെന്നാണല്ലോ പറയാറ്. എന്നാൽ ആ ധാരണ മാറ്റാം. കാരണം എയർടെലിന്റെ New Plan വളരെ വിലക്കുറവിൽ റീചാർജ് ചെയ്യാനുള്ള ഓപ്ഷനാണ്.

ശരിക്കും എയർടെൽ വരിക്കാർക്ക് വേണ്ടിയുള്ള ആവേശകരമായ പ്ലാനാണെന്ന് തന്നെ പറയാം. ഇതിന് 100 രൂപയിൽ താഴെയാണ് വില. അൺലിമിറ്റഡ് ആനൂകൂല്യങ്ങൾ നൽകുന്ന പാക്കേജാണിത്. എയർടെലിന്റെ ഈ പുതിയ പ്ലാനിനെ കുറിച്ചി വിശദമായി അറിയാം.

airtel introduced new plan
100 രൂപയിൽ താഴെ AIRTEL പ്ലാൻ

Airtel പുതിയ പ്ലാൻ

100 രൂപയിൽ താഴെയുള്ള, താങ്ങാനാവുന്ന പ്ലാനാണിത്. വെറും 99 രൂപയാണ് പാക്കേജിന് വില വരുന്നത്. അതായത് 2 ദിവസത്തേക്ക് പരിധിയില്ലാത്ത ഇന്റർനെറ്റ് ആക്സസ് ആസ്വദിക്കാൻ ഇതിലൂടെ സാധിക്കും.

ഈ പ്ലാനിൽ, നിങ്ങൾക്ക് പ്രതിദിനം 20GB ഇന്റർനെറ്റ് ലഭിക്കുന്നു. ഇത് ഒരു ആക്ടീവ് പ്ലാനിനൊപ്പം ചേർത്താൽ ബൾക്ക് ഡാറ്റ ആസ്വദിക്കാനാകും. 2 ദിവസം ബൾക്ക് ഡാറ്റ വേണമെങ്കിൽ ഈ ഓപ്ഷൻ തെരഞ്ഞെടുക്കാം.

ഈ തന്നിരിക്കുന്ന ഡാറ്റ അളവ് വിനിയോഗിച്ച് കഴിഞ്ഞാലും ഇന്റർനെറ്റ് ലഭിക്കും. അതിനാലാണ് 99 രൂപയുടെ പ്ലാൻ ഒരു അൺലിമിറ്റഡ് ഡാറ്റ തരുന്ന പാക്കേജായത്. ഡാറ്റ ക്വാട്ട കഴിഞ്ഞ് നിങ്ങൾക്ക് 64 Kbps-ൽ പരിധിയില്ലാത്ത ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.

Airtel vs Jio

ഇതിന് സമാനമായ പ്ലാൻ റിലയൻസ് ജിയോയും അവതരിപ്പിച്ചിരുന്നു. വെറും 86 രൂപ വിലയുള്ള പ്ലാനാണിത്. അൺലിമിറ്റഡ് ഇന്റർനെറ്റ് ഡാറ്റ ആസ്വദിക്കാം. ഇത് 20ജിബി ഡാറ്റയുമായാണ് അംബാനി അവതരിപ്പിച്ചിട്ടുള്ളത്.

365 ദിവസത്തേക്ക് കിടിലൻ Recharge Plan

അടുത്തിടെ 365 ദിവസം വരെ നീണ്ടു നിൽക്കുന്ന ദീർഘകാല വാലിഡിറ്റി പ്ലാൻ കമ്പനി അവതരിപ്പിച്ചു. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും ഇതിൽ ലഭിക്കും. വർഷം മുഴുവനും 24GB ഡാറ്റയാണ് ഇതിൽ ടെലികോം അനുവദിച്ചിട്ടുള്ളത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Also Read: 500 രൂപയ്ക്ക് താഴെ, Airtel Unlimited Calls പ്ലാനുകൾ, മികച്ച വാലിഡിറ്റിയിൽ!

ദീർഘ വാലിഡിറ്റിയിൽ കോളുകൾക്കായി പ്ലാൻ നോക്കുന്നവർക്ക് ഇത് അനുയോജ്യമാണ്. എന്നാൽ വലിയ അളവിൽ ഡാറ്റ വേണ്ടവർക്കുള്ള മികച്ച ചോയിസെന്ന് പറയാൻ കഴിയില്ല. ഈ പുതിയ എയർടെൽ പാക്കേജിന് 1,999 രൂപയാണ് വില.

]]>
50MP+50MP+64MP iQOO 12 വാങ്ങാൻ പറ്റിയ സമയം! 50000 രൂപയ്ക്ക് താഴെ വിലയെത്തി, 3367 രൂപയുടെ EMI ഓഫറും https://www.digit.in/ml/news/mobile-phones/50mp-50mp-64mp-iqoo-12-now-available-under-50000-and-3367-rs-in-emi.html https://www.digit.in/ml/news/mobile-phones/50mp-50mp-64mp-iqoo-12-now-available-under-50000-and-3367-rs-in-emi.html Fri, 06 Dec 2024 08:43:00 +0530

50MP+50MP+64MP ക്യാമറയിലൂടെ ജനപ്രിയമായ ഫോണാണ് iQOO 12 5G. കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ കൂടിയായ ഐഖൂ 12 വമ്പിച്ച കിഴിവിൽ വാങ്ങാം. ഈ ആഴ്ച IQOO 13 പുറത്തിറക്കിയിരുന്നു. ഈ സമയത്താണ് ഐക്യൂ 12-ന് നല്ല അടിപൊളി ഓഫർ പ്രഖ്യാപിച്ചത്.

iQOO 12: ഓഫർ

സ്റ്റൈലിഷ് ഡിസൈനും ശക്തമായ പ്രകടനവുമുള്ള സ്മാർട്ട്‌ഫോൺ നോക്കുന്നവർക്കുള്ള ടോപ് ചോയിസാണിത്. ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിലാണ് ഫോണിന് ഓഫർ നൽകുന്നത്. 59,999 രൂപയാണ് ഐഖൂ 12-ന്റെ വിപണി വില. എന്നാൽ ആമസോൺ സ്മാർട്ഫോണിന് 7000 രൂപ കുറച്ചാണ് വിൽക്കുന്നത്. ഇങ്ങനെ 52,9999 രൂപയ്ക്ക് ഐഖൂ 12 സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

50mp 50mp 64mp iqoo 12 now available
ഐഖൂ 12 വമ്പിച്ച കിഴിവിൽ

ഇതിന് പുറമെ മറ്റ് ചില ഡിസ്‌കൗണ്ടുകൾ കൂടി ഫോണിന് ലഭിക്കുന്നു. 12GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിനാണ് ആമസോണിലെ ഓഫർ. നിങ്ങൾക്ക് ഫോൺ ബാങ്ക് ഓഫറുകളിലൂടെ വീണ്ടും ലാഭത്തിൽ വാങ്ങാം.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 3000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 49,999 രൂപയിലേക്ക് ഐഖൂ 12 വാങ്ങാമെന്നതാണ് നേട്ടം. HDFC ബാങ്ക് കാർഡുകൾക്ക് 3750 രൂപ കിഴിവും ലഭിക്കും. 3367 രൂപയുടെ ഇഎംഐ ഓപ്ഷനിലും ഓർഡർ ചെയ്യാവുന്നതാണ്. ഇവിടെ നിന്നും വാങ്ങൂ...

iQOO 12: സ്പെസിഫിക്കേഷൻ

6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ട്. ഇതിന് 1.5K പിക്സൽ റെസലൂഷൻ ഉണ്ട്. ആൻഡ്രോയിഡ് 13 ഒഎസിലാണ് ഫോൺ പ്രവർത്തിക്കുന്നത്. വേഗതയ്ക്കും മൾട്ടിടാസ്കിംഗിനുമായി ഇതിൽ മുന്തിയ പ്രോസസറും ഉപയോഗിച്ചിരിക്കുന്നു. സ്നാപ്ഡ്രാഗൺ 8 Gen 3 SoC ആണ് ഫോണിലെ പ്രോസസർ.

ഫോട്ടോഗ്രാഫിക്കും വീഡിയോ കോളുകൾക്കുമായി ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. ആദ്യമേ പറഞ്ഞ പോലെ 50MP+50MP+64MP സെൻസറുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയ്ക്ക് OIS സപ്പോർട്ടുണ്ട്. സെൽഫികൾക്കായി 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.

ഫോണിൽ പവർഫുള്ളായ 5000mAh ബാറ്ററി പായ്ക്ക് ചെയ്തിരിക്കുന്നു. ഇത് 120W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

Also Read: iQOO Neo 10 Pro Launch: ഡിസ്പ്ലേയിലും പ്രോസസറിലും ഡിസൈനിലും ജഗജില്ലി, നവംബർ 29-ന് വിപണിയിൽ

പുതിയ ഐഖൂ 13

2 സ്റ്റോറേജ് ഓപ്ഷനുകളിലായി ഡിസംബർ 3-ന് ഐഖൂ 13 പുറത്തിറക്കി. ഇതിൽ Snapdragon 8 Elite ചിപ്സെറ്റാണ് നൽകിയിട്ടുള്ളത്. ഡിസംബർ 10-ന് രാവിലെ 10 മണി മുതൽ ഇതിന്റെ പ്രീ ബുക്കിങ് തുടങ്ങും. ഡിസംബർ 11-ന് 12 മണിയ്ക്കാണ് വിൽപ്പന. iqoo.com, amazon, വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളിലൂടെയെല്ലാം ഫോൺ ലഭ്യമാകുന്നതാണ്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
OnePlus Sale: OnePlus 12, ഫോൾഡ് ഫോൺ, Buds Pro 3 ആദായവിൽപ്പന! https://www.digit.in/ml/news/mobile-phones/oneplus-sale-for-11th-anniversary-started-oneplus-12-fold-phone-buds-pro-3-are-in-huge-discounts.html https://www.digit.in/ml/news/mobile-phones/oneplus-sale-for-11th-anniversary-started-oneplus-12-fold-phone-buds-pro-3-are-in-huge-discounts.html Fri, 06 Dec 2024 07:26:00 +0530

11-ാം വാർഷികം ഇന്ത്യയിൽ ആഘോഷിക്കുന്നതിന്റെ ഭാഗമായി OnePlus Sale ഉത്സവം ആരംഭിച്ചു. ഏറ്റവും പുതിയതും ജനപ്രിയവുമായ നിരവധി ഫോണുകളും ഇയർപോഡുകളുമാണ് വൺപ്ലസ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ വിപണിയിൽ കമ്പനി ഇപ്പോൾ തങ്ങളുടെ 11 വർഷം പൂർത്തിയാക്കുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി വൺപ്ലസ് സ്പെഷ്യൽ സെയിലും സംഘടിപ്പിക്കുന്നു. ഡിസംബർ 6 മുതലാണ് OnePlus Community Sale-ന് തുടക്കം.

OnePlus Sale 2024

10 ദിവസത്തേക്കാണ് വൺപ്ലസ് കമ്മ്യൂണിറ്റി സെയിൽ സംഘടിപ്പിച്ചിരിക്കുന്നത്. അറിയിച്ചിരിക്കുന്നത് പ്രകാരം ഡിസംബർ 17 വരെ ഈ സെയിൽ ഉത്സവം നടക്കും. OnePlus.in, ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി നിങ്ങൾക്കും വിൽപ്പനയിൽ പങ്കാളിയാകാം. കൂടാതെ വൺപ്ലസ് എക്‌സ്പീരിയൻസ് സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ ഓഫ്‌ലൈൻ റീട്ടെയിലർമാരിലൂടെയും ഓഫറിന് വാങ്ങാം.

നിരവധി OnePlus Phones, ഇലക്ട്രോണിക് ഡിവൈസുകൾക്ക് സെയിലിൽ കിഴിവ് ലഭിക്കുന്നു. എന്തൊക്കെയാണ് വൺപ്ലസ് ഡീൽസിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് നോക്കാം.

OnePlus Community Sale
ഇന്ന് മുതൽ വിൽപ്പന

OnePlus Sale: Smartphone Discount

വൺപ്ലസ് 12-ന് 6,000 രൂപ കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്ക്, വൺകാർഡ്, ആർബിഎൽ ബാങ്ക് കാർഡുകളിലൂടെ 7,000 രൂപ അധിക കിഴിവും ലഭിക്കും. ഇങ്ങനെ 51,999 രൂപയ്ക്ക് ഫ്ലാഗ്ഷിപ്പ് ഫോൺ ഓഫറിൽ വാങ്ങാം.

OnePlus Open Apex എഡിഷനും ആകർഷകമായ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. ബാങ്ക് ഓഫറുകളിലൂടെ നിങ്ങൾക്ക് 20,000 രൂപ കിഴിവ് ആസ്വദിക്കാം. കമ്പനിയുടെ പ്രീമിയം ഫോൾഡ് ഫോണാണിത്. ഇത്രയും ആകർഷക കിഴിവിൽ ഫോൺ വാങ്ങാമെന്നത് വിട്ടുകളയാനാവാത്ത ചാൻസാണ്.

വൺപ്ലസ് നോർഡ് 4 എന്ന മിഡ് റേഞ്ച് സ്മാർട്ഫോണിന് 3,000 രൂപ കിഴിവ് നൽകുന്നു. ചില ബാങ്ക് കാർഡുകളിലൂടെ 2,000 രൂപ കിഴിവും സ്വന്തമാക്കാം.

Earphone ഡിസ്കൗണ്ട്

വൺപ്ലസ് ബഡ്‌സ് പ്രോ 3 നിങ്ങൾക്ക് 1,000 രൂപ കിഴിവിൽ നേടാം. കൂടാതെ 1,000 രൂപയുടെ അധിക ബാങ്ക് ഓഫറും ലഭിക്കുന്നു. വൺപ്ലസ് നോർഡ് ബഡ്സ് 3, വൺപ്ലസ് BWZ 2 എന്നിവയെല്ലാം ഓഫറിൽ വാങ്ങാം. വൺപ്ലസ് നോർഡ് ബഡ്സ് 2r, വൺപ്ലസ് BWZ 2 ANC തുടങ്ങിയ ഇയർപോഡുകൾക്കും ഓഫറുണ്ട്. OnePlus Nord Wired, വൺപ്ലസ് നോർഡ് Buds 3 Pro എന്നിവയിലും കിഴിവുകളുണ്ട്.

Also Read: കളിയാക്കൽ കാര്യമാക്കി! Apple ആദ്യമായി Foldable iPhone പുറത്തിറക്കുന്നു, സാംസങ്ങുമായി വാശിയേറിയ പോരാട്ടം!

വൺപ്ലസ് മറ്റ് ഓഫറുകൾ

വൺപ്ലസിന്റെ പ്രശസ്തമായ ടാബ്ലെറ്റുകൾക്കും കിഴിവ് നൽകുന്നു. വൺപ്ലസ് പാഡ് 2, പാഡ് ഗോ എന്നിവ കമ്മ്യൂണിറ്റി സെയിലിലൂടെ ആദായവിലയ്ക്ക് വാങ്ങാം. 2000 രൂപയുടെ ബാങ്ക് ഓഫറാണ് വൺപ്ലസ് പാഡ് 2-ന് ലഭിക്കുന്നത്. വൺപ്ലസ് പാഡ് ഗോയ്ക്ക് 3,000 രൂപയുടെ വിലക്കുറവും ലഭിക്കും. സ്മാർട് വാച്ചുകൾക്കും കമ്പനി 3000 രൂപയുടെ കിഴിവ് വരെ അനുവദിച്ചിട്ടുണ്ട്.

]]>
Watch Today: കാത്തിരുന്ന മൊഞ്ചുള്ള ആ പ്രണയചിത്രമെത്തി, Qalb OTT-യിൽ കാണാം https://www.digit.in/ml/news/entertainment/watch-today-much-awaited-romantic-movie-qalb-ott-streaming-started.html https://www.digit.in/ml/news/entertainment/watch-today-much-awaited-romantic-movie-qalb-ott-streaming-started.html Thu, 05 Dec 2024 22:17:00 +0530

കാത്തിരുന്ന മലയാളം റൊമാന്റിക് ചിത്രം Qalb OTT റിലീസിനെത്തി. എന്താണ് ഒടിടിയിൽ വരാൻ ഇത്ര വൈകുന്നതെന്ന് നിരന്തരമായി പ്രേക്ഷകർ ചോദിച്ച ചിത്രമാണിത്. രഞ്ജിത്ത് സജീവ് നായകനായ ചെയ്ത ഖൽബ് അങ്ങനെ ഒടിടി സ്ട്രീമിങ് ആരംഭിച്ചു.

Qalb OTT-യിൽ കാണാം

മൈക്ക് ഫെയിം രഞ്ജിത് സജീവും പുതുമുഖ താരം നേഹ നസ്‌നീനും മാറ്റുരച്ച പ്രണയചിത്രമാണിത്. സിദ്ദിഖ്, ലെന, ജാഫർ ഇടുക്കി തുടങ്ങിയ പ്രതിഭാധനരായ താരങ്ങളും സിനിമയിലുണ്ട്. കാർത്തിക്ക് ശങ്കർ, ഷെമീർ, ജാസ്സിം ഹാസിം തുടങ്ങിയ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും അഭിനയ നിരയിലുണ്ട്.

qalb ott streaming started
ഖൽബ്

തീവ്രപ്രണയത്തിന്റെ കഥ പറഞ്ഞ ഖൽബ് ഈ വർഷം ജനുവരിയിലാണ് തിയേറ്ററിലെത്തിയത്. സിനിമ സംവിധാനം ചെയ്തത് സാജിദ് യഹിയ ആണ്. സംവിധായകൻ തന്നെയാണ് ഖൽബിന്റെ ഒടിടി റിലീസ് വിവരങ്ങളും ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജയസൂര്യ നായകനായ ഇടി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതനായ സംവിധായകനാണ് അദ്ദേഹം.

Qalb OTT റിലീസ് എവിടെ?

തിയേറ്ററിൽ റീലീസ് ചെയ്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ ഖൽബ് ഒടിടിയിലെത്തി. സിനിമ ആമസോൺ പ്രൈമിലാണ് സ്ട്രീം ചെയ്യുന്നത്. ഒരു കളർഫുൾ ലവ് സ്റ്റോറി കാണാനാഗ്രഹിക്കുന്നവർക്കുള്ളതാണ് ഖൽബ്. ബോക്സ് ഓഫീസിൽ വലിയ ഹിറ്റായില്ലെങ്കിലും, ചിത്രം പ്രേക്ഷകർക്കിടയിൽ നല്ല മതിപ്പ് നേടി. ഒടിടി പ്രേക്ഷകരും ഖൽബിനെ ഏറ്റെടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പ്രണയം നിറഞ്ഞ 'ഖൽബ്'

ഫ്രൈഡേ ഫിലിം ഹൗസും ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസും ചേർന്നാണ് സിനിമ നിർമിച്ചത്. വിജയ് ബാബുവാണ് സിനിമയുടെ നിർമാതാവ്. പ്രകാശ് അലക്സ്, വിമൽ നാസർ, നിഹാൽ സാദിഖ് എന്നിവരാണ് സംഗീതം ഒരുക്കിയത്. രണ്ട് യുവഹൃദയങ്ങൾ പ്രണയത്തിലാകുന്നതും, അവർ പ്രണയത്തിന്റെ 7 സ്റ്റേജുകളിലൂടെ കടന്നുപോകുന്നതുമാണ് പ്രമേയം.

കൽബിലെ നായിക വേഷം ചെയ്ത നേഹ നസ്നീൻ പ്രേക്ഷകമനം കവർന്നു. ഖൽബിലെ തുമ്പിയായി വേഷമിട്ട നേഹ മേഘാലയ സ്വദേശിയാണ്.

Also Read: Pushpa 2 ദി റൂൾ മാസ്മരികം! നിങ്ങളുടെ അടുത്ത തിയേറ്ററിലെ Showtime, ടിക്കറ്റ് നിരക്ക് അറിയാം, Online Booking ഇങ്ങനെ ചെയ്യാം…

ഷാരോൺ ശ്രീനിവാസ് ആണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അമൽ മനോജ് ചിത്രത്തിനായി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് സംവിധായകൻ സാജിദ് യഹിയ തന്നെയാണ്.

]]>
കളിയാക്കൽ കാര്യമാക്കി! Apple ആദ്യമായി Foldable iPhone പുറത്തിറക്കുന്നു, സാംസങ്ങുമായി വാശിയേറിയ പോരാട്ടം! https://www.digit.in/ml/news/mobile-phones/apple-to-bring-foldable-iphone-first-in-history-more-details-inside.html https://www.digit.in/ml/news/mobile-phones/apple-to-bring-foldable-iphone-first-in-history-more-details-inside.html Thu, 05 Dec 2024 20:27:00 +0530

Samsung-ന്റെ കളിയാക്കലിന് ശേഷം Apple ആദ്യമായി Foldable iPhone പുറത്തിറക്കുന്നു. സാംസങ്, വൺപ്ലസ് തുടങ്ങിയവർ മുന്തിയ Fold, Flip ഫോണുകൾ പുറത്തിറക്കി. പോരാഞ്ഞിട്ട് മറ്റ് സ്മാർട്ഫോൺ ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ വരെ ഫോൾഡ് ഫോണുകൾ അവതരിപ്പിക്കുന്നു.

Foldable iPhone വരുന്നൂ…

മടക്കാവുന്ന ഫോണുകൾ ഇപ്പോൾ സ്റ്റൈലും ട്രെൻഡുമാകുകയാണ്. അടുത്തിടെ വേട്ടയ്യനിൽ വരെ Rajnikanth ഉപയോഗിച്ച Flip Phone ശ്രദ്ധ നേടിയിരുന്നു. അപ്പോൾ പിന്നെ ഫോണുകളിലെ രാജാവ് ഐഫോൺ മാത്രം മാറി നിന്നാൽ എങ്ങനെ?

ഫോൾഡ് ചെയ്യാവുന്ന ഐഫോൺ ആപ്പിൾ ഉടൻ തന്നെ എത്തിച്ചേക്കുമെന്നാണ് സൂചന. കുറച്ച് മാസങ്ങളായി, മടക്കാവുന്ന ഐഫോണിനെ കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇക്കാര്യത്തിൽ കമ്പനി വ്യക്തമായ സ്ഥിരീകരണം നൽകിയിട്ടില്ല.

Foldable iPhone എന്നെത്തും?

എന്നാലും 2026-ൽ ആപ്പിൾ ഈ നൂതന ഫോൺ പുറത്തിറക്കിയേക്കും എന്നാണ് അറിയാൻ കഴിയുന്നത്. 2026-ന്റെ അവസാന പകുതിയിൽ മടക്കാവുന്ന ഐഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി ആവേശകരമായ പുതിയ ഫീച്ചറുകൾ ഐഫോൺ ഫോൾഡ് മോഡലുകളിൽ പ്രതീക്ഷിക്കാം.

foldable iphone first in history more details inside
മടക്കാവുന്ന ഐഫോണോ?

മടക്ക് ഐഫോണിലെ മറ്റ് ഫീച്ചറുകൾ

ഫോണുകളുടെ സ്‌ക്രീനിൽ ആപ്പിൾ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ പൊട്ടാതെ വളയാൻ കഴിയുന്ന ഒരു ഫ്ലെക്സിബിൾ ഡിസ്‌പ്ലേയും ഫോണിൽ ഫീച്ചർ ചെയ്തേക്കും. ഫോൺ എളുപ്പത്തിൽ തുറക്കാനും അടയ്ക്കാനും അനുവദിക്കുന്ന ഒരു പ്രത്യേക ഹിഞ്ച് ഡിസൈൻ ഇതിലുണ്ടാകും.

ഹാർഡ്‌വെയറിലേക്ക് വന്നാൽ ഫോൾഡബിൾ ഐഫോൺ നിലവിലുള്ള ബ്രാൻഡുകളെ പോലും മറികടക്കും. മികച്ച ഫോട്ടോകൾക്കായി വേഗതയേറിയ പുതിയ പ്രൊസസറും പുത്തൻ ക്യാമറയും നൽകിയേക്കും. എന്നാൽ ഫോണിന്റെ ഡിസൈനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നുമില്ല. ഐഫോണിന്റ ഫോൾഡ് മോഡൽ എങ്ങനെ മടക്കാവുന്ന ടെക്നോളജിയിലായിരിക്കും വരുന്നതെന്നാണ് പലരുടെയും സംശയം. ഇത് പുസ്തകം പോലെ മടക്കാൻ സാധിക്കുന്നതാണോ? അതോ ക്ലാംഷെൽ പോലെ തുറക്കുമോ എന്നൊന്നും ഇതുവരെയും വ്യക്തമല്ല.

Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…

Samsung vs Apple

സെപ്തംബറിൽ പുതിയ ഐഫോൺ ലോഞ്ച് ചെയ്തപ്പോൾ ആപ്പിളിനെ സാംസങ് പരിഹസിച്ചിരുന്നു. ഐഫോൺ 16 സീരീസ് വലിയ മാറ്റങ്ങളോടെയല്ല വന്നിട്ടുള്ളതെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സമയത്ത് ആപ്പിളിനെ കളിയാക്കി സാംസങ്ങും ട്വീറ്റ് ചെയ്തിരുന്നു. നിങ്ങൾ എപ്പോൾ മടക്ക് ഫോൺ ഉണ്ടാക്കുന്നു, അപ്പോൾ ഞങ്ങളെ അറിയിക്ക് എന്നാണ് സാംസങ് പറഞ്ഞത്. എന്തായാലും കൊറിയൻ കമ്പനിയുടെ പരിഹാസത്തിന് രണ്ട് വർഷമെടുത്താനും ടിം കുക്കും കൂട്ടരും മറുപടി നൽകുമെന്ന് പ്രതീക്ഷിക്കാം.

]]>
iQOO Z9 5G: ആമസോണിലും ഫ്ലിപ്കാർട്ടിലും രണ്ട് തരത്തിലുള്ള OFFERS, 50MP Sony IMX882 ക്യാമറ ഫോൺ ലാഭത്തിൽ വിൽക്കുന്നു https://www.digit.in/ml/news/mobile-phones/iqoo-z9-5g-with-50mp-sony-imx882-camera-get-awesome-offers-on-amazon-and-flipkart.html https://www.digit.in/ml/news/mobile-phones/iqoo-z9-5g-with-50mp-sony-imx882-camera-get-awesome-offers-on-amazon-and-flipkart.html Thu, 05 Dec 2024 14:33:00 +0530

നിങ്ങളുടെ പ്രിയപ്പെട്ട iQOO Z9 5G വിലക്കുറവിൽ വിൽക്കുന്നു. Amazon, Flipkart പ്ലാറ്റ്ഫോമുകളിലാണ് ഫോണിന് കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് സൈറ്റുകളിലും വ്യത്യസ്തമായ ഓഫറുകളാണ് ഐഖൂ Z9-ന് നൽകുന്നത്.

iQOO Z9 5G ഓഫർ

20,000 രൂപയിൽ താഴെ വിലയാകുന്ന സ്മാർട്ഫോണാണ് ഐഖൂ Z9. ഫോണിന് ആകർഷകമായ ബാങ്ക് ഓഫറും ഇൻസ്റ്റന്റ് കിഴിവും ലഭ്യമാണ്. 19,999 രൂപയ്ക്കാണ് വിവോയുടെ സബ് ബ്രാൻഡായ ഐക്യൂവിന്റെ Z9 വിപണിയിലെത്തിയത്. ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 128GB സ്റ്റോറേജിന് 17,874 രൂപയിലാണ്. ആമസോണാകട്ടെ 18,499 രൂപയ്ക്കാണ് ഫോൺ വിൽക്കുന്നത്.

എന്നാൽ ആമസോണിൽ നിങ്ങൾക്ക് HDFC, ICICI ബാങ്ക് കാർഡുകളിലൂടെ അധിക ഇളവ് നേടാം. ഇങ്ങനെ 1500 രൂപയുടെ കിഴിവ് ഇപ്പോൾ ലഭിക്കുന്നു. ഇങ്ങന നിങ്ങൾക്ക് സ്മാർട്ഫോൺ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. ആമസോണിൽ 833 രൂപയ്ക്ക് നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കുന്നതാണ്. വാങ്ങാനുള്ള ലിങ്ക്.

iQOO Z9 5G
iQOO Z9 5G

ഫ്ലിപ്കാർട്ടിൽ 750 രൂപയാണ് ബാങ്ക് ഓഫറിലൂടെ ഇളവ് ലഭിക്കുക. HDFC കാർഡിന് 1250 വരെ ഇളവ് ലഭിച്ചേക്കും. ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയിൽ നിന് ബാങ്ക് ഓഫർ കൂടി നോക്കുമ്പോൾ 17,040 രൂപയ്ക്ക് വാങ്ങാം. ഇവിടെ നിന്നും വാങ്ങൂ

iQOO Z9 5G സ്പെസിഫിക്കേഷൻ

ഐഖൂ Z9 5G ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ഇതിൽ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസ്സാണ് നൽകിയിട്ടുള്ളത്. 6.67 ഇഞ്ച് FHD+ AMOLED 120Hz ഡിസ്‌പ്ലേ ഫോണിനുണ്ട്. 300Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റും ലഭിക്കുന്നു. ഡിടി-സ്റ്റാർ 2 പ്ലസ് ഗ്ലാസ് പ്രൊട്ടക്ഷനോടെയാണ് സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.

ഐഖൂ Z9 ഫോൺ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റിലൂടെ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS)സപ്പോർട്ടുണ്ട്. 50-മെഗാപിക്സൽ പ്രൈമറി സോണി IMX882 സെൻസറാണ് ഫോണിലുള്ളത്. 2 മെഗാപിക്സൽ സെൻസറും ഇതിനോടൊപ്പമുണ്ട്. നൈറ്റ് മോഡ്, സൂപ്പർമൂൺ, പ്രോ, ലൈവ് ഫോട്ടോ തുടങ്ങിയ ഫോട്ടോഗ്രാഫി ഫീച്ചറുകൾ ഉൾപ്പെടുന്നു. ഫോണിൽ 16 മെഗാപിക്സൽ സെൻസറാണ് ഫ്രണ്ട് ക്യാമറയിൽ നൽകിയിട്ടുള്ളത്.

Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…

44W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി ഫോണിലുണ്ട്. ഇത് IP54 റേറ്റിങ്ങിൽ വരുന്നു. ഫോണിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു. ഐക്യൂ Z9 5G ബ്രഷ്ഡ് ഗ്രീൻ, ഗ്രാഫീൻ ബ്ലൂ എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
പവർബാങ്കിനേക്കാൾ Powerful! 7000mAh ബാറ്ററിയിൽ വരുന്നു Realme Neo 7 ഉടൻ… https://www.digit.in/ml/news/mobile-phones/7000mah-battery-powerful-phone-realme-neo-7-coming-on-december-11.html https://www.digit.in/ml/news/mobile-phones/7000mah-battery-powerful-phone-realme-neo-7-coming-on-december-11.html Thu, 05 Dec 2024 11:02:00 +0530

അടുത്തതായി വിപണിയിലേക്ക് പ്രവേശിക്കുന്നത് Realme Neo 7 ആണ്. ഈയിടെയാണ് ഏറ്റവും പുതിയ പ്രോസസറുമായി Realme GT 7 പ്രോ പുറത്തിറക്കിയത്. എന്നാൽ കമ്പനി മറ്റൊരു പ്രീമിയം ഫോൺ കൂടി അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

Powerful Realme Neo 7 ലോഞ്ച് എന്ന്?

അത് റിയൽമി നിയോ 7 എന്ന മുൻനിര ഫോണാണ്. ഇത്തവണ പ്രോസസറിലൂടെയല്ല കമ്പനി വിപണിയെ ഞെട്ടിക്കുന്നത്. ഏറ്റവും വലിയ ബാറ്ററി നൽകിയായിരിക്കും റിയൽമി നിയോ 7 ലോഞ്ച് ചെയ്യുക. ഡിസംബർ 11 ന് ഫോൺ പുറത്തിറക്കുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഫോൺ ടെക് ലോകത്ത് ചർച്ചയാകുന്നത് അതിന്റെ Powerful Battery കാരണമാണ്.

വമ്പൻ ബാറ്ററി കപ്പാസിറ്റിയുള്ള Realme Neo 7

റിയൽമി നിയോ 7 സ്മാർട്ട്‌ഫോൺ 7000mAh ബാറ്ററിയിലാണ് പുറത്തിറങ്ങുക. ഇക്കാര്യം കമ്പനി തന്നെ സ്ഥിരീകരിച്ചു. ഇതുവരെ എത്തിയ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ പോലും 7000 mAh ബാറ്ററി വന്നിട്ടില്ല. അപ്പോഴാണ് പ്രീമിയം ഫോണിൽ ഇത്രയും കപ്പാസിറ്റിയുള്ള ബാറ്ററി നൽകുന്നത്.

7000mah battery Realme Neo 7
പുതിയ Realme ഫോൺ

ബാറ്ററി കപ്പാസിറ്റി ഇത്രയും വലുതായതിനാൽ തന്നെ ചാർജിങ് സ്പീഡും ഗംഭീരമാണ്. ഒറ്റ ചാർജിൽ, ഉപയോക്താക്കൾക്ക് 23 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കും. അതുപോലെ 89 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയവുമുണ്ടാകുമെന്നാണ് റിയൽമി പറയുന്നത്. പരമാവധി 14 മണിക്കൂർ വീഡിയോ കോളിംഗ് ടൈമും ഒറ്റ ചാർജിൽ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റിയൽമി നിയോ 7 മറ്റ് ഫീച്ചറുകൾ

മെലിഞ്ഞ ബോഡിയാണ് റിയൽമി നിയോ 7 ഫോണിൽ ഡിസൈനാക്കുക. അതായത് 8.5 എംഎം കനം കുറഞ്ഞ ബോഡി ഉണ്ടായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ഫോണിന്റെ മറ്റ് ഡിസൈൻ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പഞ്ച്-ഹോൾ ഡിസ്പ്ലേ ഉണ്ടായിരിക്കുമെന്നാണ്.

ചില സൂചനകളിൽ പുതിയ റിയൽമി ഫോണിന്റെ പ്രോസസറിനെയും ഡിസ്പ്ലേയെയും കുറിച്ച് വിവരങ്ങളുണ്ട്. ഇതിൽ 1.5K റെസല്യൂഷനുള്ള AMOLED പാനലായിരിക്കും നൽകുക. ഏറ്റവും പുതിയ ആൻഡ്രോയിഡ് 15 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണായിരിക്കും ഇത്.

മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് ഇതിൽ നൽകുമെന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത്. IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണായിരിക്കും റിയൽമി നിയോ 7 എന്നും പറയുന്നു. 80W വയർഡ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്തേക്കും. പതിവ് പോലെ ഈ ഫോണിന്റെ റീട്ടെയിൽ ബോക്‌സിൽ ചാർജറുമുണ്ടാകും.

Also Read: 40000 രൂപയ്ക്ക് താഴെ iPhone 16 വാങ്ങാം, New ഐഫോൺ ലാഭത്തിൽ വാങ്ങാനുള്ള സൂത്രമിതാണ്…

മിഡ് റേഞ്ച് ബജറ്റിലാണ് ഈ സ്മാർട്ഫോൺ വരുന്നത്. എന്നാൽ ഇതേ ഫോൺ തന്നെ ഇന്ത്യൻ വിപണിയ്ക്കും ലഭിക്കുമോ എന്നതിൽ ഉറപ്പില്ല. കാരണം മിഡ് റേഞ്ച് സെഗ്‌മെന്റിൽ ജിടി സീരീസിൽ നിയോ 7 അവതരിപ്പിക്കാൻ സാധ്യതയുണ്ട്. എന്നാലും ഇക്കാര്യങ്ങളിലെല്ലാം കമ്പനി തന്നെ സ്ഥിരീകരണം നൽകേണ്ടതുണ്ട്. 7,000mAh പവറുള്ള, അതും ഒരു മിഡ് റേഞ്ച് ഫോണെന്നത് ഇന്ത്യൻ വിപണിയ്ക്ക് അതിശയകരമാണ്. എന്തായാലും ഡിസംബർ 11 വരെ കാത്തിരിക്കാം.

]]>
Pushpa 2 ദി റൂൾ മാസ്മരികം! നിങ്ങളുടെ അടുത്ത തിയേറ്ററിലെ Showtime, ടിക്കറ്റ് നിരക്ക് അറിയാം, Online Booking ഇങ്ങനെ ചെയ്യാം… https://www.digit.in/ml/news/entertainment/know-pushpa-2-the-rule-showtime-ticket-rate-and-online-booking-near-you.html https://www.digit.in/ml/news/entertainment/know-pushpa-2-the-rule-showtime-ticket-rate-and-online-booking-near-you.html Thu, 05 Dec 2024 09:25:00 +0530

Pushpa 2 The Rule തിയേറ്ററുകളിൽ എത്തി. മാസ്മരിക പ്രകടനമുള്ള പുഷ്പയുടെ രണ്ടാം ഭാഗം മാസ് ഓഡിയൻസിനും ക്ലാസ് ഓഡിയൻസിനും ഇഷ്ടമാകുമെന്നാണ് വാർത്ത. Allu Arjun- Fahadh Faasil ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്തു.

ഏറെ നാളായി പ്രേക്ഷകർ കാത്തിരുന്ന ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നോ? ഏതെല്ലാം ഫോർമാറ്റുകളിലാണ് സിനിമാകൊട്ടകയിൽ പുഷ്പ 2 എത്തിയതെന്ന് അറിയണ്ടേ? പുഷ്പ 2 തിയേറ്റർ നിരക്ക് എത്രയാണെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്ക് ഇവിടെ അറിയാം. Pushpa 2 Online Booking എങ്ങനെ നടത്താമെന്നും നോക്കാം.

Pushpa 2 The Rule തിയേറ്ററുകളിൽ
Pushpa 2 The Rule തിയേറ്ററുകളിൽ

Pushpa 2 The Rule: തിയേറ്ററുകളിൽ…

സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂൾ പാൻ ഇന്ത്യ തലത്തിലാണ് റിലീസ് ചെയ്തത്. പുഷ്പരാജായി അല്ലു അർജുനും ശ്രീവല്ലിയായി രശ്മിക മന്ദാനയും വേഷമിടുന്നു. എസ്പി ഭൻവർ സിംഗ് ഷെഖാവത് ഐപിഎസ് ആയി ഫഹദ് ഫാസിലുമെത്തുന്നു.

മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനിയും യലമഞ്ചിലി രവിശങ്കറും ചേർന്നാണ് ചിത്രം നിർമിച്ചത്. മിറോസ്ലാവ് കുബ ബ്രോസെക്കാണ് ഛായാഗ്രഹണം നിർവഹിച്ചത്. നവീൻ നൂലിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്.

ഡിസംബർ 4 മുതൽ സിനിമയുടെ പ്രീമിയർ ഷോകൾ ആരംഭിച്ചു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിൽ ഒന്നാണ് പുഷ്പ 2. UA 16+ സർട്ടിഫിക്കേഷനോടെയാണ് സിനിമ റിലീസിന് എത്തിയിരിക്കുന്നത്. സിനിമ ഇതുവരെയുള്ള എല്ലാ റെക്കോഡും തിരുത്തിയാണ് റിലീസ് ചെയ്തത്. പ്രീ-സെയില്‍സ് 110 കോടിയും കടന്ന് കളക്ഷൻ നേടി.

പുഷ്പ 2-വിന്റെ പ്രീമിയർ ഷോകൾക്ക് 944 രൂപ (ജിഎസ്ടി ഉൾപ്പെടെ)യാണ് ടിക്കറ്റ് വില. സിംഗിൾ സ്ക്രീനുകൾക്ക് 324.50 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. മൾട്ടിപ്ലക്സുകൾക്ക് 413 രൂപയുമാണ് ഈടാക്കുന്നത്.

Also Read: OTT Release This Month: തിയേറ്ററിൽ Pushpa 2, ഒടിടിയിൽ ജോജു ജോർജിന്റെ പണി മുതൽ Amaran, ബോഗയ്ൻവില്ല, നിരവധി റിലീസുകൾ

Pushpa 2 The Rule തിയേറ്ററുകളിൽ

Pushpa 2: തിയേറ്റർ ഫോർമാറ്റുകൾ

സിനിമ വിവിധ തിയേറ്റർ ഫോർമാറ്റുകളിൽ ആസ്വദിക്കാം. 3D, IMAX, 4DX, D-Box, PVR ICE എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ ലഭ്യമാണ്. 250 മുതൽ 300 രൂപ നിരക്കിലും തിയേറ്ററുകളിൽ മൾട്ടിപ്ലക്സിൽ സിനിമ ആസ്വദിക്കാം. ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ തിയേറ്ററുകളിൽ 1000 മുതൽ 2000 രൂപ വരെ ഒരു ടിക്കറ്റിന് നിരക്ക് കൂടി. ആന്ധ്രാപ്രദേശ് സർക്കാരും പുഷ്പ 2 ടിക്കറ്റ് വർധനയ്ക്ക് അംഗീകാരം നൽകിയിരുന്നു.

Online Booking

പുഷ്പ 2 ഓൺലൈൻ ബുക്കിങ്ങിനായി ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റെടുക്കാം. ഇതിനായി bookmyshow ആപ്ലിക്കേഷനോ, വെബ്സൈറ്റോ ഉപയോഗിക്കാം. ബുക്ക്മൈഷോയിൽ പോയി, പുഷ്പ 2 ദി റൂൾ എന്ന് നൽകിയാൽ നിങ്ങൾക്കടുത്തുള്ള തിയേറ്റർ ലിസ്റ്റ് കാണിക്കും. ഇവിടെ ഏതെല്ലാം സമയത്താണ് സിനിമ സ്ക്രീൻ ചെയ്യുന്നതെന്നും അറിയാനാകും. ഇവിടെ നിന്നും ടിക്കറ്റ് നിരക്കുകളും ബുക്കിങ്ങിന് മുന്നേ പരിശോധിക്കാവുന്നതാണ്.

]]>
Latest Movie: AMARAN OTT-യിൽ, സായ് പല്ലവി ചിത്രം എവിടെ കാണാം? https://www.digit.in/ml/news/entertainment/sai-pallavi-latest-movie-amaran-ott-streaming-started-know-where-to-watch.html https://www.digit.in/ml/news/entertainment/sai-pallavi-latest-movie-amaran-ott-streaming-started-know-where-to-watch.html Thu, 05 Dec 2024 00:32:00 +0530

Latest Movie: തിയേറ്ററുകളിൽ വമ്പൻ മുന്നേറ്റം നടത്തുന്ന AMARAN OTT-യിലെത്തി. ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച തമിഴ് ചിത്രമാണിത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത അമരൻ തിയേറ്ററുകളിൽ റെക്കോഡ് ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമ ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു.

AMARAN OTT സ്ട്രീമിങ് തുടങ്ങി

സിനിമയുടെ ഒടിടി റിലീസ് നിർമാതാക്കൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പേ അറിയിച്ചിരുന്നു. ഡിസംബർ അഞ്ച് മുതൽ സിനിമ ഒടിടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് പറഞ്ഞത്. അമരൻ ഇപ്പോൾ ഡിജിറ്റൽ റിലീസ് ചെയ്തിരിക്കുന്നു. നെറ്റ്ഫ്ലിക്സിലൂടെ സിനിമ ആസ്വദിക്കാം.

ott release this month

മേജർ മുകുന്ദിന്റെ ജീവിതം

149 രൂപ മുതൽ Netflix-ൽ പ്ലാനുകളുണ്ട്. ദുൽഖർ സൽമാൻ ചിത്രം Lucky Bashkar ഉൾപ്പെടെ നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. അതിനാൽ അമരൻ കാണാൻ ഇപ്പോൾ നെറ്റ്ഫ്ലിക്സ് പ്ലാൻ എടുത്താൻ നഷ്ടമാകില്ല.

കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിർമിച്ച ചിത്രമാണ് അമരൻ. 335 കോടിയോളം രൂപ തിയേറ്ററുകളിൽ നിന്ന് സിനിമ നേടി. മേജർ മുകുന്ദ് വരദരാജിന്റെ ജീവിതമാണ് അമരൻ സിനിമ ആസ്പദമാക്കിയിരിക്കുന്നു. ശിവകാർത്തികേയനാണ് ടൈറ്റിൽ കഥാപാത്രം അവതരിപ്പിച്ചത്. മേജറിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസിനെ സായി പല്ലവിയും അവതരിപ്പിച്ചു. ശ്യാം മോഹൻ, ഭുവൻ അറോറ, രാഹുൽ ബോസ്, വികാസ് ബംഗർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

amaran ott latest news

തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ സൈനികനാണ് മേജർ മുകുന്ദ് വരദരാജ്. തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീരമൃത്യ വരിച്ചത്. മേജറായുള്ള ശിവകാർത്തികേയന്റെ പ്രകടനം തിയേറ്ററുകളിൽ ഗംഭീര പ്രശംസ നേടി. സായ് പല്ലവി ഇന്ദു റെബേക്കയെയും അവിസ്മരണീയമാക്കി. എന്നാലും താരത്തിന്റെ മലയാളം ഡയലോഗുകൾക്കെതിരെ വിമർശനം ഉയർന്നിരുന്നു. ഒക്ടോബർ 31നാണ് അമരൻ തിയേറ്ററുകളിൽ എത്തിയത്.

AMARAN ott news

ഒരു മാസം കഴിഞ്ഞ് സിനിമ പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമിലും റിലീസിന് എത്തിയിരിക്കുകയാണ്. അമരൻ കാണേണ്ടവർക്ക് ഇപ്പോൾ ചിത്രം നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം.

Also Read: OTT Release This Month: തിയേറ്ററിൽ Pushpa 2, ഒടിടിയിൽ ജോജു ജോർജിന്റെ പണി മുതൽ Amaran, ബോഗയ്ൻവില്ല, നിരവധി റിലീസുകൾ

നെറ്റ്ഫ്ലിക്സിൽ 149, 199, 499 എന്നീ നിരക്കുകളിൽ പ്രതിമാസ പ്ലാനുകളുണ്ട്. 649 രൂപയ്ക്ക് നിങ്ങൾക്ക് പ്രീമിയം പ്ലാനും ആസ്വദിക്കാം. ഓരോ പ്ലാനുകളിലും വീഡിയോ സ്ട്രീമിങ് ക്വാളിറ്റിയും ആക്സസ് ചെയ്യാവുന്ന ഉപകരണങ്ങളും വ്യത്യാസം വരുന്നു.

]]>
OTT Release This Month: തിയേറ്ററിൽ Pushpa 2, ഒടിടിയിൽ ജോജു ജോർജിന്റെ പണി മുതൽ Amaran, ബോഗയ്ൻവില്ല, നിരവധി റിലീസുകൾ https://www.digit.in/ml/news/entertainment/ott-release-this-month-joju-george-pani-amaran-bougainvillea-in-december-release-while-pushpa-2-in-theatre.html https://www.digit.in/ml/news/entertainment/ott-release-this-month-joju-george-pani-amaran-bougainvillea-in-december-release-while-pushpa-2-in-theatre.html Wed, 04 Dec 2024 18:03:00 +0530

December മാസം OTT Release എത്തുന്നത് വമ്പൻ ചിത്രങ്ങൾ. തിയേറ്ററുകളിൽ നിറഞ്ഞാടിയ മലയാളം, തമിഴ് സിനിമകൾ ഒടിടിയിലേക്ക് വരുന്നു. Christmas Release ആയും നിരവധി വലിയ സിനിമകളാണ് ഒടിടിയിലേക്ക് തയ്യാറാടെക്കുന്നത്.

OTT Release December

ഈ മാസം വരുന്ന New OTT Release ചിത്രങ്ങളെ കുറിച്ച് അറിയാം. ഇനി ദിവസങ്ങൾക്കുള്ളിൽ ചാക്കോച്ചൻ-ജ്യോതിർമയി ചിത്രം Bougainvillea ഒടിടിയിലേക്ക് എത്തുന്നു. Sai Pallavi- ശിവകാർത്തികേയൻ ചിത്രം Amaran OTT റിലീസ് ചെയ്യുന്നതും ഈ മാസം തന്നെ.

New OTT Release ചിത്രങ്ങൾ

ott release this month
സൂപ്പർ ഹിറ്റാകുകയാണ് അമരൻ

Pushpa 2 ഡിസംബർ 5-ന് തിയേറ്ററുകളിൽ റിലീസിന് എത്തുന്നു. ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന പാൻ ഇന്ത്യ ചിത്രമാണിത്. ഒടിടിയിലും വമ്പൻ റിലീസുകളാണ് വർഷാന്ത്യം വരുന്നത്.

സിനിമ മാത്രമല്ല Kerala Crime Files-ന്റെ രണ്ടാം സീസണും ഈ മാസമെത്തുന്നു. വിവിധ ഭാഷകളിലായി ഒടിടി റിലീസിന് തയ്യാറെടുക്കുന്ന സിനിമകളെ കുറിച്ച് അറിയാം.

ബൊഗെയ്ൻവില്ല (Bougainvillea)

ott release this month
ബൊഗെയ്ൻവില്ല

ജ്യോതിർമയി, കുഞ്ചാക്കോ ബോബൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് ബോഗയ്ൻവില്ല. അമൽ നീരദിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമായിരുന്നു. ഫഹദ് ഫാസിൽ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും നിർണായക കഥാപാത്രങ്ങളിൽ എത്തി.

സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ത്രില്ലർ ചിത്രമാണിത്. ഡിസംബർ 13 മുതലാണ് ബോഗയ്ൻവില്ല സ്ട്രീം ചെയ്യുന്നത്. സോണി ലിവിൽ കാണാം.

പണി (Pani)

ott release this month
പണി

ജോജു ജോർജ് ആദ്യമായി സംവിധായകനായ മലയാള ചിത്രമാണ് പണി. ആക്ഷൻ ത്രില്ലറായി ഒരുക്കിയ ചിത്രത്തിൽ ജുനൈസ്, സാഗർ സൂര്യ, എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തിൽ മുഖ്യവേഷം അവതരിപ്പിച്ചിരിക്കുന്നത് ജോജു ജോർജ്ജാണ്. അഭിനയ ആണ് നായിക.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് ത്രില്ലർ ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഡിസംബർ 20 മുതൽ സിനിമ ഒടിടിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. എന്നാലും റിലീസ് തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പണി സോണി ലിവിൽ കാണാം.

അമരൻ ( Amaran) OTT Release

ott release this month

തമിഴകവും കടന്ന് സൂപ്പർ ഹിറ്റാകുകയാണ് അമരൻ. ശിവകാർത്തികേയനും സായ് പല്ലവിയുമാണ് പ്രധാന വേഷത്തിൽ എത്തിയത്. മേജർ മുകുന്ദ് വരദരാജന്റെ ബയോപിക് ചിത്രം തിയേറ്ററുകളിൽ ഗംഭീര മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്.

സിനിമ ഡിസംബർ 5-ന് സ്ട്രീമിങ് ആരംഭിക്കുകയാണ്. ഇന്ന് അർധാരാത്രി മുതൽ അമരൻ സ്ട്രീമിങ് ആരംഭിക്കും. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് അമരൻ സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. തിയേറ്ററുകളിലും സിനിമ കുതിപ്പ് തുടരുന്നു.

ഐ ആം കാതലന്‍ (I Am Kathalan)

ott release

നസ്ലെൻ പതിവ് ശൈലി മാറ്റിപ്പിടിച്ച് എത്തിയ മലയാളചിത്രമാണ് I Am Kathalan. പ്രേമലു സിനിമയുടെ സംവിധായകൻ ഗിരീഷ് ഏ.ഡി തന്നെയാണ് ചിത്രം ഒരുക്കിയത്. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല.

സൈബർ ക്രൈം പശ്ചാത്തലമാക്കി ഒരുക്കിയ ത്രില്ലർ ചിത്രമാണ് ഐ ആം കാതലന്‍. മലയാള ചിത്രം മനോരമ മാക്‌സിലൂടെ സ്‌ട്രീമിംഗ് ആരംഭിക്കും. എന്നാൽ ഇതുവരെയും ഒടിടി റിലീസ് തീയതി അറിയിച്ചിട്ടില്ല.

കേരള ക്രൈം ഫയൽസ് സീസൺ 2 (Kerala Crime Files Season 2)

ott release this month

സിനിമ മാത്രമല്ല കേരള ക്രൈം ഫയൽസ് സീരീസും വീണ്ടും വരുന്നു. Kerala Crime Files രണ്ടാം സീസൺ ഡിസംബർ 23-ന് സ്ട്രീമിങ് ആരംഭിക്കുന്നു. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് Disney+ Hotstar-ൽ സീരീസ് ആസ്വദിക്കാം.

അഹമ്മദ് കബീർ സംവിധാനം ചെയ്ത സീരീസിലെ അഭിനേതാക്കൾ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Also Read: Also Read: കാനിൽ പ്രശംസ നേടിയ കനി കുസൃതി ചിത്രം ഒടിടി എന്തായി?

സിങ്കം എഗെയ്ൻ (Singham Again)

ott release this month
സിങ്കം എഗെയ്ൻ

രോഹിത് ഷെട്ടിയുടെ സംവിധാനത്തിൽ അജയ് ദേവ്ഗൺ നായകനായ ചിത്രമാണിത്. ഹിന്ദി സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു. കരീന കപൂർ, അർജുൻ കപൂർ, ദീപിക പദുകോൺ തുടങ്ങി ഗംഭീര താരനിര ചിത്രത്തിലുണ്ട്. ഡിസംബർ 13ന് സിനിമ ഒടിടി സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ട്. ആമസോൺ പ്രൈമിലായിരിക്കും സിങ്കം എഗെയ്ൻ സ്ട്രീമിങ്.

]]>
POOJA BUMPER 2024 result: POOJA BUMPER 2024 result: നറുക്കെടുപ്പ് ഫലം watch live, 12 കോടി അടിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്! https://www.digit.in/ml/news/general/pooja-bumper-2024-are-you-the-12-crore-bumper-winner-check-live-result.html https://www.digit.in/ml/news/general/pooja-bumper-2024-are-you-the-12-crore-bumper-winner-check-live-result.html Wed, 04 Dec 2024 14:07:00 +0530

Pooja Bumper 2024 Result തത്സമയം അറിയാം. Bumper Kerala Lottery-യിലൂടെ ഇത്തവണ 12 കോടിയുടെ ഭാഗ്യം ആർക്കായിരിക്കും? ആറ് കോടീശ്വരന്മാരെയാണ് പൂജ ബമ്പറിലൂടെ ഇന്ന് പ്രഖ്യാപിക്കുന്നത്. 300 രൂപയാണ് Pooja Bumper Lottery BR-100ന്റെ വില.

ഇക്കൊല്ലത്തെ പൂജ ബമ്പർ വിജയി കായംകുളത്താണ്. കൊല്ലം ജയകുമാരി ലോട്ടറീസിൽ നിന്നെടുത്ത ടിക്കറ്റിനാണ് ബമ്പർ ഭാഗ്യമടിച്ചത്. JC 325526 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനത്തിന് അർഹമായത്.

ഡിസംബർ 4-ന് ഉച്ചയ്ക്ക് 2 മണി മുതൽ നറുക്കെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരത്തെ ലോട്ടറി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്. ഒന്നാം സമ്മാനം മുതൽ പൂജാ ബമ്പറിൽ സമ്മാനർഹമായ ലോട്ടറി ടിക്കറ്റുകളെ കുറിച്ച് ഇവിടെ നൽകുന്നു. ഔദ്യോഗിക സൈറ്റിൽ നിന്നും എടുത്ത വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Pooja Bumper 2024 Result Live

ഒന്നാം സമ്മാനം ചെയർപേഴ്സൺ ശ്രീമതി സുജാ ദേവി നറുക്കെടുത്തു. 12 കോടിയുടെ ഭാഗ്യവാൻ JC 325526 എന്ന ടിക്കറ്റിന്റെ ഉടമയാണ്. ഈ നമ്പറുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനം ലഭിക്കും.

രണ്ടാം സമ്മാനം (1 കോടി വീതം)

JA 378749, JB 939547, JC 616613, JD 211004, JE 584418

മൂന്നാം സമ്മാനം (10 ലക്ഷം വീതം)

JA 312149, JA 865014, JB 387139, JB 219120, JC 453056, JC 668645, JD 312202, JD 495570, JE 128265, JE 200323

നാലാം സമ്മാനം (3 ലക്ഷം രൂപ)
JA 327015, JB 682624, JC 328971, JD 137506, JE 927317

അഞ്ചാം സമ്മാനം (2 ലക്ഷം രൂപ)

JA 759527, JB 824279, JC 821081, JD 878866, JE 156782

ആറാം സമ്മാനം (5000 രൂപ)

0048, 0759, 0871, 1073, 1235, 1391,
2384, 3174, 3435, 3453, 3491, 3609,
3846, 6379, 6413, 6419, 6440, 6550,
7064, 7521, 7600, 7776, 8930, 8940

ഏഴാം സമ്മാനം (1000 രൂപ)

0014 0058 0069 0309 0684 0694 0900 0917 1060 1065 1102 1181 1241 1254 1259 1414 1500 1567 1574 1600 1762 1931 2008 2158 2203 2216 2268 2436 2494 2528 2578 2700 2711 2867 2899 3000 3025 3052 3142 3211 3228 3232 3349 3378 3476 3525 3592 3643 3708 3730 3782 3918 3931 4040 4080 4219 4266 4359 4467 4475 4533 4562 4588 5214 5281 5384 5592 5677 5682 5861 6012 6014 6032 6045 6077 6093 6213 6406 6407 6474 6576 6622 6626 6680 6747 6765 6845 6884 6921 6939 6947 6976 7020 7179 7222 7232 7317 7365 7388 7401 7420 7528 7733 7739 7817 7848 7905 7931 8087 8147 8204 8288 8376 8446 8502 8527 8555 8584 8651 8672 8701 8813 8827 8867 8992 9071 9077 9109 9199 9298 9306 9336 9445 9454 9460 9499 9537 9543 9581 9680 9747 9792 9838 9994

എട്ടാം സമ്മാനം (500 രൂപ)

0162 0347 0445 0547 0581 0621 0689 0788 0837 0839 0848 0919 0920 0974 1143 1158 1193 1211 1232 1266 1343 1357 1439 1480 1626 1645 1809 1904 2019 2020 2090 2189 2262 2389 2466 2510 2539 2827 2932 3029 3047 3166 3312 3327 3404 3419 3543 3632 3644 3705 3767 3775 3881 3926 3973 3991 3997 4019 4061 4093 4132 4151 4226 4383 4443 4561 4569 4623 4626 4652 4716 4748 4820 4846 4963 4974 5038 5154 5156 5158 5175 5206 5466 5500 5560 5565 5634 5664 5690 5717 5835 5867 5891 5904 5970 6039 6047 6050 6140 6258 6296 6317 6345 6462 6490 6502 6537 6634 6711 6768 6799 6881 6905 6937 6946 7019 7077 7106 7169 7220 7248 7282 7313 7328 7424 7438 7486 7636 7706 7787 7814 7824 7847 7876 7966 7971 8010 8034 8109 8164 8190 8195 8202 8366 8398 8400 8401 8402 8516 8580 8627 8679 8716 8785 8790 8811 8952 8974 9140 9176 9214 9270 9334 9347 9367 9426 9432 9476 9494 9664 9694 9703 9712 9746 9794 9853 9922 9941

ഒമ്പതാം സമ്മാനം (300 രൂപ)

0097 0124 0125 0137 0154 0216 0340 0359 0378 0392 0401 0421 0440 0471 0517 0550 0571 0678 0695 0857 0867 0919 0935 0982 0985 1009 1150 1169 1219 1221 1390 1396 1428 1509 1517 1518 1534 1627 1646 1663 1697 1783 1816 1821 1870 1877 1905 1911 1983 2011 2044 2172 2205 2227 2246 2401 2420 2486 2549 2564 2600 2687 2698 2699 2740 2874 2954 2978 3019 3027 3049 3065 3134 3170 3178 3218 3224 3230 3296 3359 3361 3392 3414 3529 3554 3591 3593 3599 3646 3652 3705 3736 3813 3839 3842 3866 3902 3937 3953 3989 4022 4051 4058 4062 4090 4092 4118 4122 4130 4165 4179 4259 4297 4417 4440 4487 4551 4653 4665 4772 4965 4966 5056 5072 5074 5084 5102 5132 5169 5221 5314 5382 5398 5543 5556 5582 5589 5625 5663 5687 5698 5764 5795 5801 5832 5843 6026 6055 6100 6107 6139 6152 6166 6176 6188 6191 6237 6238 6325 6388 6411 6417 6435 6436 6480 6524 6549 6556 6577 6612 6638 6688 6732 6789 6922 6964 6988 6989 7053 7089 7100 7154 7218 7219 7243 7284 7292 7318 7375 7379 7463 7479 7492 7595 7620 7630 7631 7679 7729 7737 7804 7811 7825 7840 7850 7863 7919 8021 8081 8083 8101 8152 8211 8313 8411 8474 8478 8505 8583 8619 8649 8650 8713 8730 8810 8861 8971 9056 9061 9078 9083 9100 9122 9149 9159 9235 9304 9305 9317 9389 9403 9430 9453 9463 9471 9542 9586 9640 9654 9741 9795 9811 9815 9840 9848 9914

നറുക്കെടുപ്പ് ഫലം നിങ്ങൾക്ക് ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ കാണാം. Kerala Lottery Live Result എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് സംപ്രേഷണം.

POOJA BUMPER 2024 result
2 മണി മുതൽ നറുക്കെടുപ്പ് ആരംഭിച്ചു

Pooja Bumper 2024

കഴിഞ്ഞ വർഷം പൂജ ബമ്പർ ഭാഗ്യം ലഭിച്ചത് കാസർകോട് ഹൊസങ്കടിയിലാണ്. 2024-ലെ ഓണം ബമ്പർ നറുക്കെടുപ്പ് വേളയിലാണ് ടിക്കറ്റ് പ്രകാശനം ചെയ്തത്. സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാലാണ് ടിക്കറ്റ് ലോഞ്ച് ചെയ്തത്. 37 ലക്ഷത്തിലധികം പൂജ ബമ്പറുകൾ ഇതുവരെ വിറ്റുപോയെന്നാണ് കണക്ക്.

ഇപ്രാവശ്യവും ടിക്കറ്റിന്റെ വില 300 രൂപ തന്നെയാണ്. JA, JB, JC, JD, JE എന്നിങ്ങനെ 5 സീരീസുകളാണ് പൂജ ബമ്പറിലുള്ളത്. ടിക്കറ്റിന്റെ ഐഡി BR-100 ആണ്. ഇനി ക്രിസ്മസ് ബമ്പർ വന്നാലും നറുക്കെടുപ്പ് അടുത്ത വർഷം ജനുവരിയിലാണ്. അതിനാൽ 2024-ലെ അവസാനത്തെ ബമ്പർ ഭാഗ്യമാണ് പൂജ ബമ്പറിലൂടെ ഇന്ന് തെരഞ്ഞെടുക്കുന്നത്.

പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. ഇത്തവണ രണ്ടാം സമ്മാനം 5 പേർക്കാണ്. ഇവർക്ക് ഒരു കോടി രൂപ വീതമാണ് ലഭിക്കുന്നത്. 10 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.

Also Read: New Ration Card: റേഷൻ കാർഡ് മാറ്റേണ്ടവർ വേഗമായിക്കോട്ടെ, Online വഴിയും അപേക്ഷിക്കാം| ആവശ്യമായ രേഖകളും വിശദ വിവരങ്ങളും…

പൂജ ബമ്പർ: സമ്മാനത്തുക ഇങ്ങനെ

ഒന്നാം സമ്മാനം: 12 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ (5 പേർക്ക് വീതം), 5 സീരീസുകൾക്ക്

മൂന്നാം സമ്മാനം: 10 ലക്ഷം രൂപ (10 പേർക്ക് വീതം), ഓരോ സീരീസുകൾക്കും രണ്ട് വീതം

നാലാം സമ്മാനം: 3 ലക്ഷം രൂപ (5 പേർക്ക് വീതം), 5 സീരീസുകൾക്ക്
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ (5 പേർക്ക് വീതം), 5 സീരീസുകൾക്ക്

ആറാം സമ്മാനം: 5000 രൂപ, ഏഴാം സമ്മാനം: 1000 രൂപ
എട്ടാം സമ്മാനം: 500 രൂപ, ഒമ്പതാം സമ്മാനം: 300 രൂപ

നാല് പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം

]]>
40000 രൂപയ്ക്ക് താഴെ iPhone 16 വാങ്ങാം, New ഐഫോൺ ലാഭത്തിൽ വാങ്ങാനുള്ള സൂത്രമിതാണ്… https://www.digit.in/ml/news/mobile-phones/secure-your-iphone-16-under-40000-from-this-unbeatable-deal.html https://www.digit.in/ml/news/mobile-phones/secure-your-iphone-16-under-40000-from-this-unbeatable-deal.html Wed, 04 Dec 2024 10:35:00 +0530

ഇക്കഴിഞ്ഞ സെപ്തംബറിൽ റിലീസ് ചെയ്ത ഫോണാണ് Apple iPhone 16. ഏറ്റവും പുതിയ ഐഫോൺ നിങ്ങൾക്കിപ്പോൾ ലഭിക്കുന്നത് 40,000 രൂപയ്ക്ക് താഴെയാണ്. വിശ്വാസമായില്ലേ? അതെ, iPhone 16 128GB സ്റ്റോറേജ് ഫോണിന് Amazon ഗംഭീര ഡിസ്കൌണ്ട് വാഗ്ദാനം ചെയ്യുന്നു.

ബാങ്ക് ഓഫറില്ലാതെ ഫോൺ 45,000 രൂപയിൽ താഴെ വിലയിൽ വാങ്ങാമെന്നത് അപൂർവ്വ നേട്ടമാണ്. പല തരത്തിലുള്ള കിഴിവുകളാണ് ആമസോൺ ഈ പുതിയ ഐഫോണിന് നൽകുന്നത്. ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ബാങ്ക് ഓഫറും എക്‌സ്‌ചേഞ്ച് ഓഫറും ഫോണിനായി പ്രഖ്യാപിച്ചിട്ടുണ്ട്.

iPhone 16: ഓഫർ

128 ജിബി വൈറ്റ്, ബ്ലൂ വേരിയന്റ് വേരിയന്റിനെല്ലാം ഓഫർ ലഭ്യമാണ്. ആമസോൺ സൈറ്റിൽ ഫോൺ 77,400 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഫോൺ സെപ്തംബറിൽ പുറത്തിറക്കിയപ്പോൾ 79,900 രൂപയായിരുന്നു വില. ഇപ്പോൾ SBI, ICICI ബാങ്ക് കാർഡുകളിലൂടെയും കിഴിവ് നേടാം. ഇങ്ങനെ 5000 രൂപ കൂടി കുറവ് ലഭിക്കും.

iPhone 16 128 GB
iPhone 16 128 GB

പഴയ ഫോൺ മാറ്റി വാങ്ങുന്നവർക്ക് ആകർഷകമായ എക്‌സ്‌ചേഞ്ച് കിഴിവ് സ്വന്തമാക്കാം. നിങ്ങൾ മാറ്റി വാങ്ങാൻ നൽകുന്ന ഫോണിന്റെ മോഡലും വിലയും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.

ഉദാഹരണത്തിന് ഐഫോൺ 15 ഫോൺ മാറ്റി ഐഫോൺ 16 വാങ്ങുകയാണെങ്കിൽ നല്ല ലാഭമാണ്. ആദ്യ പറഞ്ഞ പോലെ കൃത്യം 44,000 രൂപയ്ക്ക് ഐഫോൺ 16 സ്വന്തമാക്കാം. 33,400 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് നിങ്ങൾക്ക് ലഭിക്കുക. 512GB iphone 15 കൊടുത്ത്, 44000 രൂപയ്ക്ക് ഐഫോൺ 16 വാങ്ങാം. ഇതിൽ ബാങ്ക് കിഴിവ് കൂടി ഉൾപ്പെടുത്തിയാൽ 39000 രൂപയ്ക്ക് പ്രീമിയം സ്മാർട്ഫോൺ കൈയിലിരിക്കും. ഇവിടെ നിന്നും വാങ്ങൂ, ആമസോൺ ലിങ്ക്. 3,487 രൂപയുടെ ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

iPhone 16: ഫീച്ചറുകൾ

6.1 ഇഞ്ച് OLED ഡിസ്‌പ്ലേയോടെയാണ് ഐഫോൺ 16 വരുന്നത്. ഇതിന് 2556x1179 പിക്‌സൽ റെസലൂഷനുണ്ട്. ഐഫോൺ 16 IP68 റേറ്റിങ്ങുള്ള സ്മാർട്ഫോണാണ്.

ഇതിൽ 48MP ഫ്യൂഷൻ ക്യാമറയാണുള്ളത്. 2x ടെലിഫോട്ടോ ലെൻസും 12MP അൾട്രാ വൈഡ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കായി ƒ/1.9 അപ്പേർച്ചർ ഉള്ള 12MP TrueDepth ഫ്രണ്ട് ക്യാമറയുമുണ്ട്. സ്പേഷ്യൽ ഫോട്ടോയും വീഡിയോയും ക്യാപ്‌ചർ ചെയ്യുന്നതിനെ ഫോൺ പിന്തുണയ്ക്കുന്നു.

ഇതിൽ ഓഡിയോ മിക്സ് പോലുള്ള പുതിയ ഓഡിയോ എഡിറ്റിംഗ് ടൂളുകളും ലഭിക്കും. ഐഫോൺ 16-ലെ പ്രോസസർ A18 ബയോണിക് ചിപ്പ് ആണ്. ഫോണിൽ ആപ്പിൾ ഇന്റലിജൻസ് പെർഫോമൻസ് ലഭിക്കുന്നു. ഇതിനായി രണ്ടാം തലമുറ 3-നാനോമീറ്റർ ടെക്നോളജിയെ ഫോൺ വിനിയോഗിക്കുന്നു.

Also Read: iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ…

നിലവിൽ മിക്ക രാജ്യങ്ങളിലെയും ഐഫോൺ 16 ഉപയോക്താക്കൾക്ക് ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ട് ലഭിക്കുന്നുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
New Ration Card: റേഷൻ കാർഡ് മാറ്റേണ്ടവർ വേഗമായിക്കോട്ടെ, Online വഴിയും അപേക്ഷിക്കാം| ആവശ്യമായ രേഖകളും വിശദ വിവരങ്ങളും… https://www.digit.in/ml/news/general/ration-card-change-to-bpl-know-deadline-online-process-and-documents-required-for-application.html https://www.digit.in/ml/news/general/ration-card-change-to-bpl-know-deadline-online-process-and-documents-required-for-application.html Wed, 04 Dec 2024 07:53:00 +0530

BPL Ration Card-ലേക്ക് മാറ്റേണ്ടവർക്ക് ഇനി ഒരാഴ്ച കൂടി സമയം. നവംബർ 25 മുതൽ മുൻഗണന വിഭാഗത്തിലേക്ക് റേഷൻ കാർഡ് മാറ്റാനുള്ള അപേക്ഷ ക്ഷണിച്ചു തുടങ്ങിയിരുന്നു. ഓൺലൈനായി വീട്ടിലിരുന്നും, അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. ഡിസംബർ 10 വരെയാണ് BPL Card-ന് വേണ്ടി അപേക്ഷ അയക്കാവുന്നത്.

Ration Card മാറ്റാനുള്ള അവസാന തീയതി

എന്നാൽ ഡിസംബർ 10 വരെ നിങ്ങൾ കാത്തിരിക്കരുത്. എന്തെന്നാൽ, അപേക്ഷിച്ച് കഴിഞ്ഞ് ന്യൂ​ന​തകളുള്ളതായി കണ്ടെത്തിയാൽ, തിരുത്തി വീണ്ടും സമർപ്പിക്കേണ്ടതും ഈ നിശ്ചിത തീയതിയ്ക്കുള്ളിലാണ്.

പിങ്ക് നിറത്തിലുള്ള റേഷൻ കാർഡാണ് മുൻഗണന ആനുകൂല്യങ്ങൾ ലഭിക്കുന്ന ബിപിഎൽ. നിലവിൽ വെ​ള്ള, നീ​ല നിറത്തിൽ കാർഡുള്ളവർക്ക് ഇതിനായി അപേക്ഷ നൽകാം. സർക്കാർ നിർദേശിക്കുന്ന മാനദണ്ഡങ്ങളിലൂടെ ഇതിന് അർഹതയുള്ളവരായിരിക്കണം. ബിപിൽ കാർഡിനായുള്ള അപേക്ഷ സമർപ്പിക്കുന്നവർ എന്തൊക്കെ രേഖകൾ കരുതണമെന്നും അപേക്ഷിക്കാനുള്ള പോർട്ടലും വിശദീകരിക്കാം.

Ration Card: ഓൺലൈനിൽ അപേക്ഷിക്കാം

അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​ നിങ്ങൾക്ക് ബിപിഎൽ കാർഡിനായി അപേക്ഷിക്കാം. ecitizen.civilsupplieskerala.gov.in എന്ന സി​റ്റി​സ​ൺ ലോ​ഗി​ൻ പോ​ർ​ട്ട​ൽ വ​ഴി​യും ഓ​ൺ​ലൈ​നിൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.

ration card change to bpl know deadline
ആവശ്യമായ രേഖകൾ

ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ ന​ൽ​കു​ന്ന ബിപിഎൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ൻ അ​ർ​ഹ​രാ​ണ് എ​ന്നു​​ള്ള ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നിർബന്ധമാണ്. ഇ​ത് ലഭിക്കാൻ ത​ദ്ദേ​ശ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ അപേക്ഷ നൽകണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനുള്ള പ​രി​ശോ​ധ​ന പൂ​ർ​ത്തിയാക്കി അംഗീകരിച്ചാലാണ് സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അ​ന​ധി​കൃ​തമായി മുൻഗണന റേഷൻകാർഡ് സ്വന്തമാക്കുന്നവർക്ക് എതിരെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇത്തരത്തിൽ അനർഹരായവർ റേഷൻ കാർഡ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സി​ൽ ഹാ​ജ​രാ​ക്കി മാറ്റങ്ങൾ വരുത്തണം.

BPL Card-ന് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത്…

വിധവ/ഭർത്താവ് ഉപേക്ഷിച്ചത്: വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ്
അസുഖം/വൈകല്യം: മെഡിക്കൽ സർട്ടിഫിക്കറ്റ്
വീട്/ വസ്തു ഇല്ല: വില്ലേജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
ഭവനപദ്ധതിപ്രകാരം ലഭിച്ച വീട്: ബന്ധപ്പെട്ട രേഖകൾ
പട്ടികജാതി/പട്ടികവർഗ്ഗം: ജാതി സർട്ടിഫിക്കറ്റ്
വാടകവീട്: വാടകകരാറിന്റെ പകർപ്പ്
2009 ലെ BPL ലിസ്റ്റിൽ ഉൾപ്പെട്ടത്: പഞ്ചായത്ത് സെക്രട്ടറിയുടെ ക്രമനമ്പർ ഉൾപ്പെടെ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ്

Also Read: New Bumper Lottery: പൂജാ ബമ്പർ എടുത്തോ? വേഗം വിട്ടോ, നറുക്കെടുപ്പ് ഇങ്ങെത്തി…

സ്വന്തമായി വീട് ഉളളവർ വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന പഞ്ചായത്ത് കോർപ്പറേഷനിൽ നിന്നുള്ള രേഖ
എല്ലാ അംഗങ്ങളുടെയും ആധാർ ബന്ധപ്പെടുത്തി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കാർഡുടമയ്ക്കോ അംഗങ്ങൾക്കോ സ്വന്തമായി നാലd ചക്രവാഹനം ഇല്ലെന്നുളള സ്വയം സാക്ഷ്യപ്പെടുത്തൽ

]]>
Unlimited സേവനങ്ങളുള്ള പുതിയ Airtel Plan! 365 ദിവസത്തേക്ക് ഇനി റീചാർജ് ചെയ്യേണ്ട… https://www.digit.in/ml/news/telecom/airtel-new-plans-offers-unlimited-services-has-365-days-validity-details-inside.html https://www.digit.in/ml/news/telecom/airtel-new-plans-offers-unlimited-services-has-365-days-validity-details-inside.html Wed, 04 Dec 2024 07:34:00 +0530

Airtel വരിക്കാർക്കായി കമ്പനി അവതരിപ്പിച്ച പുതിയ recharge plan ശ്രദ്ധേയമാകുന്നു. ഒരു വർഷം വാലിഡിറ്റിയുള്ള പാക്കേജാണ് എയർടെൽ പുറത്തിറക്കിയത്. ഇന്ന് ഇന്ത്യയിൽ ഏകദേശം 400 ദശലക്ഷം വരിക്കാരാണ് എയർടെലിനുള്ളത്. ഇടയ്ക്ക് നിരക്ക് വർധിപ്പിച്ചത് എയർടെലിന് തിരിച്ചടി ആയെങ്കിലും, കൈവിട്ട സ്ഥാനം തിരിച്ചു പിടിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി.

Bharti Airtel-ന്റെ പക്കൽ വിപുലമായ റീചാർജ് പ്ലാനുകളാണുള്ളത്. അതും 365 ദിവസം വരെ നീണ്ടു നിൽക്കുന്ന ദീർഘകാല വാലിഡിറ്റി പ്ലാനുകളുണ്ട്. Unlimited ഓഫറുകൾ ആണ് പ്ലാനുകളിൽ എയർടെൽ നൽകി വരുന്നത്. കൈവിട്ട വരിക്കാരെ തിരിച്ചുവിളിക്കാനുള്ള എയർടെലിന്റെ പുതിയ തുറുപ്പുചീട്ടാണ് ഈ പ്ലാനെന്ന് പറയാം. കാരണം, പുതിയ പാക്കേജിൽ ടെലികോം കമ്പനി ഉൾപ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങളും അങ്ങനെയാണ്.

Bharti Airtel
Bharti Airtel

Airtel പുതിയ recharge plan

എയർടെൽ അവതരിപ്പിച്ച ഈ പുതിയ പ്ലാനിനെ കുറിച്ച് അറിയണോ? താങ്ങാനാവുന്ന വാർഷിക പ്ലാൻ നോക്കുന്നവർക്കുള്ള മികച്ച ചോയിസാണ് ഇതെന്ന് പറയാം.

എയർടെൽ ഇതിൽ അനുവദിച്ചിരിക്കുന്നത് 365 ദിവസത്തെ വാലിഡിറ്റിയാണ്. ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് സൗജന്യ കോളിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും നൽകുന്നു. എല്ലാ ആനൂകൂല്യങ്ങളും ഒത്തിണങ്ങിയ പ്ലാനാണ് പുതിയതായി പ്രഖ്യാപിച്ചത്.

Airtel 365 ദിവസ പ്ലാൻ സേവനങ്ങൾ ഇവയെല്ലാം…

ഇതിൽ ഡാറ്റ സേവനങ്ങളും ടെലികോം കമ്പനി അനുവദിച്ചിരിക്കുന്നു. വർഷം മുഴുവനും 24GB ഡാറ്റ നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. ഓരോ മാസവും 2ജിബി എന്ന രീതിയിൽ ഇതിനെ കണക്കാക്കാം. 24ജിബിയും വിനിയോഗിച്ച് കഴിഞ്ഞാൽ 1MBയ്ക്ക് 50 പൈസ വച്ച് ഈടാക്കും. അതിനാൽ ഉയർന്ന അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഈ പ്ലാൻ അത്ര ഗുണകരമല്ല. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

എങ്കിലും എയർടെലിൽ തുച്ഛമായ വിലയ്ക്ക് ഡാറ്റ ബൂസ്റ്റർ പ്ലാനുകളുണ്ട്. ദീർഘകാല വാലിഡിറ്റി പാക്കേജ് നോക്കുന്നവർക്ക്, അത്യാവശ്യഘട്ടങ്ങളിൽ ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ തെരഞ്ഞെടുക്കാം.

പുതിയ പ്ലാനിൽ മറ്റ് ചില സേവനങ്ങൾ കൂടിയുണ്ട്. എയർടെൽ എക്‌സ്ട്രീം പ്ലേയിൽ സൗജന്യ ടിവി ഷോകൾ, സിനിമകളെല്ലാം ആസ്വദിക്കാം. എന്നിരുന്നാലും, എയർടെൽ എക്‌സ്ട്രീം പ്ലേയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനല്ല ലഭിക്കുന്നത്. ഇതിൽ വിങ്ക് മ്യൂസിക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നേടാവുന്നതാണ്.

Also Read: Unlimited Call Pack: 500 രൂപ റേഞ്ചിൽ ദീർഘവാലിഡിറ്റിയും 6GBയും, കോൾ നോക്കി പ്ലാനെടുക്കുന്ന Airtel വരിക്കാർക്കായി…

പുതിയ പ്ലാനിന് എത്ര ചെലവാകും?

ഇതുവരെയും പ്ലാനിന് എത്ര ചെലവാകുമെന്ന് പറഞ്ഞില്ലല്ലോ! എയർടെലിന്റെ പുതിയ പ്ലാൻ 1,999 രൂപയുടേതാണ്. കുറച്ച് ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും ദീർഘകാല വാലിഡിറ്റിയും എന്തായാലും ഈ പ്ലാനിൽ ആസ്വദിക്കാം.

]]>
iQOO 13 5G: 51000 രൂപയ്ക്ക് 12GB റാം Flagship ഫോൺ, 50MP Sony ക്യാമറ! വിലയും വിൽപ്പനയും ഓഫറുകളും ഇതാ… https://www.digit.in/ml/news/mobile-phones/iqoo-13-5g-launched-with-50mp-sony-triple-camera-12gb-flagship-phone-available-at-51999.html https://www.digit.in/ml/news/mobile-phones/iqoo-13-5g-launched-with-50mp-sony-triple-camera-12gb-flagship-phone-available-at-51999.html Tue, 03 Dec 2024 13:53:00 +0530

iQOO 13 5G ഇതാ ഇന്ത്യയിൽ പുറത്തിറക്കി. Snapdragon 8 Elite ചിപ്സെറ്റുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഫോണാണിത്. ഇന്ത്യക്കാർ കാത്തിരുന്ന മുൻനിര സ്മാർട്ഫോണാണിത്. 6000mAh ബാറ്ററി കപ്പാസിറ്റിയിലാണ് ഐഖൂ 13 അവതരിപ്പിച്ചത്.

മൈക്രോ-കർവ്ഡ് സ്‌ക്രീനും ചതുരാകൃതിയിലുള്ള ക്യാമറയുമായാണ് ഡിസൈനിലെ ആകർഷക ഘടകം. 2 സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയിൽ iQOO Flagship Phone എത്തിച്ചിട്ടുള്ളത്. 54,999 രൂപയിൽ ഫോണുകളുടെ വില ആരംഭിക്കുന്നു. എന്നാൽ ലോഞ്ചിന്റെ ഭാഗമായി 3000 രൂപയോളം വില കുറച്ച് വിൽപ്പന നടത്തും. പുതിയ iQOO 5G സ്പെസിഫിക്കേഷൻ, വില, വിൽപ്പന, ലോഞ്ച് ഓഫറുകൾ വിശദമായി അറിയാം.

iqoo 13 5g launched with 50mp sony triple camera
iQOO 13 5G എത്തി

iQOO 13 5G: വില, വിൽപ്പന

ഫോണിന് രണ്ട് വ്യത്യസ്ത റാം, സ്റ്റോറേജ് വേരിയന്റുകളാണുള്ളത്. 12GB+256GB ആണ് ഐക്യൂ 13 കുറഞ്ഞ വേരിയന്റ്. ഇതിന് 54,999 രൂപയാണ് വില. 16GB+512GB ടോപ് വേരിയന്റിന് 59,999 രൂപയും വിലയാകുന്നു.

എന്നാൽ ആദ്യ സെയിലിൽ 3000 രൂപ ഇളവ് രണ്ട് വേരിയന്റുകൾക്കും ലഭിക്കും. 12GB+256GB സ്റ്റോറേജ് 51,999 രൂപയ്ക്കും, കൂടിയ വേരിയന്റ് 56,999 രൂപയ്ക്കുമാണ് വിൽക്കുക. ഇതിനായി HDFC, ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തണമെന്ന നിബന്ധന മാത്രം. ഐക്യൂ 13 5G ഫോണുകളുടെ വിൽപ്പന ഡിസംബർ 11-ന് 12 മണിയ്ക്ക് ആരംഭിക്കും. ഡിസംബർ 10-ന് രാവിലെ 10 മണി മുതൽ പ്രീ-ബുക്കിങ് നടത്താം.

വിവോ, ഐക്യൂ ഫോണുകൾ മാറ്റി വാങ്ങിയാൽ 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ നേടാം. അങ്ങനെയെങ്കിൽ ഫ്ലാഗ്ഷിപ്പ് ഫോൺ 50,000 രൂപയ്ക്കും താഴെ വാങ്ങാമെന്നതാണ് നേട്ടം.

ഓൺലൈനിൽ വാങ്ങുന്നവർക്കും ബുക്ക് ചെയ്യുന്നവർക്കും iqoo.com, amazon സൈറ്റുകൾ ഉപയോഗിക്കാം. വിവോ എക്സ്ക്ലൂസീവ് സ്റ്റോറുകളിലും ഈ പ്രീമിയം സ്മാർട്ഫോൺ വിൽപ്പനയ്ക്ക് എത്തുന്നു.

iqoo 13 5g launched with 50mp sony triple camera
iQOO 13 5G വില, വിൽപ്പന

ഐഖൂ 13 5G: സ്പെസിഫിക്കേഷൻ

6.82 ഇഞ്ച് 2K BOE Q10 FHD+ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. ഇതിന് 144Hz റിഫ്രഷ് റേറ്റുണ്ട്. 4500 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നെസും 1800 nits സ്‌ക്രീൻ ബ്രൈറ്റ്നെസ്സുമുണ്ട്. ഡിസ്‌പ്ലേയുടെ റെസല്യൂഷൻ 3168 * 1440 ആണ്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15-ൽ പ്രവർത്തിക്കുന്നു. ഒക്ട കോർ (8കോർ), അഡ്രിനോ 830 ജിപിയു എന്നിവയുള്ള പ്രോസസറാണ് ഫോണിലുള്ളത്. ഇത് ഏറ്റവും പുതിയ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് മൊബൈൽ പ്ലാറ്റ്‌ഫോമിലാണ് പ്രവർത്തിക്കുന്നത്.

ഫോണിലേക്ക് എല്ലാവരും ഉറ്റുനോക്കുന്നത് ക്യാമറ പെർഫോമൻസാണ്. 50MP Sony IMX921 പ്രൈമറി ക്യാമറ ഇതിലുണ്ട്. 50 MP അൾട്രാ വൈഡ്-ആംഗിൾ ലെൻസുമുണ്ട്. കൂടാതെ 50MP സോണി IMX 816 ടെലിഫോട്ടോ ക്യാമറ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സെൽഫികൾക്കായി, ഫോണിൽ 32MP ഫ്രണ്ട് ക്യാമറയുണ്ട്.

Also Read: iQOO Neo 10 Pro Launch: ഡിസ്പ്ലേയിലും പ്രോസസറിലും ഡിസൈനിലും ജഗജില്ലി, നവംബർ 29-ന് വിപണിയിൽ

സ്നാപ്ഷോട്ട്, നൈറ്റ്, പോർട്രെയ്റ്റ്, ഫോട്ടോ, വീഡിയോ, ഹൈ റെസല്യൂഷൻ ഫീച്ചറുകളുണ്ട്. അതുപോലെ പനോരമ, സ്ലോ മോഷൻ, ടൈം ലാപ്‌സ്, പ്രോ, സൂപ്പർമൂൺ, അൾട്രാ എച്ച്ഡി ഡോക്യുമെന്റ് സപ്പോർട്ടും ലഭിക്കുന്നതാണ്. ഇതിൽ ലോംഗ് എക്സ്പോഷർ, ആസ്ട്രോ, ടിൽറ്റ് ഷിഫ്റ്റ്, ഫിഷ് ഐ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ഫോണിന് കരുത്ത് പകരാൻ 120W ചാർജിങ്ങാണുള്ളത്. ഇതിൽ 6000mAh ലിഥിയം-അയൺ ബാറ്ററിയാണ് നൽകിയിട്ടുള്ളത്.

]]>
New Bumper Lottery: പൂജാ ബമ്പർ എടുത്തോ? വേഗം വിട്ടോ, നറുക്കെടുപ്പ് ഇങ്ങെത്തി… https://www.digit.in/ml/news/general/kerala-bumper-lottery-last-chance-to-win-12-crore-in-pooja-bumper-br-100.html https://www.digit.in/ml/news/general/kerala-bumper-lottery-last-chance-to-win-12-crore-in-pooja-bumper-br-100.html Tue, 03 Dec 2024 12:05:00 +0530

Kerala Bumper Lottery-യിലൂടെ ഭാഗ്യ പരീക്ഷണത്തിന് തയ്യാറാണോ? ഇതുവരെ ടിക്കറ്റ് എടുത്തില്ലെങ്കിൽ വേഗം വിട്ടോ. ഇത്തവണത്തെ Pooja Bumper Lottery BR-100 നറുക്കെടുപ്പ് ദിവസമെത്തി.

എപ്പോഴാണ് പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് എന്ന് അറിയേണ്ടേ? ഒപ്പം Pooja Bumper 2024 ഓൺലൈൻ റിസൾട്ട് എങ്ങനെ അറിയാമെന്നും നോക്കാം.

Kerala Bumper Lottery

ഓണം ബമ്പറിനു ശേഷം ഭാഗ്യശാലികൾ കാത്തിരിക്കുന്ന അടുത്ത ബമ്പറാണ് പൂജാ ബമ്പർ. ഇനി ജനുവരിയിൽ ക്രിസ്മസ് ബമ്പർ നറുക്കെടുപ്പ് ഉണ്ടെങ്കിലും 2024-ലെ അവസാനത്തെ ബമ്പർ ലോട്ടറിയാണിത്. 12 കോടി രൂപയുടെ ഭാഗ്യവാൻ ആരാണെന്ന് ഇനി ഒരു ദിവസത്തിൽ അറിയാം.

Also Read: Netflix Scam: സൂക്ഷിക്കുക, പേയ്മെന്റ് ചെയ്യുമ്പോൾ ഹാക്കറുടെ കെണിയിൽ അകപ്പെടരുതേ! New Scam ഇങ്ങനെ…

Kerala Bumper Lottery
ശ്രദ്ധിക്കുക

Kerala Lottery Result

ഇക്കൊല്ലത്തെ പൂജ ബമ്പർ ടിക്കറ്റിന് വില 300 രൂപയാണ്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം അഞ്ച് ഭാഗ്യശാലികൾക്കും ലഭിക്കും. പൂജാ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഡിസംബർ 4-നാണ് നടക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയ്ക്ക് നറുക്കെടുപ്പ് ആരംഭിച്ച്, മിനിറ്റുകൾക്കുള്ളിൽ ആദ്യ ഫലം പുറത്തുവരും.

ഒക്ടോബർ 9-ന് കേരള ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് പൂജ ബമ്പർ ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. ഓണം ബമ്പർ നറുക്കെടുപ്പ് വേളയിലാണ് പൂജാ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്.

നിങ്ങൾക്ക് ഓൺലൈനായി തന്നെ, തൽക്ഷണം ലോട്ടറി ഫലം അറിയാനാകും. ഇതിനായി സർക്കാരിന്റെ ലോട്ടറിയ്ക്കായുള്ള ഔദ്യോഗിക യൂട്യൂബ് ചാനലുണ്ട്. കൂടാതെ, ഫലം പരിശോധിക്കാൻ ലോട്ടറി വകുപ്പിന്റെ തന്നെ വെബ്സൈറ്റും ലഭ്യമാണ്. കൂടാതെ, നറുക്കെടുപ്പ് ദിവസം 2 മണി മുതൽ Digit Malayalam സൈറ്റ് വഴിയും നിങ്ങൾക്ക് നറുക്കെടുപ്പ് ഫലം പരിശോധിക്കാം.

Pooja Bumper 2024: സമ്മാന തുക വിശദമായി…

ഇത്തവണ 6 ഭാഗ്യശാലികളെയാണ് കോടീശ്വരന്മാരാകാൻ പൂജ ബമ്പർ തേടി വരുന്നത്. കാരണം രണ്ടാം സമ്മാനത്തിലൂടെ അഞ്ച് പേർക്കാണ് ഒരു കോടി രൂപ ലഭിക്കുക.

ഒന്നാം സമ്മാനം: 12 കോടി രൂപ
രണ്ടാം സമ്മാനം: 1 കോടി രൂപ (5 പേർക്ക് വീതം)
മൂന്നാം സമ്മാനം: 10 ലക്ഷം രൂപ (10 പേർക്ക് വീതം)
നാലാം സമ്മാനം: 3 ലക്ഷം രൂപ (5 പേർക്ക് വീതം)
അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ (5 പേർക്ക് വീതം)

ആറാം സമ്മാനം: 5000 രൂപ, ഏഴാം സമ്മാനം: 1000 രൂപ
എട്ടാം സമ്മാനം: 500 രൂപ, ഒമ്പതാം സമ്മാനം: 300 രൂപ

നാല് പേർക്ക് 1 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കുന്നതാണ്. ഇക്കൊല്ലം 25 ലക്ഷം പൂജ ബമ്പർ ടിക്കറ്റുകളാണ് പുറത്തിറക്കിയത്. ഒരു മാസത്തിനുള്ളിൽ 20 ലക്ഷത്തിന് അടുത്ത് വിറ്റു കഴിഞ്ഞുവെന്നാണ് കണക്ക്.

]]>
Netflix Scam: സൂക്ഷിക്കുക, പേയ്മെന്റ് ചെയ്യുമ്പോൾ ഹാക്കറുടെ കെണിയിൽ അകപ്പെടരുതേ! New Scam ഇങ്ങനെ… https://www.digit.in/ml/news/general/users-beware-of-netflix-scam-know-how-to-be-safe-when-renew-subscription.html https://www.digit.in/ml/news/general/users-beware-of-netflix-scam-know-how-to-be-safe-when-renew-subscription.html Tue, 03 Dec 2024 11:09:00 +0530

Netflix Scam: നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബേഴ്സ് വളരെ സൂക്ഷിക്കേണ്ട പുതിയ സ്കാമിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. സബ്സ്ക്രൈബേഴ്സിനെ പറ്റിച്ച് സൈബർ കുറ്റവാളികൾ പണം തട്ടുന്നു. ഇത് നിലവിൽ 23 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ലോഗിൻ ക്രെഡൻഷ്യലുകളും ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും മോഷ്ടിച്ചുകൊണ്ടാണ് തട്ടിപ്പ്. നെറ്റ്ഫ്ലിക്സ് അക്കൗണ്ട് ഉടൻ Suspend ആകുമെന്ന തരത്തിൽ വ്യാജ സന്ദേശങ്ങളിലൂടെയാണ് തട്ടിപ്പ് അരങ്ങേറുന്നത്. സൈബർ സുരക്ഷാ സ്ഥാപനമായ ബിറ്റ്‌ഡിഫെൻഡർ ആണ് ഈ നെറ്റ്ഫ്ലിക്സ് തട്ടിപ്പിനെ കുറിച്ച് വിവരിക്കുന്നത്.

Netflix Scam: സൂക്ഷിക്കുക

റിപ്പോർട്ട് അനുസരിച്ച്, നെറ്റ്ഫ്ലിക്സ് വരിക്കാർക്ക് തട്ടിപ്പുകാർ വ്യാജ മെസേജുകൾ അയക്കുന്നു. നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി സസ്പെൻഡ് ചെയ്തു. സബ്സ്ക്രിപ്ഷൻ റിന്യൂവൽ/പുതുക്കിയത് പരാജയപ്പെട്ടതിനാലാണ് അക്കൗണ്ട് താൽക്കാലികമായി നിർത്തിവയ്ക്കുന്നത്. പേയ്മെന്റ് ഉടനടി പൂർത്തിയാക്കിയില്ലെങ്കിൽ അക്കൗണ്ട് കാൻസലാകുമെന്ന് SMS-കളിൽ പറയുന്നു. ഇതേ തുടർന്ന് പരിഭ്രാന്തരായ വരിക്കാർ തട്ടിപ്പുകാർ പറയുന്ന, ഔദ്യോഗിക നെറ്റ്ഫ്ലിക്സ് പേജെന്ന് തോന്നിപ്പിക്കുന്ന സൈറ്റുകളിൽ പോയി പേയ്മെന്റ് നടത്തുന്നു. ഈ സൈറ്റുകളിൽ പേയ്മെന്റ് നടത്താതെ വിവരങ്ങൾ നൽകുമ്പോഴും തട്ടിപ്പുകാർക്ക് വേണ്ട വിവരങ്ങൾ കൈക്കലാക്കാനാകും.

ഈ പുതിയ ഫിഷിംഗ് മെസേജുകൾക്ക് എതിരെ ജാഗ്രത പാലിക്കുക. യുഎസ്, ജർമ്മനി, സ്പെയിൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 23-ലധികം രാജ്യങ്ങളിൽ Scam റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Netflix Scam Alert
Netflix Scam Alert

New Scam: തട്ടിപ്പ് ഇങ്ങനെ….

നിങ്ങളുടെ നെറ്റ്ഫ്ലിക്സ് പേയ്‌മെന്റ് പ്രോസസ്സ് ചെയ്യുന്നതിൽ പ്രശ്‌നമുണ്ടായി. ദയവായി ഇത് പൂർത്തിയാക്കുക. പേയ്മെന്റിനുള്ള വെബ്സൈറ്റ്, https://account-details[.]com. തുടങ്ങിയ രീതിയിലാണ് മെസേജുകൾ ലഭിക്കുക.

സബ്സ്ക്രൈബേഴ്സ് വിശദാംശങ്ങൾ നൽകിക്കഴിഞ്ഞാൽ കെണിയിലായി. Netflix ക്രെഡൻഷ്യലുകളും ക്രെഡിറ്റ് കാർഡ് വിവരങ്ങളും ഉൾപ്പെടെ ഹാക്കർമാരുടെ കൈയിലെത്തും. ഈ ഡാറ്റ അവർ ഡാർക്ക് വെബിൽ വിൽക്കുന്നു. അതുപോലെ സാമ്പത്തിക തട്ടിപ്പുകൾക്കോ ​​മറ്റോ ഈ ഡാറ്റ അവർ ദുരുപയോഗം ചെയ്യും.

എങ്ങനെ സുരക്ഷിതരായി ഇരിക്കാം?

Bitdefender തന്നെ ഈ പുതിയ തട്ടിപ്പിന് എതിരെ മുൻകരുതൽ നിർദേശങ്ങളും തരുന്നു. നെറ്റ്ഫ്ലിക്സിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന മെസേജുകളോടോ ഇമെയിലുകളോടോ പ്രതികരിക്കാതിരിക്കുക. ഇവയിൽ ഉൾപ്പെടുത്തിയിട്ടുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.

നിങ്ങളുടെ ബ്രൗസറിൽ ഔദ്യോഗിക Netflix URL നേരിട്ട് നൽകി സന്ദേശങ്ങൾ പരിശോധിക്കുക.

Also Read: തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…

നെറ്ഫ്ലിക്സിൽ ശക്തമായ പാസ്‌വേഡുകൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക. ഫോണുകളിൽ, അല്ലെങ്കിൽ ലാപ്ടോപ്പുകളിൽ സെക്യൂരിറ്റി സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുക.

ഇനി അബദ്ധത്തിൽ നിങ്ങൾ ഇങ്ങനെയൊരു ലിങ്കിൽ ക്ലിക്ക് ചെയ്തെന്ന് ഇരിക്കട്ടെ. അപ്പോൾ പരിഭ്രാന്തരാകണ്ട, ഇവയിൽ നിങ്ങളുടെ വിവരങ്ങളൊന്നു നൽകിയില്ലെങ്കിൽ നിങ്ങൾ സേഫാണ്. എങ്കിലും നെറ്റ്ഫ്ലിക്സ് ക്രെഡൻഷ്യലുകളോ പേയ്‌മെന്റ് വിവരങ്ങളോ നൽകിയാൽ ഉടൻ തന്നെ പാസ്‌വേഡ് മാറ്റുക. കൂടാതെ ബാങ്ക് കാർഡ് നിങ്ങളുടെ ബാങ്കിൽ റിപ്പോർട്ട് ചെയ്ത് ബ്ലോക്ക് ആക്കുക.

]]>
200MP Samsung Galaxy Ultra ഫോൺ പകുതി വിലയ്ക്ക് വിൽക്കുന്നു! Mega Offer വിട്ടുകളയല്ലേ… https://www.digit.in/ml/news/mobile-phones/200mp-samsung-galaxy-s23-ultra-sells-on-amazon-for-half-price-dont-miss-this-mega-offer.html https://www.digit.in/ml/news/mobile-phones/200mp-samsung-galaxy-s23-ultra-sells-on-amazon-for-half-price-dont-miss-this-mega-offer.html Tue, 03 Dec 2024 10:21:00 +0530

Samsung Galaxy-യുടെ ഫ്ലാഗ്ഷിപ്പ് ഫോൺ പകുതി വിലയ്ക്ക് വാങ്ങാം. ആമസോൺ ഈ പ്രീമിയം ഹാൻഡ്സെറ്റിന് മാത്രമായി കിഴിവ് പ്രഖ്യാപിച്ചു. Samsung Galaxy S23 Ultra 5G ആണ് ഇപ്പോൾ ഡിസ്‌കൗണ്ടിൽ വിൽക്കുന്നത്. ഇത് കമ്പനിയുടെ കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണ്.

Samsung ഫ്ലാഗ്ഷിപ്പ് ഓഫർ

എന്നാലും 200MP ക്യാമറ, Snapdragon പോലുള്ള മികവുറ്റ പെർഫോമൻസ് ലഭിക്കും. ഈ ഗാലക്സി ഫോൺ പ്രീമിയം സ്മാർട്ഫോൺ പ്രേമികൾക്കുള്ള ബെസ്റ്റ് ചോയിസാണ്. ഇനി അടുത്ത മാസം കമ്പനി അവരുടെ അടുത്ത ഫ്ലാഗ്ഷിപ്പ് S25 അൾട്രാ പുറത്തിറക്കുകയാണ്. എന്നാൽ ഇപ്പോഴും നിങ്ങൾക്ക് സാംസങ് ഗാലക്സി S23 Ultra മികച്ച ചോയിസ് തന്നെയാണ്.

സാംസങ് ഗാലക്സി S23 Ultra 5G ആമസോണിൽ 50% കിഴിവോടെ ലിസ്റ്റ് ചെയ്തിരിക്കുന്നു. 1,49,999 രൂപയാണ് ഫോണിന്റെ വിപണി വില. എന്നാൽ ആമസോണിൽ ഇത് 74,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറുകൾ ഒന്നും ഉൾപ്പെടുത്താതെയുള്ള തൽക്ഷണ കിഴിവാണിത്. 12GB + 256GB സ്റ്റോറേജ് ഫോണിനാണ് ഈ ഡിസ്കൌണ്ട് ലഭിക്കുന്നത്.

Samsung Galaxy S23 Ultra
Samsung Galaxy S23 Ultra

2023 ഫെബ്രുവരിയിലായിരുന്നു ഗാല്കസി S23 അൾട്രാ എത്തിയത്. ഇതിന് അന്നത്തെ ലോഞ്ച് വില 1,24,999 രൂപയായിരുന്നു. ഇപ്പോൾ ആമസോൺ നൽകുന്നത് വളരെ ആകർഷകമായ, പരിമിതകാല ഓഫറാണ്. ഇവിടെ നിന്നും വാങ്ങൂ...

Samsung Galaxy S23 Ultra: സ്പെസിഫിക്കേഷൻ

ഇത് എല്ലാ പ്രീമിയം ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണ്. ഈ ഗാല്കസി S23 അൾട്രാ ഫോണിൽ നാല് റിയർ ക്യാമറയാണുള്ളത്. മെയിൻ ക്യാമറ 200MP ആണ്. ഇതിൽ 12MP അൾട്രാ വൈഡ് ക്യാമറയും, രണ്ട് 10MP ടെലിഫോട്ടോ ലെൻസുകളുമുണ്ട്. ഇതിൽ എസ്23 പ്ലസ്സിനേക്കാൾ കൂടുതൽ ക്ലാരിറ്റിയിൽ ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നത് 200 മെഗാപിക്സലിന്റെ പ്രൈമറി സെൻസറാണ്. ഈ സ്മാർട്ഫോണിൽ 12MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

Also Read: iQOO 13 Launch: New ഫ്ലാഗ്ഷിപ്പ് കില്ലർ! ഇനി കാത്തിരിപ്പില്ല, വില ഉൾപ്പെടെ ചോർന്ന 5 വിവരങ്ങൾ

Qualcomm Snapdragon 8 Gen2 പ്രൊസസറാണ് ഹാൻഡ്‌സെറ്റിലുള്ളത്. ഇത് ആൻഡ്രോയിഡ് 13 സോഫ്റ്റ് വെയറാണ്. ഗാലക്സി S23 അൾട്രാ ഫോണിൽ 5000mAh ബാറ്ററിയും നൽകിയിട്ടുണ്ട്. വയർലെസ്, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണിത്. ഇതിൽ എസ്-പെൻ സപ്പോർട്ടും നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഫോണിൽ സാംസങ്ങിന്റെ ജനപ്രിയ AI സർവ്വീസായ ഗാലക്സി AI ഫീച്ചറുമുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
iQOO 13 Launch: New ഫ്ലാഗ്ഷിപ്പ് കില്ലർ! ഇനി കാത്തിരിപ്പില്ല, വില ഉൾപ്പെടെ ചോർന്ന 5 വിവരങ്ങൾ https://www.digit.in/ml/news/mobile-phones/iqoo-13-new-flagship-killer-launch-on-dec-3-know-6-leaks-including-price.html https://www.digit.in/ml/news/mobile-phones/iqoo-13-new-flagship-killer-launch-on-dec-3-know-6-leaks-including-price.html Tue, 03 Dec 2024 08:10:00 +0530

iQOO 13 ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ടെക് ലോകം. ഡിസംബർ 3 ന് ഉച്ചയ്ക്ക് 12 മണിക്ക് ഫോൺ പുറത്തിറക്കും. എന്നാൽ ലോഞ്ച് ആകുന്നതിന് മുന്നേ ഐഖൂ 13 വില വിവരങ്ങൾ ചോർന്നിരിക്കുന്നു.

iQOO 13 ലോഞ്ച്: Dec 3

കൂടാതെ ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ഏതാനും സ്പെസിഫിക്കേഷനുകളും പുറത്തു വരുന്നു. ഐഖൂ 13 ചൈനീസ് വിപണിയിൽ എത്തിയത് കഴിഞ്ഞ മാസമാണ്. പ്രോസസറിലും ക്യാമറയിലുമെല്ലാം ചൈനീസ് എഡിഷൻ ഇന്ത്യൻ ഐക്യൂവിലും ആവർത്തിക്കും. എന്നാൽ മറ്റ് ചില മാറ്റങ്ങൾ ഐഖൂ 13 ഇന്ത്യൻ വേരിയന്റിലുണ്ടാകും.

എന്തായാലും വരാനിരിക്കുന്ന ഐക്യൂ 13-നെ കുറിച്ച് ഞങ്ങൾക്ക് അറിയാവുന്ന 6 കാര്യങ്ങൾ ഇവിടെ പറയാം. IQOO 13 5G-യുടെ പ്രധാന 5 ഫീച്ചറുകളാണ് ഇവിടെ വിവരിക്കുന്നത്.

iqoo 13 new flagship killer launch
ഐഖൂ 13

iQOO 13 പ്രതീക്ഷിക്കാവുന്ന പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയുള്ള ഫോണാണിത്. 6,000mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഇവയിലുണ്ടാകും. ഈ ഫ്ലാഗ്ഷിപ്പ് ഫോണിലെ പ്രധാന 6 ഫീച്ചറുകൾ ഇവയാണ്.

വില: ഐഖൂ 13 ന്റെ വില 55,000 രൂപയ്ക്ക് താഴെ ആയിരിക്കുമെന്നാണ് ലോഞ്ചിന് മുമ്പേ ചോർന്ന വിവരങ്ങൾ.

Design: ഫോണിന്റെ ഡിസൈൻ ലോഞ്ച് ചെയ്യുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അനാച്ഛാദനം ചെയ്തു. ഫോൺ ക്യാമറ മൊഡ്യൂളിന് ചുറ്റും ഹാലോ ലൈറ്റുകൾ ഉൾപ്പെടുത്തും. ഗെയിമർമാരും ടെക് പ്രേമികളും ഇഷ്ടമാകുന്ന തരത്തിലാണ് ആർജിബി എൽഇഡി ലൈറ്റിങ്.

ഗ്ലാസ് പാനലുകൾക്കിടയിൽ സ്ലീക് അലൂമിനിയം ഫ്രയിമുണ്ട്. 8.13mm കനത്തിലാണ് ഫോൺ നിർമിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഡിസ്പ്ലേ: 6.8-ഇഞ്ച്, Q10 2k 144Hz അൾട്രാ ഐകെയർ ഡിസ്‌പ്ലേ ഇതിലുണ്ട്. AMOLED ഫ്ലാറ്റ് ഡിസ്പ്ലേ ഇതിൽ ഫീച്ചർ ചെയ്യുന്നു.

സ്നാപ്ഡ്രാഗൺ പ്രോസസർ: സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഫോണാണിത്. 16GB വരെ റാമുമായി ജോടിയാക്കിയിരിക്കുന്നു. 256GB മുതൽ 1TB വരെയുള്ള കോൺഫിഗറേഷനുകൾ ഇതിലുണ്ടാകും. UFS 4.0 അല്ലെങ്കിൽ 4.1 സ്റ്റോറേജ് ഉപയോഗിക്കുന്നതിനാൽ ഫാസ്റ്റ് പെർഫോമൻസ് ലഭിക്കും.

ട്രിപ്പിൾ ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറയിൽ മൂന്ന് 50 MP ലെൻസുകൾ ഉൾപ്പെടുന്നു. ഇതിൽ വൈഡ്, ടെലിഫോട്ടോ, അൾട്രാവൈഡ് ക്യാമറകളാണ് വരുന്നത്. 8K റെസല്യൂഷൻ വരെയുള്ള വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യും. ഉയർന്ന നിലവാരമുള്ള വ്ളോഗുകൾക്കും വീഡിയോ കോളുകൾക്കുമായി മികച്ച സെൽഫി ക്യാമറയുമുണ്ട്. ഇതിനായി ഐഖൂ ഫോണിൽ 4K വീഡിയോ സപ്പോർട്ട് ചെയ്യുന്ന 32MP ഫ്രണ്ട് ക്യാമറയുണ്ടാകും.

Also Read: December Special Phones: വർഷാവസാനം iQOO 13 ഉൾപ്പെടെ വമ്പൻ ഫോണുകളും, ബജറ്റിന് പറ്റിയ കിടിലൻ ഫോണുകളും…

ബാറ്ററി: 6,000mAh ബാറ്ററിയാണ് ഇന്ത്യൻ എഡിഷനിലുണ്ടാകുക. ഇത് 120W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. മൂന്നാം തലമുറ സിലിക്കൺ ആനോഡ് ബാറ്ററി ഈ സ്മാർട്ഫോണിലുണ്ടാകും.

ഇവയെല്ലാം ഐഖൂ 13 5ജിയുടെ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കാത്തിരിക്കുന്ന ഫ്ലാഗ്ഷിപ്പ് കില്ലർ വിപണിയിൽ പ്രവേശിക്കും.

]]>
Good News! BSNL കേരളത്തിന് മാത്രമായി Special ഓഫർ, ഗൾഫിലും SIM ഉപയോഗിക്കാം, 57 രൂപ മുതൽ പ്ലാനുകളും… https://www.digit.in/ml/news/telecom/good-news-for-bsnl-kerala-users-gulf-pravasi-can-use-services-without-changing-sim-and-plans-cost-just-57-rs.html https://www.digit.in/ml/news/telecom/good-news-for-bsnl-kerala-users-gulf-pravasi-can-use-services-without-changing-sim-and-plans-cost-just-57-rs.html Tue, 03 Dec 2024 07:00:00 +0530

BSNL Kerala വരിക്കാർക്കായി അവതരിപ്പിക്കുന്നത് വളരെ സ്പെഷ്യൽ ആനുകൂല്യങ്ങളാണ്. സർക്കാർ ടെലികോം കമ്പനി Bharat Sanchar Nigam Limited ഇപ്പോൾ കുതിക്കുകയാണ്. പ്രൈവറ്റ് ടെലികോമുകളിൽ നിന്ന് വരിക്കാരെ തിരിച്ചുപിടിക്കാൻ ബിഎസ്എൻഎല്ലിന് സാധിച്ചു.

BSNL Special ഓഫർ

എന്നാൽ ഇതൊന്നുമല്ല പുതിയ വാർത്ത. ബിഎസ്എൻഎൽ കേരള സർക്കിളിലുള്ളവർക്കായി ഒരു പ്രത്യേക സംവിധാനം നടപ്പിലാക്കുന്നു. പ്രത്യേകിച്ച് മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കുന്ന മലയാളികൾക്ക് വേണ്ടിയുള്ളതാണ് പുതിയ ഫീച്ചർ.

BSNL പ്രവാസികൾക്കായി, റോമിങ് സിം മാറ്റാതെ...

മലയാളികളായ പ്രവാസികൾക്ക് സന്തോഷകരമായ വാർത്തയാണിത്. കേരളത്തിലെ വരിക്കാർക്ക് ഇനി ബിഎസ്എൻഎൽ സിം കാർഡ് മാറ്റാതെ വിദേശത്തേക്ക് പറക്കാം. ജോലി ആവശ്യങ്ങൾക്കും സന്ദർശനത്തിനുമായി മലയാളികൾ മുഖ്യമായി പോകുന്ന വിദേശ രാജ്യമാണ് UAE. ഇനി ഗൾഫ് രാജ്യങ്ങളിൽ സിം മാറ്റാതെ അന്താരാഷ്ട്ര റോമിംഗ് ആക്‌സസ് ചെയ്യാൻ കഴിയും. സർക്കാർ ടെലികോം കമ്പനി തന്നെ ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചു.

bsnl kerala users gulf pravasi can use services without changing sim
BSNL എത്തിസലാത്തുമായി പങ്കാളിത്തമുണ്ടാക്കി

കേരളക്കാർക്ക് മാത്രം...

ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് മൊബൈൽ വരിക്കാർക്ക് ഈ ആനുകൂല്യം ലഭിക്കുന്നു. ഇങ്ങനെ സിം മാറ്റി മെനക്കെടാതെ ഗൾഫിലും BSNL SIM Card ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കമ്പനി യുഎഇ ആസ്ഥാനമായുള്ള എത്തിസലാത്തുമായി പങ്കാളിത്തമുണ്ടാക്കി. യുഎഇയിലെ ടെലികോം ഓപ്പറേറ്ററാണ് Etisalat. ശ്രദ്ധിക്കേണ്ടത്, കേരളത്തിലെ വരിക്കാർക്ക് വേണ്ടി മാത്രമുള്ള സ്പെഷ്യൽ ഫീച്ചറാണിത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

Also Read: YouTube Channel: Simple സ്റ്റെപ്പിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങാം, വരുമാനം നോക്കുന്നവർക്ക്…

നിങ്ങളുടെ സിം കേരളത്തിന് പുറത്തുള്ള ഏതെങ്കിലും സർക്കിളിലുള്ളതാണെങ്കിൽ അങ്ങനെയുള്ള സിമ്മുകളിൽ സേവനം പ്രവർത്തിക്കുന്നതല്ല. ബിഎസ്എൻഎൽ ഇത്തരത്തിൽ ഒരു പാർട്നർഷിപ്പ് തുടങ്ങിയതിനാൽ നേട്ടം വരിക്കാർക്ക് തന്നെയാണ്. കാരണം കുറഞ്ഞ റീചാർജിൽ റോമിങ് പാക്കുകൾ ഇനി ആസ്വദിക്കാം.

STV പ്ലാനുകൾ 57 രൂപ മുതൽ, 30 ദിവസം

ബിഎസ്എൻഎല്ലിൽ പ്രശസ്തമായ രണ്ട് അന്താരാഷ്ട്ര റോമിംഗ് (IR) പ്ലാനുകളുണ്ട്. ഇവ പ്രത്യേക താരിഫ് വൗച്ചറുകൾ (STV) ആണ്. 57 രൂപയും 167 രൂപയുമാണ് പ്ലാനുകളുടെ വില. ഏറ്റവും മികച്ച വാലിഡിറ്റിയും ഗൾഫുകാർക്ക് വേണ്ടിയുള്ള എസ്ടിവി പാക്കേജുകളിൽ ലഭിക്കും.

57 രൂപയുടെ പ്ലാനിൽ നിങ്ങൾക്ക് 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. 167 രൂപ പ്ലാനിന് 90 ദിവസത്തെ സേവന വാലിഡിറ്റിയും കിട്ടും. കേരള വരിക്കാർക്കായി തുടങ്ങിയ പുതിയ സംരഭത്തെ കുറിച്ച് സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് കമ്പനിയെ ബന്ധപ്പെടാം.

ഇതിനായി ഇന്റർനാഷണൽ റോമിംഗ് ഹെൽപ്പ്‌ ഡെസ്‌ക് നമ്പറും നൽകിയിട്ടുണ്ട്. 9495024365 എന്ന നമ്പരിലൂടെ സേവനത്തെ കുറിച്ചും പ്ലാനുകളെ കുറിച്ചും വിശദമായി അറിയാം. അതുമല്ലെങ്കിൽ irkeralacc@bsnl.co.in എന്ന ഇ മെയിൽ അഡ്രസിലൂടെയും ബന്ധപ്പെടാം.

]]>
Bougainvillea OTT: സ്തുതിയും ബോഗയ്ൻവില്ലയും ചാക്കോച്ചനും ജ്യോതിർമയിയും ഉടൻ ഒടിടിയിൽ| Latest in OTT https://www.digit.in/ml/news/entertainment/bougainvillea-ott-release-date-revealed-chackochan-jyothirmayi-film-soon-in-online.html https://www.digit.in/ml/news/entertainment/bougainvillea-ott-release-date-revealed-chackochan-jyothirmayi-film-soon-in-online.html Mon, 02 Dec 2024 21:27:00 +0530

Bougainvillea OTT: മലയാളി പ്രേക്ഷകർ കാത്തിരുന്ന Amal Neerad ചിത്രമാണ് ബോ​ഗയ്ൻവില്ല. സൈക്കോ ക്രൈം ത്രില്ലർ ചിത്രം ബോ​ഗയ്ൻവില്ലയുടെ ഒടിടി റിലീസ് തീയതി എത്തി. മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവർ അണിനിരന്ന ചിത്രമാണിത്. പട്ടാളം, മീശമാധവൻ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ജ്യോതിർമയി നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിച്ച ചിത്രം കൂടിയാണിത്.

Bougainvillea OTT അപ്ഡേറ്റ്

ഇതുവരെ ജ്യോതിർമയിയെ കണ്ടു ശീലിച്ച വേഷത്തിൽ നിന്ന് വ്യത്യസ്തമായാണ് ബോ​ഗയ്ൻവില്ലയിൽ അവതരിപ്പിച്ചിരിക്കുന്നത്. താരം തിരിച്ചെത്തുന്നത് ഭർത്താവും സംവിധായകനുമായ അമൽ നീരദിന്റെ സിനിമയിലൂടെ ആണെന്നതും പ്രത്യേകതയാണ്.

Bougainvillea OTT റിലീസ് എന്ന്?

അമൽ നീരദ് സംവിധാനം ചെയ്ത സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവിലൂടെയാണ് മലയാള ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. ഡിസംബര്‍ 13 ന് ബോ​ഗയ്ൻവില്ല സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ഓൺലൈനിൽ കാണാം.

ക്രൈം ത്രില്ലര്‍ സിനിമാ പ്രേമികൾക്കായി ബോ​ഗയ്ൻവില്ല

ഭീഷ്‍മപര്‍വ്വത്തിന് ശേഷം അമല്‍ നീരദിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണിത്. ഷറഫുദ്ദീൻ, ശ്രിന്ദ, വീണ നന്ദകുമാർ എന്നിവരും ചിത്രത്തിൽ ഭാഗമാകുന്നു. ലാജോ ജോസിന്റെ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ബോ​ഗയ്ൻവില്ലയ്ക്ക് ലാജോ ജോസും അമല്‍ നീരദും ചേർന്നാണ് തിരക്കഥ ഒരുക്കിയത്.

ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിവേക് ഹർഷനാണ് സിനിമയ്ക്കായി എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈൻ കൈകാര്യം ചെയ്തിരിക്കുന്നു. തപസ് നായക് ആണ് സൗണ്ട് ഡിസൈനർ. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റേയും ഉദയ പിക്ചേഴ്സിന്‍റേയും ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജ്യോതിർമയിയും കുഞ്ചാക്കോ ബോബനുമാണ് ബോ​ഗയ്ൻവില്ലയുടെ നിർമാതാക്കൾ.

ചിത്രത്തിൽ ജ്യോതിർമയി റീതു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. റീതുവിന്റെ ഭർത്താവായി കുഞ്ചാക്കോ ബോബൻ വേഷമിടുന്നു. അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് കോഷിയായി ഫഹദ് ഫാസിൽ എത്തുന്നു.

Also Read: തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ…

Pushpa 2- The Rule

പുഷ്പ 2- ദി റൂൾ തിയേറ്ററുകളിലേക്ക് എത്തുന്നു. ഫഹദ് ഫാസിൽ അല്ലു അർജുന് എതിർമുഖമായി എത്തുന്ന പാൻ-ഇന്ത്യ ചിത്രമാണിത്. ഡിസംബർ 5-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

]]>
Cyber Monday Special: ആമസോൺ അലക്സ സ്പീക്കർ ഏറ്റവും കുറഞ്ഞ വിലയിൽ, Christmas തിമർക്കാം… https://www.digit.in/ml/news/audio-video/cyber-monday-special-offer-for-amazon-alexa-speaker-ahead-of-christmas.html https://www.digit.in/ml/news/audio-video/cyber-monday-special-offer-for-amazon-alexa-speaker-ahead-of-christmas.html Mon, 02 Dec 2024 19:58:00 +0530

Cyber Monday Special ഓഫറിൽ ഇപ്പോൾ ആമസോൺ അലക്സ സ്പീക്കർ വാങ്ങാം. 3000 രൂപയ്ക്കും താഴെ സ്പീക്കർ വാങ്ങാനുള്ള സുവർണാവസരമാണിത്. ഇക്കൊല്ലത്തെ Christmas ആഘോഷമാക്കാൻ, ഈ സ്പെഷ്യൽ ഓഫർ മിസ്സാക്കരുത്.

Cyber Monday Special ഓഫർ

ഓൺലൈൻ ഷോപ്പിങ്ങുകാർക്ക് വേണ്ടിയുള്ള പ്രത്യേക ഷോപ്പിങ് ഫെസ്റ്റിവലാണിത്. സൈബർ മൺഡേ എന്നാൽ താങ്ക്സ് ഗിവിങ്ങിന് ശേഷം അമേരിക്കകാർ ഷോപ്പിങ്ങിനായി ആഘോഷിക്കുന്ന തിങ്കളാഴ്ചയാണ്. ആമസോണും സൈബർ മണ്ടേ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു.

വീട്ടിലേക്ക് പുതിയ അലക്സയെ വാങ്ങുന്നവർ ഇപ്പോൾ വലിയ പണച്ചെലവിനെ കുറിച്ച് ആലോചിക്കണ്ട. പുതിയ സ്പീക്കറിന് വേണ്ടി പണച്ചെലവ് കുറവാണെന്നതാണ് ഇതിന്റെ നേട്ടം.

cyber monday special offer for amazon alexa speaker ahead of christmas
Amazon Echo Pop

അലക്സ സ്പീക്കർ Cyber Monday ഓഫറിൽ

Amazon Echo Pop എന്ന സ്മാർട് സ്പീക്കറിനാണ് ഡിസ്കൌണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 1000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ഫോണിന്റെ റീട്ടെയിൽ വിലയിൽ നിന്ന് കുറച്ചിരിക്കുന്നത്. ഇപ്പോൾ ഇ-കൊമേഴ്സ് സൈറ്റിൽ ആമസോൺ എക്കോ പോപ്പ് 3999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

1500 രൂപ വരെ നിങ്ങൾക്ക് ബാങ്ക് ഓഫർ ലഭിക്കും. ഇങ്ങനെ 2499 രൂപയ്ക്ക് നിങ്ങൾക്ക് ആമസോൺ എക്കോ പോപ്പ് വാങ്ങാം. ഇതുകൂടാതെ, 3000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ലഭിക്കുന്നതാണ്. വാങ്ങാനുള്ള ലിങ്ക്.

Amazon Echo Pop Speaker: സ്പെസിഫിക്കേഷൻ

ഇതിന്റെ സെമി-സ്ഫിയർ പോലെയുള്ള ഡിസൈനാണ് ഏറ്റവും ആകർഷകമായ ഘടകം. വയർലെസ് കണക്റ്റിവിറ്റിയിലൂടെ മ്യൂസിക് ആസ്വദിക്കാനാകും. ഏറ്റവും മികച്ച പെർഫോമൻസ് തരുന്ന എൻട്രി ലെവൽ സ്മാർട്ട് സ്പീക്കറുകളിൽ ഒന്നാണിത്. വെള്ള, കറുപ്പ്, പച്ച എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

Also Read: 32999 രൂപയ്ക്ക് വാങ്ങാം, Snapdragon 8 Gen 2 പ്രോസസർ OnePlus Premium ഫോൺ! Offer ഇന്ന് കൂടി മാത്രം…

ആമസോൺ മ്യൂസിക്, Spotify, ജിയോ സാവ്ൻ, ആപ്പിൾ മ്യൂസിക് എന്നിവയെല്ലാം നിങ്ങൾക്ക് ആക്സസ് ലഭിക്കും. വോയിസ് കൺട്രോളിങ് സ്മാർട് ലൈറ്റുകൾ ആമലോൺ എക്കോ പോപ്പിലുണ്ട്. പാട്ട് കേൾക്കാനുള്ളത് മാത്രമല്ല, അലാറം, റിമൈൻഡറുകൾക്കും നിങ്ങളുടെ സന്തത സഹചാരിയാണിത്. ഇതിൽ മൈക്കോ ഓഫ് ബട്ടണുകൾ പോലുള്ള പ്രൈവസി കൺട്രോൾ യൂണിറ്റുകളുമുണ്ട്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
തിയേറ്ററിൽ മാത്രമല്ല, ലോകത്തിൽ തന്നെ ദുൽഖറിന്റെ Lucky Baskhar ചരിത്രമാകുന്നു, New Record ഇങ്ങനെ… https://www.digit.in/ml/news/entertainment/dq-latest-movie-lucky-bashkar-milestone-victory-world-wide.html https://www.digit.in/ml/news/entertainment/dq-latest-movie-lucky-bashkar-milestone-victory-world-wide.html Mon, 02 Dec 2024 16:17:00 +0530

Dulquer Salmaan ബോക്സ് ഓഫീസ് ഹിറ്റ് Lucky Baskhar ഒടിടിയിലും വമ്പൻ ഹിറ്റ്. ഇന്ത്യയും കടന്ന് ലോകത്താകെ ഫാൻസിനെ നേടിയിരിക്കുകയാണ് ചിത്രം. ദുൽഖർ സൽമാൻ തെലുഗുവിന്റെ സൂപ്പർ സ്റ്റാറാണെന്ന പദവി ഊട്ടി ഉറപ്പിക്കുകയാണ് ലക്കി ഭാസ്കർ.

Lucky Baskhar ഒടിടി സ്ട്രീമിങ്

സിനിമ കഴിഞ്ഞ 28-ന് Netflix വഴി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ഇപ്പോഴിതാ Lucky Bhaskar ആഗോളതലത്തിൽ ശ്രദ്ധ നേടി പുതിയ റെക്കോഡ് കുറിക്കുന്നു. DQ-വിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് ലക്കി ഭാസ്കർ. തിയേറ്ററുകളിൽ 107 കോടിയും കടന്ന് ചിത്രം കളക്ഷൻ നേടുന്നു. സിനിമ ഒടിടിയിലെത്തിയിട്ടും തിയേറ്ററിൽ മികച്ച കാഴ്ചക്കാരാണ് ലക്കി ഭാസ്കറിനുള്ളത്. ഇപ്പോഴിതാ തിയേറ്ററിലെ മാസ്മരിക പ്രകടനത്തിന് ശേഷം സിനിമ ഒടിടിയെയും ഞെട്ടിച്ചിരിക്കുന്നു.

എന്താണ് ലക്കി ഭാസ്കർ ഒടിടിയിൽ കുറിച്ച ചരിത്രമെന്നോ? സിനിമയ്ക്ക് എന്താണിത്ര ഡിമാൻഡ് കിട്ടുന്നതെന്ന് അറിയാൻ തുടർന്ന് വായിക്കുക.

Lucky Baskhar
Lucky Baskhar

Lucky Baskhar റെക്കോഡ് നേട്ടം

ഒടിടിയിൽ റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം 50 മില്യൺ സ്ട്രീമിംഗ് മിനിറ്റുകളാണ് ചിത്രം നേടിയത്. പോരാഞ്ഞിട്ട് സിനിമ 15 രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ചാർട്ടുകളിൽ ഒന്നാമതെത്തി. ദുൽഖർ സൽമാൻ ശരിക്കും ആഗോള ജനപ്രീതി നേടുന്നുവെന്നതിനുള്ള തെളിവാണിത്.

നെറ്റ്ഫ്ലിക്സിൽ ആദ്യ രണ്ട് ദിവസത്തിൽ 5 കോടി ആളുകൾ സ്ട്രീം ചെയ്യുക എന്നത് അപൂർവ്വ നേട്ടമാണ്. ഡിക്യുവിന്റെ ബ്രാൻഡ് വാല്യൂവാണ് സിനിമയുടെ വിജയത്തിലൂടെ വ്യക്തമാക്കുന്നത്.

ലക്കി ഭാസ്കർ: ഒരു നല്ല ത്രില്ലർ

ബാങ്ക് അഴിമതി, ഓഹരി വിപണി സ്കാമുകളുമാണ് ലക്കി ഭാസ്കറിന്റെ പശ്ചാത്തലം. കൗതുകകരമായ കഥാവിഷ്കാരം സിനിമയിലേക്ക് പ്രേക്ഷകരെ ആകർഷിച്ചു. തിയേറ്ററിൽ കണ്ട് മടുക്കാത്തവർ സിനിമ കാണാൻ ഒടിടിയിലേക്കും എത്തി. മലയാളത്തിലും തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും സിനിമ ലഭിക്കും.

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ലക്കി ഭാസ്കർ. ഇതിൽ മീനാക്ഷി ചൗധരിയാണ് നായിക. സിത്താര എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് സിനിമ നിർമിച്ചത്. സിനിമ ഒടിടിയിലേക്ക് വിറ്റത് വലിയ വിലയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിനിമ തിയേറ്ററുകളിലെത്തി കൃത്യം ഒരു മാസത്തിന് ശേഷം ഒടിടിയിലും സ്ട്രീമിങ് ആരംഭിച്ചു. പീരീഡ് ഡ്രാമ ചിത്രത്തിൽ ദുൽഖർ സൽമാന്റെ പ്രകടനം മികച്ച പ്രശംസ നേടുന്നു. സമ്പന്നനാകാൻ നിയമവിരുദ്ധമായ മാർഗങ്ങൾ നോക്കുന്ന ബാങ്ക് ജീവനക്കാരന്റെ കഥയാണിത്.

Also Read: I Am Kathalan OTT Update: വീണ്ടും മലയാളത്തിൽ സൈബർ ക്രൈം Thriller, നസ്ലെൻ ചിത്രം ഒടിടിയിൽ എന്ന്?

ഒരു മധ്യവർഗ കുടുംബത്തിലെ ഗൃഹനാഥന്റെ ജീവിതം വൈകാരികമായും ത്രില്ലിങ് അനുഭവങ്ങളിലൂടെയും ആവിഷ്കരിച്ചിട്ടുണ്ട്. സിനിമ ഇന്ത്യയിൽ മാത്രമല്ല, മറ്റ് 15 രാജ്യങ്ങളിലും ഒന്നാം സ്ഥാനത്ത് തുടരുന്നു.

]]>
December Special Phones: വർഷാവസാനം iQOO 13 ഉൾപ്പെടെ വമ്പൻ ഫോണുകളും, ബജറ്റിന് പറ്റിയ കിടിലൻ ഫോണുകളും… https://www.digit.in/ml/news/mobile-phones/december-special-phones-iqoo-13-xiaomi-15-asus-rog-phone-and-more-upcoming-phones-list.html https://www.digit.in/ml/news/mobile-phones/december-special-phones-iqoo-13-xiaomi-15-asus-rog-phone-and-more-upcoming-phones-list.html Mon, 02 Dec 2024 12:54:00 +0530

December Special Phones: നമ്മൾ ഡിസംബറിലേക്ക് ചുവടുവച്ചു, വർഷാവസാനത്തിലേക്കും. ഈ മാസം കാത്തിരിക്കാവുന്ന Upcoming Phones ഏതൊക്കെയെന്നോ? പ്രീമിയം ഫോണുകളും ഫ്ലാഗ്ഷിപ്പ് ഫോണുകളും നിരവധിയുണ്ട് ഡിസംബറിലെ ലിസ്റ്റിൽ. ബജറ്റ് കസ്റ്റമേഴ്സിനായി realme, Motorola കമ്പനികളുടെ സ്മാർട്ഫോണുകളും ലോഞ്ചിന് തയ്യാറെടുക്കുന്നു.

December Special Phones

കൂട്ടത്തിൽ ഏറ്റവും പ്രതീക്ഷയോടെ ഇന്ത്യൻ വിപണി കാത്തിരിക്കുന്നത് IQOO 13 5G-യ്ക്കാണ്. zeiss ക്യാമറയുമായി വരുന്ന Vivo X200 Series സ്മാർട്ഫോണും ഈ മാസമെത്തും. Snapdragon 8 Elite ചിപ്സെറ്റുള്ള വൺപ്ലസ് 13 ഈ മാസം അവസാനമായിരിക്കും ലോഞ്ച്. തീരുന്നില്ല, ഡിസംബറിൽ ലോഞ്ചിന് കാത്തിരുന്ന സ്മാർട്ഫോണുകൾ ഏതെല്ലാമെന്ന് ഇവിടെ കൊടുക്കുന്നു.

Special Phones: പ്രീമിയം മോഡലുകൾ

iQOO 13 ലോഞ്ച് ഉടൻ! Sony IMX921 സെൻസർ ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന് ഇന്ത്യയിലെന്നോ?
iQOO 13 ലോഞ്ച് ഉടൻ!

iQOO 13 ആണ് കൂട്ടത്തിലെ വമ്പൻ. കാരണം ഇതിന്റെ ചൈനീസ് വേർഷൻ വളരെ ജനപ്രീതി നേടി. ഡിസംബർ 3-ന് സ്മാർട്ഫോൺ ലോഞ്ച് ചെയ്യും. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റാണ് ഈ ഫോണിലുള്ളത്. 6,000mAh ബാറ്ററിയാണ് ഈ പ്രീമിയം ഫ്ലാഗ്ഷിപ്പിലുണ്ടാകുക.

Upcoming Phone: Vivo X200 സീരീസ്

വിവോയുടെ ഫ്ലാഗ്ഷിപ്പ് ഫോണും ഈ മാസമെത്തും. വിവോ X200 സീരീസിന്റെ ലോഞ്ച് തീയതി ഡിസംബർ 12 ആണ്. മീഡിയടെക് ഡൈമെൻസിറ്റി 9400 ചിപ്‌സെറ്റാണിത്. ലോ-ലൈറ്റ് ഫോട്ടോഗ്രാഫി ഉൾപ്പെടെ നിരവധി ക്യാമറ പെർഫോമൻസുകൾ ഇതിൽ പ്രതീക്ഷിക്കാം.

OnePlus 13

വൺപ്ലസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലും ഡിസംബർ അവസാന ആഴ്ചയിൽ ലോഞ്ച് ചെയ്യുന്നു. ഇതിലും സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ് സജ്ജീകരിക്കും. പ്രീമിയം ബിൽഡ് ക്വാളിറ്റി, AMOLED ഡിസ്‌പ്ലേ, മികച്ച സോഫ്റ്റ്‌വെയർ അനുഭവം ഇതിൽ പ്രതീക്ഷിക്കാം. പതിവ് പോലെ വൺപ്ലസ് പ്രീമിയം ഫോണുകളിലെ മികവുറ്റ ക്യാമറ പെർഫോമൻസ് വൺപ്ലസ് 13-ലും ഉണ്ടായിരിക്കും.

Also Read: 32999 രൂപയ്ക്ക് വാങ്ങാം, Snapdragon 8 Gen 2 പ്രോസസർ OnePlus Premium ഫോൺ! Offer ഇന്ന് കൂടി മാത്രം…

Xiaomi 15

Xiaomi 15
Xiaomi 15

ഡിസംബറിന്റെ രണ്ടാം പകുതിയോടെ ഷവോമി 15 ലോഞ്ച് ചെയ്യുമെന്നാണ് അറിയിച്ചിട്ടുള്ളത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഇതിലുള്ളത്. നൂതന ക്യാമറ ഫീച്ചറുകളും ഒപ്റ്റിമൈസ് ചെയ്ത MIUI ഒഎസ്സും ഇതിലുണ്ടാകും.

ഇനി ബജറ്റ്, മിഡ് റേഞ്ച് സ്മാർട്ഫോണുകളിലേക്ക് ആരെല്ലാമാണ് ഡിസംബറിൽ വരുന്നതെന്ന് നോക്കാം.

Realme 14

ഈ മാസം പകുതിയ്ക്ക് റിയൽമി തങ്ങളുടെ 14 സീരീസ് ഫോണുകൾ അവതരിപ്പിക്കും. 6,000mAh വരെ ബാറ്ററി കപ്പാസിറ്റിയുള്ള ഫോണായിരിക്കും ഇത്. റിയൽമി UI, ഫാസ്റ്റ് ചാർജിംഗ് ടെക്നോളജികളും ഇതിലുണ്ടാകും. എൻട്രി-ലെവൽ മുതൽ മിഡ്-റേഞ്ച് ഉപയോക്താക്കൾക്ക് വരെ ഇത് ഗുണം ചെയ്യും.

റെഡ്മി നോട്ട് 14 സീരീസ്: ബജറ്റ് പ്രകടനം

ഡിസംബർ 9-ന് റെഡ്മി നോട്ട് 14 ലോഞ്ച് ചെയ്യും. 6,200mAh ബാറ്ററിയും, 5G കണക്റ്റിവിറ്റിയും മെച്ചപ്പെട്ട ക്യാമറയും ഫോണിലുണ്ട്. ബജറ്റ് വിഭാഗത്തിൽ ഓൾറൌണ്ടർ പെർഫോമൻസ് റെഡ്മി ഫോണിൽ നിന്ന് പ്രതീക്ഷിക്കാം.

Moto G35

ഡിസംബർ പകുതിയ്ക്ക് മോട്ടറോളയുടെ G35 സ്മാർട്ഫോൺ ലോഞ്ച് ചെയ്യും. ബജറ്റ് സെഗ്‌മെന്റിൽ ബെസ്റ്റ് പെർഫോമൻസ് തരുന്ന ഫോണാണിത്. ക്യാമറയും ബാറ്ററി കപ്പാസിറ്റിയും ഇതിൽ മികവുറ്റതായിരിക്കും.

]]>
32999 രൂപയ്ക്ക് വാങ്ങാം, Snapdragon 8 Gen 2 പ്രോസസർ OnePlus Premium ഫോൺ! Offer ഇന്ന് കൂടി മാത്രം… https://www.digit.in/ml/news/mobile-phones/at-32999-rs-buy-oneplus-premium-phone-with-snapdragon-8-gen-2-processor-in-amazon.html https://www.digit.in/ml/news/mobile-phones/at-32999-rs-buy-oneplus-premium-phone-with-snapdragon-8-gen-2-processor-in-amazon.html Mon, 02 Dec 2024 11:16:00 +0530

Snapdragon 8 Gen 2 പ്രോസസറുള്ള OnePlus Premium Phone 32,000 രൂപയ്ക്ക്. Amazon നടത്തുന്ന Black Friday Sale പ്രമാണിച്ചാണ് ഈ സ്പെഷ്യൽ ഓഫർ. ഡിസംബർ 2 തിങ്കളാഴ്ച വരെ മാത്രമാണ് ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ ലഭ്യമാകുക. അതിനാൽ ആരും ഓഫർ മിസ്സാക്കാതെ OnePlus 5G പ്രീമിയം ഫോൺ സ്വന്തമാക്കൂ.

OnePlus 12R ഗംഭീര ഓഫറിൽ വാങ്ങാനുള്ള സുവർണാവസരമാണ് ഇത്. ഈ വർഷം ആദ്യം OnePlus 12 ഫ്ലാഗ്ഷിപ്പിനൊപ്പം വന്ന മോഡലാണിത്. വൺപ്ലസ് 12ആർ ഒരു സോളിഡ് മിഡ് റേഞ്ച് പ്രീമിയം സ്മാർട്ട്‌ഫോണാണ്. മികച്ച പ്രകടനം നൽകുന്ന ഫോൺ മിതമായ നിരക്കിൽ വാങ്ങാമെന്നതാണ് ഇപ്പോൾ ലഭിക്കുന്ന ഓഫർ.

OnePlus Premium Phone ഓഫർ

ആമസോണിൽ ഈ സ്മാർട്ഫോൺ 35,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 39,999 രൂപ വില വരുന്ന 8GB+128GB സ്റ്റോറേജിനാണ് ഓഫർ. ഇങ്ങനെ 4,000 രൂപ കിഴിവാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ലഭിക്കുക. എന്നാൽ നിങ്ങൾക്ക് ഇതിലും വിലക്കുറവിൽ ഫോൺ വാങ്ങാൻ സാധിക്കും. Samsung പുറത്തിറക്കിയ ഫാൻ എഡിഷനായ ഗാലക്സി S24 FE-പകരം ആലോചിക്കാവുന്ന വൺപ്ലസ് ഫോണാണിത്.

oneplus premium phone with snapdragon 8 gen 2 processor in amazon
OnePlus Premium Phone 

3000 രൂപയുടെ ICICI, OneCard ക്രെഡിറ്റ് കാർഡ് ഓഫറുകളുണ്ട്. കൂടാതെ RBL ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾക്കും ഈ കിഴിവ് ബാധകം. ഇങ്ങനെ നിങ്ങൾക്ക് 32,999 രൂപയ്ക്ക് വൺപ്ലസ് 12R പർച്ചേസ് ചെയ്യാം. ഇനി പഴയ ഫോൺ മാറ്റി വാങ്ങാൻ പ്ലാനുള്ളവരും ഡീൽ മിസ്സാക്കണ്ട.

കാരണം ആമസോൺ എക്‌സ്‌ചേഞ്ചിൽ 27,550 രൂപ വരെ കിഴിവ് അനുവദിച്ചിട്ടുണ്ട്. നിങ്ങൾ മാറ്റി നൽകുന്ന ഫോണിന്റെ മോഡൽ അനുസരിച്ച് ഇതിൽ വ്യത്യാസം വരും. വൺപ്ലസ് 12R വാങ്ങാൻ ആഗ്രഹിക്കുന്നവർ, ഇവിടെ നിന്നും വാങ്ങൂ

OnePlus 12R: സ്പെസിഫിക്കേഷൻ

6.78-ഇഞ്ച് 120Hz അമോലെഡ് ഡിസ്പ്ലേയാണ് ഈ വൺപ്ലസ് 5G ഫോണിനുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ് ലഭിക്കും. 4th gen LTPO ടെക്നോളജിയെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഫോണിന് 4,500nits വരെ പീക്ക് ബ്രൈറ്റ്നെസ് ലഭിക്കും. നനഞ്ഞാലും ഫോൺ ഉപയോഗിക്കുന്നതിനുള്ള അക്വാ ടച്ച് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്നു.

ഇതിൽ 50MP പ്രൈമറി സെൻസർ മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് തരുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

Also Read: Best Phones 2024: Snapdragon 7 Gen 3 പ്രോസസറുള്ള ഉഗ്രൻ സ്മാർട്ഫോണുകൾ 25000 രൂപയ്ക്ക് താഴെ!

ഇതിൽ പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നത് സ്‌നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ്. മൾട്ടി ടാസ്കിങ്ങും ഫാസ്റ്റ് പെർഫോമൻസും ഉറപ്പാക്കുന്ന പ്രോസസറാണിത്. പവർഫുള്ളാക്കുന്നതിന് വൺപ്ലസ് സ്മാർട്ഫോണിൽ 5,500mAh ബാറ്ററിയും ഉണ്ട്. IP64 റേറ്റിംഗ് ഉള്ള സ്മാർട്ഫോണാണ് വൺപ്ലസ് 12R. 100W SUPERVOOC ചാർജിങ്ങിനെ വൺപ്ലസ് 12R സപ്പോർട്ട് ചെയ്യുന്നു.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
7990 രൂപയ്ക്ക് Samsung Soundbar! വരൂ, ഈ പരിമിതകാല OFFER മിസ്സാക്കണ്ട https://www.digit.in/ml/news/audio-video/buy-samsung-soundbar-at-7990-from-amazon-limited-time-offer.html https://www.digit.in/ml/news/audio-video/buy-samsung-soundbar-at-7990-from-amazon-limited-time-offer.html Mon, 02 Dec 2024 07:35:00 +0530

Dolby ഡിജിറ്റൽ സപ്പോർട്ടുള്ള Samsung Soundbar കിഴിവിൽ വാങ്ങാനുള്ള ഓഫർ പറഞ്ഞു തരട്ടെ. Amazon ബ്ലാക്ക് ഫ്രൈഡേ സെയിലിലാണ് സാംസങ് ഓഡിയോ ഡിവൈസിന് ഇളവ് ലഭിക്കുന്നത്. ഈ സൗണ്ട് ബാർ ഡീൽ നിങ്ങളൊരിക്കലും മിസ്സാക്കരുത്.

Black Friday Sale ഡിസംബർ 2 വരെയാണ് ആമസോൺ നടത്തുന്നത്. ഈ ഫെസ്റ്റിവൽ ഓഫറിൽ സാംസങ് സൗണ്ട് ബാർ ബജറ്റ് വിലയിൽ വാങ്ങാമെന്നതാണ് നേട്ടം. പ്രീമിയം പെർഫോമൻസ് ലഭിക്കുന്ന ഡിവൈസാണിത്.

Samsung Soundbar: ഓഫർ

buy samsung soundbar at 7990
ഏറ്റവും പുതിയ സൗണ്ട് ബാർ

സാംസങ് കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സൗണ്ട് ബാർ മോഡലാണിത്. Samsung HW-C45E/XL എന്ന സൗണ്ട് ബാറിനാണ് കിഴിവ്. ഇതൊരു പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക. നിങ്ങൾക്ക് ഇപ്പോൾ ഈ സാംസങ് സൗണ്ട് ബാർ 62% കിഴിവിൽ നേടാം. 9,990 രൂപയ്ക്കാണ് ആമസോൺ സാംസങ് സൗണ്ട് ബാർ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ സാംസങ് ഓഡിയോ ഡിവൈസിന്റെ വിപണി വില 25,990 രൂപയാണ്. 13,000 രൂപയിലധികം വിലക്കിഴിവാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അനുവദിച്ചിരിക്കുന്നത്. എന്നാൽ ഓഫർ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല. ആകർഷകമായ ബാങ്ക് ഓഫറും ലഭിക്കുന്നുണ്ട്. ആക്സിസ്, BOBCARD, RBL, IDFC FIRST ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫർ നേടാം. ഇങ്ങനെ 7,990 രൂപയ്ക്ക് ആമസോൺ ബ്ലാക്ക് ഫ്രൈഡേ സെയിൽ ഓഫർ സ്വന്തമാക്കാം. Buy From Here.

സാംസങ് Soundbar: ഫീച്ചറുകൾ

സാംസങ്ങിന്റെ വിപണിയിലെ ഏറ്റവും പുതിയ സൗണ്ട് ബാറുകളിൽ ഒന്നാണിത്. ഇതിന് 300W ശക്തമായ ഓഡിയോ ഔട്ട്പുട്ട് ലഭിക്കുന്നു. 3 ഫുൾ റേഞ്ച് സ്പീക്കറുകളുള്ള ഒരു ബാറും ഒരു BASS ബൂസ്റ്റഡ് വയർലെസ് സൗണ്ട് ബാറും ഇതിലുണ്ട്. ഈ സൗണ്ട് ബാർ അഡാപ്റ്റീവ്, സറൗണ്ട് സൗണ്ട് അനുഭവം തരുന്നു. എന്നാൽ ഇതിൽ ഡോൾബി അറ്റ് മോസ് സപ്പോർട്ടില്ലെന്നത് ശ്രദ്ധിക്കുക.

ഡോൾബി ഡിജിറ്റൽ പ്ലസ്, ഡിടിഎസ് വെർച്വൽ എക്‌സ് സൗണ്ട് ടെക്‌നോളജി സപ്പോർട്ടുള്ള ഉപകരണമാണിത്. നിങ്ങളുടെ മുറി വലുതാണെങ്കിലോ, ഇടത്തരം വലിപ്പമുള്ള ഹാളാണെങ്കിലോ ഇത് അനുയോജ്യമാണ്.

Also Read: JBL Dolby Soundbar ഏറ്റവും വിലക്കുറവിൽ, ഈ പരിമിതകാല ഓഫർ വിട്ടുകളയല്ലേ!

കാരണം മികച്ച ഓഡിയോ ഔട്ട്പുട്ട് സാംസങ് സൗണ്ട് ബാർ ഉറപ്പാക്കുന്നു. ഇതുകൂടാതെ ഒപ്റ്റിക്കൽ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റിയെയും ഇത് പിന്തുണയ്ക്കുന്നു. കൂടാതെ, ഡോൾബി സൗണ്ട് ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷൻ തന്നെയാണിത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
YouTube Channel: Simple സ്റ്റെപ്പിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങാം, വരുമാനം നോക്കുന്നവർക്ക്… https://www.digit.in/ml/news/general/know-how-to-start-youtube-channel-in-simple-steps.html https://www.digit.in/ml/news/general/know-how-to-start-youtube-channel-in-simple-steps.html Mon, 02 Dec 2024 00:15:00 +0530

കൃത്യമായ വരുമാനമില്ലാത്തവർക്കും YouTube Channel ഒരു മാർഗമാണ്. യൂട്യൂബറാകാൻ നിങ്ങളും ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള ഗൈഡാണ് ഇവിടെ വിശദീകരിക്കുന്നത്. ഒരു യൂട്യൂബ് ചാനൽ തുടങ്ങാൻ ഐഫോൺ വേണം, മുന്തിയ ഫോൺ വേണം എന്ന ധാരണ വേണ്ട. അത്യവശ്യം ക്ലാരിറ്റിയിൽ YouTube Video ക്രിയേറ്റ് ചെയ്താൽ മതി.

YouTube Channel തുടങ്ങാനുള്ള ഗൈഡ്

എന്നാൽ യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് ഇത് മാത്രമല്ല കടമ്പ. പതിയെ പതിയെ ആയാലും യൂട്യൂബ് വീഡിയോസിന് ദശലക്ഷക്കണക്കിന് വ്യൂസ് ലഭിച്ചാൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വരുമാനം നേടാം. യൂട്യൂബ് ക്രിയേറ്ററാകുന്ന ഒരേയൊരു വ്യക്തി നിങ്ങളല്ല എന്നത് ഓർക്കുക. നിങ്ങൾക്ക് ചുറ്റും, നിങ്ങൾ ചിന്തിക്കുന്ന രീതിയിലുള്ള യൂട്യൂബ് വീഡിയോകൾ ദശലക്ഷക്കണക്കിനുണ്ട്. അതിൽ ക്രിയേറ്റിവിറ്റിയും ചുറ്റുപാടും എല്ലാം അറിഞ്ഞു വേണം ചാനൽ തുടങ്ങാനും, വീഡിയോ എടുക്കാനും.

വെറുതെ യൂട്യൂബ് തുടങ്ങുന്നതിന് പകരം, വിജയകരമായി ഒരു യൂട്യൂബ് ചാനൽ എങ്ങനെ ആരംഭിക്കാമെന്ന് അറിയുക. ഇതിന് ഉപയോഗപ്പെടുന്ന ടിപ്സ് ആണ് ഇവിടെ വിശദീകരിക്കുന്നത്.

how to start youtube channel in simple steps
YouTube Channel തുടങ്ങാനുള്ള ഗൈഡ്

എങ്ങനെ ഒരു YouTube Channel ആരംഭിക്കാം?

ആദ്യം നിങ്ങൾ യൂട്യൂബ് ചാനലിനായി ഒരു ഗൂഗിൾ അക്കൗണ്ട് തുറക്കണം. നിങ്ങൾക്ക് ഇതിനകം ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അത് മതി. ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അതിൽ നിന്ന് പണം കിട്ടുന്ന സമയത്ത് ഗുണം ചെയ്യും. കാരണം Google AdSense ഈ അക്കൗണ്ട് വഴിയാണ് നടത്തുന്നത്. ഇനി യൂട്യൂബ് ചാനലിലേക്ക് നീങ്ങാം… യൂട്യൂബ് ചാനൽ ക്രിയേറ്റ് ചെയ്യാൻ വെറും 4 സ്റ്റെപ്പ് മതി.

യൂട്യൂബ് ചാനലിന് പ്രധാന ഘട്ടങ്ങൾ

  • ആദ്യം യൂട്യൂബിൽ സൈൻ ഇൻ ചെയ്യുക. ഇതിനായി മുകളിൽ വലത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈൽ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക. ഇവിടുത്തെ മെനുവിൽ നിന്ന് ക്രിയേറ്റ് എ ചാനൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ശേഷം പ്രൊഫൈൽ ചിത്രം അപ്‌ലോഡ് ചെയ്‌ത് ചാനലിന് നൽകാൻ ഉദ്ദേശിക്കുന്ന പേര് കൊടുക്കാം.
  • ഈ പ്രൊഫൈൽ പിക്ചർ റൌണ്ടോ ചതുരമോ ആകാം. 800 X 800 പിക്സൽ സൈസുള്ളതായിരിക്കണം.
  • താഴെ വലത് വശത്ത് ക്രിയേറ്റ് എ ചാനൽ ഓപ്ഷൻ കാണാം. ഇവിടെ ക്ലിക്ക് ചെയ്യുക.

അങ്ങനെ യൂട്യൂബ് ചാനൽ ആയിക്കഴിഞ്ഞു. ഇനി ആവശ്യമുള്ളത് ഫോൺ നമ്പർ സ്ഥിരീകരിക്കേണ്ട ഘട്ടങ്ങളാണ്.

Also Read: OTP New Rules: Aadhaar, Bank സർവ്വീസ് OTP ഇനി തടസ്സപ്പെടുമോ? വാർത്തകളിലെ സത്യമെന്ത്?

ഫോൺ നമ്പർ ഉറപ്പിക്കാൻ പ്രൊഫൈൽ ചിത്രത്തിൽ വീണ്ടും ക്ലിക്ക് ചെയ്ത് മെനുവിൽ നിന്ന് YouTube Studio തിരഞ്ഞെടുക്കുക. ഇടത് വശത്ത് കാണുന്ന Settings ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ചാനൽ എന്ന ഓപ്ഷനിൽ വലത് ഭാഗത്ത് വരുന്ന, ഫീച്ചർ എലിജിബിലിറ്റിയിൽ ക്ലിക്ക് ചെയ്യാം.

ഇതിന് താഴെ ചില ഓപ്ഷനുകൾ വരുന്നു. ഇതിലെ രണ്ടാമത്തെ ഓപ്ഷനായ intermediate features ക്ലിക്ക് ചെയ്യുക.

ശേഷം വേരിഫൈ ഫോൺ നമ്പർ എന്ന് കാണാം. തുടർന്ന് ചാനലിന് വാട്ടർമാർക്കും, ബാനറും കൊടുക്കാവുന്നതാണ്. നിങ്ങളുടെ വീഡിയോ മറ്റാരും പകർത്താതിരിക്കാൻ വാട്ടർമാർക്ക് സഹായിക്കും. ചാനൽ ബാനറെന്നാൽ, ചാനലിന്റെ ഹോം പേജിന് ഏറ്റവും മുകളിലായി കാണുന്ന നീളമുള്ള ഫോട്ടോയാണ്.

ഇതിന് ശേഷം നിങ്ങളുടെ യൂട്യൂബ് ചാനൽ എന്ത് വിഷയമാണ് ഫോക്കസ് ചെയ്യുന്നതെന്ന് വിശദീകരിക്കാം. ഇത് ABOUT സെക്ഷനിൽ പോയി നൽകാവുന്നതാണ്. അതുപോലെ കുക്കിങ് വീഡിയോ ആണോ, കോമഡി, ഗെയിമിങ്, ബിസിനസ്, ഹെൽത്ത് വിഷയങ്ങളാണോ എന്നത് niche ഭാഗത്ത് കൊടുക്കാം. ഇതിലൂടെ നിങ്ങൾ ഏത് കാഴ്ചക്കാരെയാണ് ലക്ഷ്യമിടുന്നതെന്ന് ഈസിയായി മനസിലാക്കാം. (സ്രോതസ്സ്: vidiq)

]]>
149 രൂപ Netflix Plans: ദുൽഖറിന്റെ ലക്കി ഭാസ്കർ, മെയ്യഴകൻ, Korean Movies, സീരീസ് എല്ലാം നെറ്റ്ഫ്ലിക്സിൽ… https://www.digit.in/ml/news/entertainment/netflix-plans-starts-at-just-149-rs-enjoy-dulquer-lucky-baskhar-korean-movies-and-popular-series.html https://www.digit.in/ml/news/entertainment/netflix-plans-starts-at-just-149-rs-enjoy-dulquer-lucky-baskhar-korean-movies-and-popular-series.html Sun, 01 Dec 2024 19:11:00 +0530

ലോകത്തിലെ പ്രധാനപ്പെട്ട OTT പ്ലാറ്റ്ഫോം ആണ് Netflix. നമ്മുടെ മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി തുടങ്ങി എല്ലാ ഭാഷകളിലെയും New Film Releases നെറ്റ്ഫ്ലിക്സിൽ ആസ്വദിക്കാം. Korean Movies പ്രേമികൾക്കും, ഫ്രണ്ട്സ് ആരാധകർക്കും നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബ് ചെയ്യാം. അതും 150 രൂപയ്ക്ക് താഴെ വരെ Netfix Plans ലഭ്യമാണ്.
വിശ്വസിക്കാനാകുന്നില്ലേ? മുമ്പത്തെ പോലെയല്ല മറ്റ് ഒടിടി പ്ലാറ്റ്ഫോമുകൾ പോലെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും വില കുറവാണ്.

Netflix: 149 രൂപ മുതൽ പ്ലാനുകൾ

മാസ സബ്സ്ക്രിപ്ഷനും, പ്രീമിയം സബ്സ്ക്രിപ്ഷനും തുടങ്ങി നിരവധി പ്ലാനുകളുണ്ട്. പ്രതിമാസം 149 രൂപയിൽ നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ആരംഭിക്കുന്നു. ഏറ്റവും ചെലവേറിയ പ്രതിമാസ പ്ലാൻ 649 രൂപയുടേതാണ്. നെറ്റ്ഫ്ലിക്സ് ആക്സസ് നേടാനാഗ്രഹിക്കുന്നവർക്ക് അതാ പ്ലാനുകൾ പരിചയപ്പെടുത്താം.

Netflix Plans: വിലയും ആനുകൂല്യങ്ങളും

ആദ്യമേ നെറ്റ്ഫ്ലിക്സിന്റെ 149 രൂപ പ്ലാനിൽ നിന്ന് തുടങ്ങാം. ഇത് മൊബൈൽ സബ്സ്ക്രിപ്ഷൻ പ്ലാനാണ്. ഒരു സമയം ഒരു മൊബൈലിൽ മാത്രം ഉപയോഗിക്കാം. 480p സ്ട്രീമിംഗ് ക്വാളിറ്റിയാണ് ഈ നെറ്റ്ഫ്ലിക്സ് പ്ലാനിനുള്ളത്. സ്മാർട്ഫോണിലോ ടാബ്‌ലെറ്റിലോ നെറ്റ്ഫ്ലിക്സ് ആസ്വദിക്കാം. എന്നാൽ ലാപ്ടോപ്പിലോ പിസിയിലോ സ്മാർട് ടിവിയിലോ പ്ലാൻ സപ്പോർട്ടാകില്ല. ഇതിന്റെ വാർഷിക പ്ലാൻ എടുക്കുകയാണെങ്കിൽ 1,788 രൂപയാകും.

ബേസിക് Rs 199 പ്ലാൻ

ഇതും ഒരു സമയം ഒരു സ്ക്രീനിൽ മാത്രം ആക്സസ് തരുന്നു. അതുപോലെ പ്രതിമാസ പ്ലാൻ നോക്കുന്നവർക്ക് 200 രൂപയിൽ താഴെ തെരഞ്ഞെടുക്കാം. 149 രൂപയുടേതിൽ നിന്നും വീഡിയോ നിലവാരവും സപ്പോർട്ടിങ് ഡിവൈസും ഇതിൽ വ്യത്യാസപ്പെടുന്നു. കുറച്ചുകൂടി മികച്ച വീഡിയോ സ്ട്രീമിങ് 199 രൂപ പ്ലാനിൽ ലഭിക്കുന്നു. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി ഡിവൈസുകളിൽ ഏതെങ്കിലുമൊന്നിൽ ആക്സസ് എടുക്കാം.

HD അല്ലെങ്കിൽ 720p സ്ട്രീമിംഗ് ക്വാളിറ്റിയിൽ പരിപാടികൾ ആസ്വദിക്കാം.
ഓഫ്‌ലൈനിൽ കാണാൻ സീരീസും സിനിമയും ഡൗൺലോഡ് ചെയ്യാനും അനുവദിക്കുന്നു. ഇതേ ആനുകൂല്യങ്ങളോടെ വരുന്ന വാർഷിക പ്ലാനിന് ചെലവ് 2,388 രൂപയാണ്.

Rs 499- സ്റ്റാൻഡേർഡ് പ്ലാൻ

ഒരു സമയം 2 സ്‌ക്രീനിൽ നെറ്റ്ഫ്ലിക്സ് ലഭിക്കും. ഇതും മാസ പ്ലാൻ തന്നെയാണ്. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി എന്നിവയെല്ലാം സപ്പോർട്ട് ചെയ്യുന്നു. വീഡിയോ ക്വാളിറ്റി 1080p ആണ്. ഫുൾ HD റെസല്യൂഷനിൽ ഒരേസമയം രണ്ട് ഉപകരണങ്ങളിൽ സ്ട്രീമിങ് അനുവദിച്ചിരിക്കുന്നു. പ്ലാനിന്റെ വാർഷിക ചെലവ് 5,988 രൂപയാണ്.

Premium Plan- Rs 649

ഒരു സമയം 4 സ്‌ക്രീൻ സപ്പോർട്ട് ചെയ്യുന്നതാണ് നെറ്റ്ഫ്ലിക്സിന്റെ പ്രീമിയം പ്ലാൻ. മൊബൈൽ, ടാബ്‌ലെറ്റ്, ലാപ്‌ടോപ്പ്, ടിവി എന്നിവ പിന്തുണയ്ക്കുന്നു. 4K വീഡിയോ സ്ട്രീമിംഗ് ക്വാളിറ്റി ഈ നെറ്റ്ഫ്ലിക്സ് പ്ലാനിനുണ്ട്. കൂടാതെ അൾട്രാ HD വീഡിയോ സപ്പോർട്ട് ചെയ്യുന്നു.

ഒരേ സമയം ആറ് ഉപകരണങ്ങളിൽ സിനിമകളും ടിവി ഷോകളും ഡൗൺലോഡ് ചെയ്യാം. പ്രീമിയം പ്ലാൻ വാർഷിക അടിസ്ഥാനത്തിൽ എടുക്കുന്നെങ്കിൽ സബ്‌സ്‌ക്രിപ്‌ഷൻ തുക 7,788 രൂപയാണ്.

How to: പ്ലാൻ എടുക്കാം ഈസിയായി…

നിങ്ങൾക്ക് നെറ്റ്ഫ്ലിക്സ് ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാം. എല്ലെങ്കിൽ https://www.netflix.com/in/ എന്ന സൈറ്റ് ഓപ്പൺ ചെയ്യാം. ശേഷം തുറന്നുവരുന്ന പേജിൽ തന്നെ പ്ലാനുകൾ തെരഞ്ഞെടുക്കുക.

അതിൽ പറയുന്ന ലിങ്ക് കോപ്പി ചെയ്ത് ബ്രൌസറിൽ നൽകിയ ശേഷം പേയ്മെന്റ് പൂർത്തിയാക്കുക. ഇങ്ങനെ അക്കൌണ്ട് ക്രിയേറ്റ് ചെയ്ത് സബ്സ്ക്രിപ്ഷൻ ഈസിയാക്കാം. യുപിഐ പേയ്മെന്റ് സംവിധാനവും നെറ്റ്ഫ്ലിക്സ് പേയ്മെന്റിന് ഉപയോഗിക്കാവുന്നതാണ്.

ALSO READ: Smart TV Offer: 32 ഇഞ്ച് ടിവി ഓഫറിൽ വാങ്ങാം, Black Friday സെയിലിൽ ഗംഭീര കിഴിവുകൾ

]]>
OTP New Rules: Aadhaar, Bank സർവ്വീസ് OTP ഇനി തടസ്സപ്പെടുമോ? വാർത്തകളിലെ സത്യമെന്ത്? https://www.digit.in/ml/news/general/from-december-1-new-otp-rules-for-aadhaar-and-bank-service-what-trai-clarifies.html https://www.digit.in/ml/news/general/from-december-1-new-otp-rules-for-aadhaar-and-bank-service-what-trai-clarifies.html Sun, 01 Dec 2024 08:54:00 +0530

December 1 മുതൽ Aadhaar, Bank സർവ്വീസ് OTP വരുന്നത് വൈകുമെന്ന് വാർത്തകളുണ്ടായിരുന്നു. ഏതെങ്കിലും ഒടിപി റിക്വസ്റ്റ് നൽകിയാൽ അത് ഇപ്പോൾ കിട്ടുന്ന പോലെ പെട്ടെന്ന് ലഭിക്കില്ല എന്നായിരുന്നു പറഞ്ഞിരുന്നത്. TRAI നടപ്പിലാക്കുന്ന OTP New Rules ആണ് ഇതിന് കാരണമെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. മുമ്പ് നവംബർ 1 മുതൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന നിയമം ട്രായ് തന്നെ ഡിസംബറിലേക്ക് നീട്ടിവച്ചുവെന്നും റിപ്പോർട്ട് വന്നു.

OTP New Rules

എന്നാൽ Telecom Authority അഥവാ ട്രായ് തന്നെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ ഒടിപിയിൽ കാലതാമസത്തിന് കാരണമാകുന്നോ? അറിയാം.

OTP New Rules
OTP New Rules

ഡിസംബർ 1 മുതൽ OTP New Rules?

ഡിസംബർ 1 മുതൽ ഒടിപി സേവനങ്ങളിൽ തടസ്സം നേരിടുമെന്നാണ് വാർത്തകൾ പ്രചരിച്ചത്. ഇത് ഉപഭോക്താക്കളിൽ ആശങ്കയ്ക്ക് കാരണമായി. എന്നാൽ, ഈ വാർത്ത വ്യാജമാണെന്ന് ട്രായ് വ്യക്തമാക്കി. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതപരമായി തെറ്റാണെന്ന് ടെലികോം അതോറിറ്റി അറിയിച്ചു.

ഒടിപി വൈകില്ല…!

OTP ഡെലിവറിയിൽ കാലതാമസം വരുത്തില്ലെന്ന് ട്രായ് പങ്കിട്ട പോസ്റ്റിൽ പറഞ്ഞു. മെസേജിങ് സംവിധാനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ഒടിപി സർവ്വീസും മികച്ചതാക്കും. ഒടിപി പോലുള്ള അവശ്യ ഇടപാടുകൾക്കായി തടസ്സമില്ലാത്ത സേവനം ടെലികോം ഓപ്പറേറ്റർമാർ ഉറപ്പാക്കും. അതിനാൽ BSNL, Jio, Airtel, Vi വരിക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ല.

മെസേജ് ട്രെയ്‌സിബിലിറ്റി ഉറപ്പാക്കാൻ ട്രായ് ആക്‌സസ് പ്രൊവൈഡർമാരെ നിർബന്ധിച്ചിട്ടുണ്ട്. ഇത് കാരണം ഒരു മെസേജ് ഡെലിവറിയും വൈകിപ്പിക്കില്ലെന്നും ടെലികോം അധികൃതർ വ്യക്തമാക്കി.

TRAI സെക്യൂരിറ്റിയും ഒടിപി സംവിധാനവും

ഇന്ന് സ്പാം മെസേജുകളിലൂടെയും മറ്റും പല തരത്തിലാണ് ഓൺലൈൻ തട്ടിപ്പ് അരങ്ങേറുന്നത്. ഉപയോക്താക്കൾക്ക് വരുന്ന മെസേജിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ചില നടപടികൾ ട്രായ് ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിരുന്നു.

വരിക്കാർക്ക് വരുന്ന മെസേജുകൾ ഒറിജിനലാണോ, ബാങ്കിൽ നിന്നുള്ളതാണോ എന്ന് ഓപ്പറേറ്റർമാർ ഉറപ്പുവരുത്തണമെന്നായിരുന്നു ഉത്തരവ്. ഈ പുതിയ നിയന്ത്രണത്തിലൂടെ സ്പാമുകളും മറ്റും നിയന്ത്രിക്കാൻ ടെലികോം അധികൃതർ ലക്ഷ്യമിടുന്നു.

Also Read: OTT This Week: ദുൽഖറിന്റെ Lucky Baskhar, ഉർവ്വശി, പാർവ്വതി ചിത്രം Her, Lust Stories തമിഴ് റീമേക്ക്, ഇപ്പോൾ സ്ട്രീമിങ്ങിൽ…

എന്നാൽ ഇങ്ങനെ മെസേജ് ഉറവിടം പരിശോധിക്കുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് സമയം എടുക്കുമെന്നായിരുന്നു വാർത്തകൾ. ഒടിപി ലഭിക്കാനും കാലതാമസം നേരിടുമെന്ന് ചില വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇങ്ങനെ മെസേജുകളോ, ഒടിപിയോ ലഭിക്കുന്നത് വൈകില്ലെന്നാണ് ട്രായ് അറിയിക്കുന്നത്.

]]>
100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 8GB സ്റ്റോറേജ് OnePlus 5G മോഹവിലയിൽ വിൽക്കുന്നു, Offer ഇങ്ങനെ… https://www.digit.in/ml/news/mobile-phones/100w-fast-charging-8gb-storage-oneplus-5g-get-excting-discount-now.html https://www.digit.in/ml/news/mobile-phones/100w-fast-charging-8gb-storage-oneplus-5g-get-excting-discount-now.html Sun, 01 Dec 2024 08:18:00 +0530

100W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള OnePlus 5G ഫോണിന ഗംഭീര കിഴിവ്. 50MP ക്യാമറ, 5000mAh ബാറ്ററി സ്മാർട്ഫോണിന് ഓഫർ ലഭിക്കും. 26000 രൂപ റേഞ്ചിൽ വൺപ്ലസ് പ്രീമിയം ഫോൺ വാങ്ങാനുള്ള ആകർഷകമായ ഓഫറാണിത്.

OnePlus Nord 4 5G ഫോണിന് 27,999 രൂപയാണ് ആമസോണിലെ വില. 1000 രൂപയുടെ ബാങ്ക് ഓഫറും ഇപ്പോൾ ലഭിക്കുന്നു. ആമസോണിന്റെ ബ്ലാക്ക് ഫ്രൈഡേ സെയിലിലാണ് ഫോണിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

OnePlus 5G ഓഫർ

ഫോണിന്റെ 8GB+128GB സ്റ്റോറേജ് ഓപ്ഷന് ഇപ്പോൾ ഓഫറുണ്ട്. 27,999 രൂപയാണ് ആമസോണിൽ വില. ഇതിന്റെ റീട്ടെയിൽ വില 29,999 രൂപയാണ്. 2000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നു. ബാങ്ക് ഓഫറിലൂടെ 1000 രൂപ കിഴിവ് നേടാം.

26,999 രൂപയ്ക്ക് ഫോൺ ഇങ്ങനെ സ്വന്തമാക്കാം. എക്സ്ചേഞ്ച് ഓഫറിൽ, വാങ്ങാനുള്ളവർക്കും കിഴിവുണ്ട്. 25,300 രൂപയുടെ എക്സ്ചേഞ്ച് ഓഫറാണ് വൺപ്ലസ് നോർഡ് 4 ഫോണിന് ലഭിക്കുന്നത്.

എന്നാൽ പഴയ ഫോണിന്റെ അവസ്ഥ, ബ്രാൻഡ്, കമ്പനിയുടെ എക്‌സ്‌ചേഞ്ച് പോളിസി എന്നിവയെ ആശ്രയിച്ച് ഓഫറിൽ വ്യത്യാസം വരും. 1,357 രൂപയുടെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും വൺപ്ലസ് ഫോണിന് ലഭിക്കും. താൽപ്പര്യമുള്ളവർ, ഈ ആമസോൺ ലിങ്കിൽ നിന്നും വാങ്ങൂ...

OnePlus Nord 4: സ്പെസിഫിക്കേഷൻ

6.74 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയിലാണ് വൺപ്ലസ്സിന്റെ ഈ 5ജി ഫോൺ വരുന്നത്. ഇതിന് 120Hz റിഫ്രഷ് റേറ്റുണ്ട്. 12GB വരെ LPDDR5x റാമും 256GB ഇന്റേറേണൽ സ്റ്റോറേജും ഇതിനുണ്ട്. സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറാണ് ഈ വൺപ്ലസ് സ്മാർട്ഫോണിലുള്ളത്.

8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും 50 മെഗാപിക്സൽ പ്രൈമറി ലെൻസും ഫോണിലുണ്ട്. ഫോട്ടോഗ്രാഫിക്കായി എൽഇഡി ഫ്ലാഷോട് കൂടിയ ഡ്യുവൽ ക്യാമറ യൂണിറ്റ് നൽകിയിരിക്കുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുമുണ്ട്.

Also Read: Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം

5000mAh ബാറ്ററിയാണ് ഫോണിലുള്ളത്. ഇത് 100W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഓക്സിജൻ ഒഎസ് 14.1-ൽ പ്രവർത്തിക്കുന്ന ഫോണിലുള്ളത് ആൻഡ്രോയിഡ് 14 വേർഷനാണ്. ഇതിൽ അമോലെഡ് സ്ക്രീനായതിനാൽ തന്നെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് കൊടുത്തിട്ടുള്ളത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
BSNL Best Plan: 336 ദിവസം വാലിഡിറ്റിയിൽ ബൾക്ക് ഡാറ്റയും Unlimited ഓഫറുകളും https://www.digit.in/ml/news/telecom/bsnl-super-plan-for-336-days-offers-unlimited-calling-and-bulk-data.html https://www.digit.in/ml/news/telecom/bsnl-super-plan-for-336-days-offers-unlimited-calling-and-bulk-data.html Sat, 30 Nov 2024 21:46:00 +0530

Jio, Airtel-നെ തകർക്കാൻ BSNL പക്കലുള്ള തുറുപ്പുചീട്ട് ഇതാണ്. പ്രൈവറ്റ് കമ്പനികളുടെ നിരക്ക് വർധനയെ തുടർന്ന് ലാഭം നേടിയത് ബിഎസ്എൻഎല്ലാണ്. പോക്കറ്റ്-ഫ്രണ്ട്ലി റീചാർജ് നിരക്കിൽ പ്ലാനുകൾ തരുന്ന ഇപ്പോഴത്തെ ഏക ടെലികോം ബിഎസ്എൻഎല്ലാണ്.

BSNL ബെസ്റ്റ് പാക്കേജ്

ദീർഘകാല വാലിഡിറ്റിയുള്ള മികച്ച റീചാർജ് ഓപ്ഷനാണിത്. ഇടയ്ക്കിടെ റീചാർജ് ചെയ്യാതെ തന്നെ തടസ്സമില്ലാത്ത സേവനത്തിനായി ബിഎസ്എൻഎൽ ഉപയോഗിക്കാം. ഇതിനായി സർക്കാർ ടെലികോമിന്റെ പക്കൽ നിരവധി ബജറ്റ് സൗഹൃദ പാക്കേജുകളുണ്ട്. ഇത്തരത്തിൽ ലാഭത്തിലുള്ള മികച്ച വാർഷിക പ്ലാനുകളെ കുറിച്ച് നോക്കാം.

BSNL Plan (1)
bsnl super plan for 336 days

BSNL 365 ദിവസ പ്ലാൻ

ഏകദേശം 365 ദിവസം നീണ്ടു നിൽക്കുന്ന മികച്ച പ്ലാനുകളെ കുറിച്ച് അറിഞ്ഞാലോ? ലാഭകരമായ റീചാർജ് പ്ലാനാണ് ഇവിടെ വിവരിക്കുന്നത്.

ദീർഘകാല വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണിത്. 1,499 രൂപയാണ് ഈ പാക്കേജിന് വിലയാകുന്നത്. ഇതിൽ 365 ദിവസം മുഴുവനായും കിട്ടുമെന്ന് പറയാനാകില്ല. 336 ദിവസത്തെ സാധുതയാണ് ഇതിലുള്ളത്. എങ്കിലും ഒരു വർഷത്തെ തടസ്സരഹിത സേവനം ഇതിൽ ഉറപ്പാക്കുന്നു.

ഈ പ്ലാനിൽ ജിയോ, എയർടെൽ, വിഐ എന്നിവയുൾപ്പെടെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും കോളുകൾ ചെയ്യാം. ഇതിനായി അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഓഫറാണ് ബിഎസ്എൻഎൽ തരുന്നത്. (റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.)

ഉപയോക്താക്കൾക്ക് പ്രതിദിനം 100 സൗജന്യ എസ്എംഎസ് ഉപയോഗിക്കാം. ഡാറ്റ ആനുകൂല്യങ്ങൾക്കായി, ഈ പ്ലാൻ 336 ദിവസത്തെ കാലയളവിൽ വരുന്നു. ഇങ്ങനെ മൊത്തം 24GB അതിവേഗ ഡാറ്റ ബിഎസ്എൻഎൽ പാക്കേജിൽ ലഭിക്കും.

Also Read: BSNL Unlimited Plan: നല്ല കിണ്ണം കാച്ചിയ പ്ലാൻ, 7 മാസം വാലിഡിറ്റി, അൺലിമിറ്റഡ് കോളുകളോടെ…

കുറഞ്ഞ ഇന്റർനെറ്റ് ആവശ്യകതകളുള്ള ഉപയോക്താക്കൾക്ക് ഈ പാക്കേജ് മതിയാകും. എന്നാലും വലിയ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർക്ക് ഗുണകരമാണെന്ന് പറയാനാകില്ല.

ഹൈ-ഡാറ്റ ആവശ്യമുള്ളവർക്ക്, 6000GB പ്ലാൻ

ഉയർന്ന ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക്, ബിഎസ്എൻഎല്ലിന്റെ മറ്റ് ചില പ്ലാനുകൾ അനുയോജ്യമായിരിക്കും. 1,999 പ്ലാനിൽ മൊത്തം 6,000GB ഹൈ-സ്പീഡ് ഡാറ്റയുണ്ട്. ഇതിൽ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ഉയർന്ന ഡാറ്റ ആവശ്യമുള്ള വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്. വീഡിയോ സ്ട്രീമിങ്ങിനും, വലിയ രീതിയിൽ ഇന്റർനെറ്റ് ബ്രൌസിങ്ങിനും ഉപയോഗിക്കാവുന്ന പ്ലാനാണിത്.

Also Read: Last Day Offer: 349 രൂപയ്ക്ക് 3 മാസം വാലിഡിറ്റി! BSNL ബമ്പർ ഭാഗ്യം ഒരു ദിവസം കൂടി….

]]>
OTT This Week: ദുൽഖറിന്റെ Lucky Baskhar, ഉർവ്വശി, പാർവ്വതി ചിത്രം Her, Lust Stories തമിഴ് റീമേക്ക്, ഇപ്പോൾ സ്ട്രീമിങ്ങിൽ… https://www.digit.in/ml/news/entertainment/ott-this-week-from-dulquer-lucky-baskhar-urvashi-her-and-lust-stories-tamil-remake-know-more.html https://www.digit.in/ml/news/entertainment/ott-this-week-from-dulquer-lucky-baskhar-urvashi-her-and-lust-stories-tamil-remake-know-more.html Sat, 30 Nov 2024 10:43:00 +0530

OTT This Week: ഈ ആഴ്ച വന്ന പുത്തൻ ചിത്രങ്ങൾ പരിചയപ്പെട്ടാലോ? ദുൽഖർ സൽമാൻ ചിത്രമാണ് കൂട്ടത്തിലെ വമ്പൻ. കൂടാതെ ഏറെ നാളായി കാത്തിരുന്ന നിരവധി New Films ഒടിടിയിലേക്ക് വരുന്നുണ്ട്. ഈ വാരാന്ത്യം നിങ്ങൾ മിസ്സാക്കരുതാത്ത ചിത്രങ്ങൾ ഇവിടെ പരിചയപ്പെടുത്താം.

OTT This Week

മലയാള ചിത്രം ഹെർ ഒടിടി പ്രേക്ഷകരിലേക്ക് എത്തുകയാണ്. ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം ലക്കി ഭാസ്കറും ഈ വാരം ഒടിടിയിൽ എത്തി. കൂടാതെ ശ്രദ്ധ നേടുന്നത് വെബ് സീരിസ് ശ്‌ശ്‌ശ്.. ആണ്. ഇത് ലസ്റ്റ് സ്റ്റോറീസ് തമിഴ് റീമേക്കാണ്.

dq lucky baskhar ott date announced
Lucky Baskhar ഒടിടി റിലീസ്

New OTT Release ചിത്രങ്ങൾ

ആദ്യം ദുൽഖർ സൽമാന്റെ Lucky Baskhar-ൽ തന്നെ തുടങ്ങാം. മലയാളികളുടെ സ്വന്തം DQ പാൻ ഇന്ത്യ തലത്തിലെ സൂപ്പർതാരമാണ്. ദുൽഖറിന്റേതായി തെലുഗുവിൽ ഇറങ്ങിയ എല്ലാ സിനിമകളും ഹിറ്റാകാതെ തിയേറ്റർ വിട്ടിട്ടില്ല. ഏറ്റവും പുതിയതായി ബിഗ് സ്ക്രീനിൽ എത്തിയ തെലുഗു ചിത്രമായിരുന്നു ലക്കി ബാസ്കർ. ചിത്രവും ബ്ലോക്ബസ്റ്റർ ഹിറ്റായാണ് തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്.

വെങ്കി അറ്റ്‌ലൂരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ലക്കി ഭാസ്കർ ഒടിടിയിലെത്തി. 100 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണിത്. തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ സിനിമ ഒടിടി സ്ട്രീം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിലാണ് ദുൽഖർ ചിത്രം സ്ട്രീമിങ് നടത്തുന്നത്.

Her OTT Release

OTT This Week

ഉര്‍വശി, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങി പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണിത്. പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ച സിനിമയും കൂടിയാണിത്. ഐശ്വര്യ രാജേഷ്, ലിജോമോൾ ജോസ് എന്നിവരും Her ചിത്രത്തിൽ ഭാഗമായിട്ടുണ്ട്.

ഫ്രൈഡേ, ലോ പോയിന്‍റ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ലിജിൻ ജോസ് ആണ് ഹെർ ഒരുക്കിയത്. രാജേഷ് മാധവന്‍, ഗുരു സോമസുന്ദരം എന്നിവരും ചിത്രത്തിലുണ്ട്. സിനിമ അപ്രതീക്ഷിത ട്വിസ്റ്റിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തും. മനോരമ മാക്സിൽ സിനിമ ഇപ്പോൾ സ്ട്രീം ചെയ്യുന്നുണ്ട്.

ഇടിയൻ ചന്തു (Idiyan Chandu OTT)

OTT This Week
ഇടിയൻ ചന്തു

പീറ്റർ ഹെയ്നും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ചിത്രമെന്ന പ്രത്യേകത ഇതിനുണ്ട്. പേര് പോലെ നല്ല നാടൻ തല്ല് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇടിയൻ ചന്തു മികച്ച ഓപ്ഷനാണ്. ചന്തു സലിംകുമാർ ആണ് സിനിമയിലെ വില്ലൻ. ശ്രീജിത്ത് വിജയനാണ് ആക്ഷൻ ത്രില്ലറിന്റെ രചനയും സംവിധാനവും നിർവഹിച്ചത്.

ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സിനിമ ഈ വാരം ഒടിടി റിലീസ് ചെയ്തു. ആമസോൺ പ്രൈമിലാണ് ഇടിയൻ ചന്തു സ്ട്രീം ചെയ്യുന്നത്.

ശ്‌ശ്‌ശ് (Sshhh)

OTT This Week
ശ്‌ശ്‌ശ് (Sshhh)

സോണിയ അഗർവാൾ, ഇനിയ തുടങ്ങിവർ അഭിനയിച്ച തമിഴ് ആന്തോളജിയാണ് ശ്‌ശ്‌ശ്. ഹിന്ദിയിലെ പ്രശസ്ത ആന്തോളജി ലസ്റ്റ് സ്റ്റോറീസ് (Lust Stories)-ന്റെ റീമേക്കാണിത്. ഐശ്വര്യ ദത്ത, ശ്രീകാന്ത് എന്നിവരും സിനിമയിൽ ഭാഗമാകുന്നു. പൃഥ്വി ആദിത്യ, ഹരീഷ്, കാർത്തികേയൻ, വാലി മോഹൻ എന്നിവരാണ് ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്. ആഹാ ഒടിടി പ്ലാറ്റ്ഫോമിലാണ് സ്ട്രീമിങ്.

ബ്രദർ (Brother OTT)

എം.രാജേഷ് എഴുതി സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ബ്രദർ. ദീപാവലി റിലീസായി തിയറ്ററുകളിലെത്തിയ പ്രതീക്ഷിച്ച വിജയം നേടിയില്ല. ജയം രവിയ്ക്കൊപ്പം പ്രിയങ്ക മോഹൻ, ഭൂമിക, നടരാജൻ സുബ്രമണ്യം എന്നിവരും അഭിനയിച്ച തമിഴ് ചിത്രമാണിത്. സിനിമ ഇപ്പോൾ സീ ഫൈവിൽ സ്ട്രീം ചെയ്യുന്നുണ്ട്.

]]>
6000 രൂപയ്ക്ക് വാങ്ങാം 5000mAh ബാറ്ററി Samsung Galaxy ഫോൺ, ഇതിലും ലാഭം ഇനിയില്ല! https://www.digit.in/ml/news/mobile-phones/buy-samsung-galaxy-phone-with-5000mah-battery-at-6499-in-amazon-discount-offer.html https://www.digit.in/ml/news/mobile-phones/buy-samsung-galaxy-phone-with-5000mah-battery-at-6499-in-amazon-discount-offer.html Sat, 30 Nov 2024 09:20:00 +0530

Samsung Galaxy M05 ഇതാ ഗംഭീര ഓഫറിൽ വാങ്ങാൻ സുവർണാവസരം. Amazon ആണ് ബ്ലാക്ക് ഫ്രൈഡേ സെയിലിലൂടെ ഈ Samsung ഫോണിന് കിഴിവ് നൽകുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി M05. ഫോണിന് ആമസോൺ 35 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് നൽകുന്നു.

Samsung Galaxy ആമസോൺ ഓഫർ

50MP ക്യാമറയും ഡ്യുവൽ സിം സപ്പോർട്ടുമുള്ള സ്മാർട്ഫോണാണിത്. ഇതിന് വിപണിയിൽ വില 9,999 രൂപയാണ്. ലോഞ്ച് സമയത്ത് ഇത് 7,999 രൂപയ്ക്ക് വിറ്റിരുന്നു. 35 ശതമാനം വിലക്കിഴിവാണ് ഇപ്പോൾ ഗാലക്സി M05-ന് ലഭിക്കുന്നത്.

ആമസോണിൽ 6,499 രൂപയ്ക്കാണ് ഫോണിപ്പോൾ വിൽക്കുന്നത്. 4GB റാമും 64 GB സ്റ്റോറേജുമുള്ള സ്മാർട്ഫോണാണിത്. എന്നാൽ ഇതിന് നിലവിൽ ബാങ്ക് ഓഫറുകളൊന്നുമില്ല. പർച്ചേസ് ചെയ്യാൻ താൽപ്പര്യമുള്ളവർ, ഇവിടെ ക്ലിക്ക് ചെയ്യൂ

Samsung Galaxy M05
Samsung Galaxy M05

സാംസങ് ഗാലക്സി M05: സ്പെസിഫിക്കേഷൻ

6.7 ഇഞ്ച് HD+ സ്‌ക്രീനാണ് ഗാലക്സി M05 ഫോണിനുള്ളത്. 720 x 1600 പിക്സൽ റെസല്യൂഷൻ ഇതിന്റെ ഡിസ്പ്ലേയുണ്ട്. 60Hz റിഫ്രഷ് റേറ്റാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഇതിൽ നൽകിയിട്ടുള്ളത് ഒക്ടാ കോർ മീഡിയാടെക് ഡൈമൻസിറ്റി G85 12nm പ്രൊസസറാണ്.

Also Read: Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം

4GB LPDDR4X റാം, 64GB eMMC 5.1 സ്റ്റോറേജ് ഓപ്ഷനുകൾ ഇതിൽ ഇൻ-ബിൽഡായുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറിയും സ്മാർട്ഫോണിൽ നൽകിയിരിക്കുന്നു.

ഫോണിൽ 50എംപി പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. കൂടാതെ 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുമുണ്ട്. മെയിൻ ക്യാമറയ്ക്ക് f/1.8 അപ്പേർച്ചറും സെക്കൻഡറി ക്യാമറയ്ക്ക് f/2.4 അപ്പേർച്ചറുമാണ് വരുന്നത്. f/2.0 അപ്പേർച്ചർ ഉള്ള 8MP ഫ്രണ്ട് ക്യാമറയും ഈ ഗാലക്സി ഫോണിൽ ഉൾപ്പെടുന്നു.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറോടെയാണ് ഗാലക്സി M05 വരുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണിലുള്ളത് 5000mAh ബാറ്ററിയാണ്. ഇത് വൺ യുഐ കോർ 6.0 സഹിതം ആൻഡ്രോയിഡ് 14-ൽ പ്രവർത്തിക്കുന്നു. സാംസങ് ഇതിന് 2 ഒഎസ് അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഉറപ്പാക്കിയിട്ടുണ്ട്.

ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്നു. അതുപോലെ ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി ആണ് ഫോൺ പിന്തുണയ്ക്കുന്നത്. ശ്രദ്ധിക്കേണ്ടത് സ്മാർട്ഫോണിനൊപ്പം ചാർജർ ലഭിക്കില്ല.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
Realme GT 7 Pro Sale: 6500mAh ബാറ്ററി, Snapdragon 8 എലൈറ്റ് പ്രോസസർ! ഇപ്പോൾ ലോഞ്ച് ഓഫറോടെ വിൽക്കുന്നു https://www.digit.in/ml/news/mobile-phones/realme-gt-7-pro-with-6500-mah-battery-and-snapdragon-processor-available-now-with-launch-offers.html https://www.digit.in/ml/news/mobile-phones/realme-gt-7-pro-with-6500-mah-battery-and-snapdragon-processor-available-now-with-launch-offers.html Fri, 29 Nov 2024 18:28:00 +0530

നവംബർ 26 ന് ഇന്ത്യയിൽ എത്തിയ Realme GT 7 Pro ഇപ്പോൾ വാങ്ങാം. റിയൽമിയുടെ മുന്തിയ സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു. ഇന്ന് ആദ്യമായി ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്ക് എത്തിച്ചു.

ക്വാൽകോമിന്റെ ഏറ്റവും പുതിയ ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഫോണിലുള്ളത്. ബാറ്ററിയിലും സ്റ്റോറേജിലും ഫാസ്റ്റ് ചാർജിങ്ങിലുമെല്ലാം പേരുകേട്ട സ്മാർട്ഫോണാണിത്.

നവംബർ 4 ന് ചൈനയിൽ അവതരിപ്പിച്ചപ്പോൾ മുതൽ ഫോൺ പ്രശസ്തി നേടിയിരുന്നു. ഇന്ത്യയിലെ ലോഞ്ചിനായി കാത്തിരിക്കുകയായിരുന്നു സ്മാർട്ഫോൺ പ്രേമികൾ. ഒടുവിൽ റിയൽമി ജിടി 7 പ്രോ വിൽപ്പനയും ആരംഭിച്ചു.

realme gt 7 pro with 6500 mah battery and snapdragon processor

Realme GT 7 Pro: വിൽപ്പനയും വിലയും

റിയൽമി ജിടി 7 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,999 രൂപയിലാണ്. 12 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷനാണ് ഇത്രയും കിഴിവ്. 16GB + 512GB വേരിയന്റിന് 65,999 രൂപയാകുന്നു. ആമസോൺ, റിയൽമി ഇന്ത്യ വെബ്സൈറ്റ് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ വിൽപ്പനയ്ക്കുണ്ട്.

ബാങ്ക് ഓഫറുകൾ ഉൾപ്പെടുത്തുമ്പോൾ നിങ്ങൾക്ക് 56,999 രൂപയ്ക്ക് ലഭിക്കും. ആമസോണിലൂടെയോ മറ്റോ ഓൺലൈൻ വാങ്ങുന്നവർക്ക് 12 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുമുണ്ട്.

ഇവർക്ക് ഒരു വർഷത്തെ സൗജന്യ ബ്രേക്ക് സ്‌ക്രീൻ ഇൻഷുറൻസും ലഭിക്കുന്നതാണ്. ഓഫ്‌ലൈനായി വാങ്ങുന്നവർക്ക് 24 മാസത്തെ തവണ വ്യവസ്ഥകളുണ്ട്. അതുപോലെ രണ്ട് വർഷത്തെ വാറണ്ടിയും ലഭിക്കും. ഗാലക്‌സി ഗ്രേ, മാർസ് ഓറഞ്ച് ഷേഡുകളിലാണ് ഫോൺ ലഭ്യമാകുക. പർച്ചേസ് ചെയ്യാനുള്ള ലിങ്ക്.

Realme GT 7 Pro: സ്പെസിഫിക്കേഷൻ

6.78-ഇഞ്ച് ഫുൾ-HD+ LTPO AMOLED ഡിസ്‌പ്ലേയുള്ള ഫോണാണിത്. 120Hz വരെ റിഫ്രഷ് റേറ്റും, ഡോൾബി വിഷനും, HDR10+ സപ്പോർട്ടും ഫോണിനുണ്ട്. 16GB വരെ LPDDR5X റാമും 512GB വരെ UFS 4.0 ഓൺബോർഡ് സ്റ്റോറേജും ഇതിലുണ്ട്. Realme GT 7 Pro-യുടെ പ്രോസസർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് SoC ആണ്. ഇത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 6.0 സ്കിന്നിൽ പ്രവർത്തിക്കുന്നു.

50-മെഗാപിക്‌സൽ Sony IMX906 പ്രൈമറി സെൻസറാണ് ഫോണിലുള്ളത്. 50 മെഗാപിക്‌സൽ സോണി IMX882 ടെലിഫോട്ടോ ഷൂട്ടറുമുണ്ട്. ഫോണിന് പിന്നിൽ 8MP Sony IMX355 അൾട്രാ-വൈഡ് ക്യാമറ നൽകിയിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറുമുണ്ട്.

Also Read: Redmi A4 5G First Sale: ഫാസ്റ്റ് Snapdragon ഉള്ള ഒരേയൊരു ബജറ്റ് ഫോൺ, 8,499 രൂപയ്ക്ക് വാങ്ങാം

ഫോൺ 120W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ നൽകിയിരിക്കുന്നത് 5,800mAh ബാറ്ററിയാണ്. വെറും 30 മിനിറ്റിനുള്ളിൽ ഫോൺ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ആക്കാം. അതുപോലെ ഇതിൽ ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP69-റേറ്റഡ് ബിൽഡുള്ള പ്രീമിയം ഫോണാണ് റിയൽമി നിർമിച്ചത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
Ticket Booking Friday Offer: നാട്ടിലേക്ക് വരാനോ, പുറത്തേക്ക് പോകാനോ ഇന്ന് ടിക്കറ്റെടുത്താൽ, ബമ്പർ ഓഫർ https://www.digit.in/ml/news/apps/ticket-booking-friday-offer-for-christmas-vacation-know-more.html https://www.digit.in/ml/news/apps/ticket-booking-friday-offer-for-christmas-vacation-know-more.html Fri, 29 Nov 2024 15:43:00 +0530

Ticket Booking നടത്തുന്നവർക്കായി ഇതാ Black Friday Offer പ്രഖ്യാപിച്ചു. കേരളത്തിന് പുറത്തേക്കോ, വിദേശത്തേക്കോ പോകാനാഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് ഓഫർ. അതുപോലെ ക്രിസ്മസിന് നാട്ടിലേക്ക് വരാൻ ടിക്കറ്റ് നോക്കുന്നവർക്കും ഇന്ന് കിഴിവ് നേടാം.

IRCTC ആണ് ബ്ലാക്ക് ഫ്രൈഡേ ഓഫർ ഇന്ത്യക്കാർക്കായി അനുവദിച്ചിരിക്കുന്നത്. ഇത് ഇന്ന് (നവംബർ 29-വെള്ളിയാഴ്ച) മാത്രം ലഭിക്കുന്ന സ്പെഷ്യൽ ഓഫറാണ്. ഐആർസിടിസിയുടെ ഈ സ്പെഷ്യൽ ഡേ ഓഫറിനെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ?

ഇന്ന് Ticket Booking ഓഫർ

IRCTC Air ആപ്പിലൂടെയുള്ള ബുക്കിങ്ങിനാണ് ഓഫർ. ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിന് മാത്രമല്ല ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിങ്ങിനും ആപ്പ് ഉപയോഗിക്കാം. ഇതിൽ ഫ്ലൈറ്റ് ബുക്കിങ്ങിനായി ഉപയോഗിക്കുന്നത് ഐആർസിടിസി എയർ എന്ന ആപ്ലിക്കേഷനാണ്. ഇതിനായി പ്രത്യേക സൈറ്റുമുണ്ട്. ഇവയിലൂടെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആകർഷകമായ കിഴിവാണ് ലഭിക്കുന്നത്.

IRCTC വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീയിൽ 100% കിഴിവ് ലഭിക്കുന്നു. അതുപോലെ ചില ഇൻഷുറൻസ് ആനുകൂല്യങ്ങളും ഐആർസിടിസി എയർ ഓഫർ ചെയ്യുന്നു. ബ്ലാക്ക് ഫ്രൈഡേ ഓഫറിനെ കുറിച്ച് ഐആർസിടിസി എയർ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ticket booking friday offer
ഇൻസ്റ്റഗ്രാം പോസ്റ്റ്

ഇന്ന് ടിക്കറ്റെടുക്കുന്നവർക്ക് വേണ്ടി മാത്രമാണ് ഓഫർ. അതിനാൽ ഇനിയും സമയം കഴിഞ്ഞിട്ടില്ല, ഓഫറിനെ കുറിച്ച് ഇവിടെ വിശദീകരിക്കുന്നു.

Also Read: JBL Dolby Soundbar ഏറ്റവും വിലക്കുറവിൽ, ഈ പരിമിതകാല ഓഫർ വിട്ടുകളയല്ലേ!

Ticket Booking: 100 ശതമാനം ഇളവ്

ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിൽ കൺവീനിയൻസ് ഫീസിലാണ് ഇളവ്. ഐആർസിടിസി എയർ ആപ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് നടത്തുമ്പോൾ 100 ശതമാനം കിഴിവുണ്ട്. കൺവീനിയൻസ് ഫീസിന്റെ 100% ഇളവാണ് ഇന്ന് ബുക്കിങ് നടത്തുന്നവർക്ക് ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് ചെയ്യുന്നവർക്ക് ഇത് നേടാം.

അതുപോലെ 50 ലക്ഷം രൂപയുടെ സൗജന്യ യാത്രാ ഇൻഷുറൻസും ലഭിക്കും. ഫ്ലൈറ്റ് ടിക്കറ്റിൽ ഇൻഷുറൻസ് ട്രാവലിങ്ങിന് സാധാരണ നമ്മൾ എക്സ്ട്രാ കൊടുക്കാറുണ്ട്. ഇന്നാണ് നിങ്ങൾ ഫ്ലൈറ്റ് ടിക്കറ്റെടുക്കുന്നത് എങ്കിൽ ഇതിലും ലാഭിക്കാം. അതിനാൽ തന്നെ ഈ ബ്ലാക്ക് ഫ്രൈഡേ ഓഫർ മിസ്സാക്കണ്ട.

IRCTC AIR ബുക്കിങ്: എങ്ങനെ?

ഐആർസിടിസി വഴി ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പിൾ സ്റ്റോറിൽ നിന്നോ IRCTC AIR ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. അതുമല്ലെങ്കിൽ നിങ്ങൾക്ക് www.air.irctc.co.in എന്ന സൈറ്റ് വഴിയും ബുക്കിങ് നടത്താം.

ശേഷം നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക. ഇതുവരെ അക്കൗണ്ട് ഇല്ലാത്തവരാണെങ്കിൽ, പുതിയതായി ഒന്ന് ക്രിയേറ്റ് ചെയ്യുക. തുടർന്ന് പോകേണ്ട സ്ഥലം, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകാം. ബുക്കിങ്ങും പേയ്‌മെന്റും നടത്തുമ്പോൾ തന്നെ ഓഫറും അൺലോക്ക് ചെയ്യപ്പെടുന്നു.

]]>
HMD Fusion Sale: 15999 രൂപയ്ക്ക് 3 Smart ഔട്ട്ഫിറ്റുകളോടെ, Snapdragon പ്രോസസർ ഫോൺ വാങ്ങാം! Offer ആദ്യ സെയിലിൽ മാത്രം https://www.digit.in/ml/news/mobile-phones/snapdragon-phone-hmd-fusion-sale-started-in-india-at-15999-with-3-smart-outfits.html https://www.digit.in/ml/news/mobile-phones/snapdragon-phone-hmd-fusion-sale-started-in-india-at-15999-with-3-smart-outfits.html Fri, 29 Nov 2024 12:53:00 +0530

Snapdragon 4 Gen 2 പ്രോസസറോടെ വന്ന HMD Fusion ഓർമയില്ലേ? നമ്മുടെ ഇഷ്ടാനുസരണം വസ്ത്രം മാറ്റുന്ന പോലെ ഡിസൈൻ മാറ്റാനാകും. ഇതിനായുള്ള ഫോണിലെ Smart Outfit ആണ് ഏറ്റവും പ്രധാന ഫീച്ചർ. ബജറ്റ് ഫ്രണ്ട്ലി ആയി അവതരിപ്പിച്ച ഫോണിൽ 108MP ഡ്യുവൽ ക്യാമറയുമുണ്ട്.

ഈ വാരം വിപണിയിലെത്തിയ HMD Fusion ഫോണിന്റെ ആദ്യ വിൽപ്പന ആരംഭിച്ചു. Nokia നിർമാതാക്കളായ എച്ച്എംഡിയുടെ ബ്രാൻഡ് പേരിലുള്ള സ്മാർട്ഫോണാണിത്. Nothing കമ്പനി പുറത്തിറക്കിയ CMF Phone-നുള്ള പെർഫെക്ട് എതിരാളിയെന്ന് പറയാം.

എച്ച്എംഡി ഫ്യൂഷൻ സ്മാർട്ഫോണിന്റെ വിലയും ലോഞ്ച് ഓഫറും അറിയാം. ഒപ്പം ഫോണിന്റെ സവിശേഷമായ ഫീച്ചറുകൾ കൂടി മനസിലാക്കി, നിങ്ങൾക്ക് ഇണങ്ങുന്നതാണോ എന്ന് നോക്കാം.

snapdragon phone hmd fusion sale started
108MP ഡ്യുവൽ ക്യാമറ

HMD Fusion: Sale ഓഫറുകൾ

ഇന്ത്യയിൽ എച്ച്എംഡി ഫ്യൂഷന്റെ വില Rs 17,999 ആണ്. എന്നാൽ ഫോൺ ലോഞ്ച് ഓഫറിലൂടെ 15,999 രൂപയ്ക്ക് വാങ്ങാം. 2000 രൂപയുടെ ബാങ്ക് ഓഫർ കൂടി ചേർത്തുള്ള കിഴിവാണിത്. നവംബർ 29 ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

ലോഞ്ച് സമയത്ത് തന്നെ പ്രത്യേകതകളിലൂടെ പ്രശസ്തി നേടിയതിനാൽ വിൽപ്പനയും തകൃതിയാകും. ആമസോൺ ഇന്ത്യ വഴിയും എച്ച്എംഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഫോൺ നിങ്ങൾക്ക് ലഭിക്കുന്നതാണ്. HMD.com ആണ് ഓൺലൈൻ സൈറ്റ്.

ആദ്യ സെയിലിൽ വാങ്ങിയാൽ വേറെയും ചില നേട്ടങ്ങളുണ്ട്. 5999 രൂപ വിലയുള്ള ഫോണിന്റെ 3 ഔട്ട്ഫിറ്റുകളും മറ്റൊരു ചാർജും ഇതിനൊപ്പം ലഭിക്കും. ഗെയിമിങ്, കാഷ്വൽ ഔട്ട്ഫിറ്റ്, ഫ്ലാഷി ഔട്ട്ഫിറ്റ് എന്നിവയാണ് സ്മാർട്ഫോണിനുള്ളത്.

HMD Fusion: ഔട്ട്ഫിറ്റുകൾ

ഫോണിന്റെ പ്രത്യേകതകൾക്ക് മുന്നേ Smart Outfit എന്താണെന്ന് നോക്കാം.

ആറ് സ്മാർട്ട് പിന്നുകൾ വഴി ഫോണിന്റെ പിൻഭാഗത്ത് ഘടിപ്പിക്കുന്ന സ്മാർട്ട് ഔട്ട്‌ഫിറ്റുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ ഭംഗി മാത്രമല്ല, പുതുപുത്തൻ ടെക്നോളജിയിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണിത്.

  • ഗെയിമിംഗ് ഔട്ട്‌ഫിറ്റ്: മെച്ചപ്പെടുത്തിയ ഗെയിംപ്ലേ കൺട്രോളുകൾക്കായി
  • ഫ്ലാഷി ഔട്ട്‌ഫിറ്റ്: സെൽഫികൾക്കായി മടക്കാവുന്ന RGB LED ഫ്ലാഷ് റിംഗ് ഫീച്ചർ ചെയ്യുന്നു.
  • കാഷ്വൽ ഔട്ട്‌ഫിറ്റ്: ദൈനംദിന ഉപയോഗത്തിന്…

പുതിയ എച്ച്എംഡി ഫോണിന്റെ സ്പെസിഫിക്കേഷൻ

6.56 ഇഞ്ച് HD+ ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റുണ്ട്. സ്‌നാപ്ഡ്രാഗൺ 4 Gen 2 പ്രോസസറാണ് എടുത്തു പറയേണ്ട പ്രത്യേകത. ഇതിന് 8GB റാമും 256GB സ്റ്റോറേജുമാണുള്ളത്. കൂടാതെ മൈക്രോ എസ്ഡി കാർഡ് വഴി 1TB വരെ വികസിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

Also Read: Amazon Black Friday സെയിലിൽ Sony ലെൻസ് iQOO ഫോൺ അന്യായ ഓഫറിൽ! മിസ്സാക്കരുതേ…

108MP ഡ്യുവൽ ക്യാമറയാണ് ഈ സ്മാർട്ഫോണിലുള്ളത്. ഇത് 50MP സെൽഫി ക്യാമറയുള്ള ബജറ്റ് സ്മാർട്ഫോണാണ്. എച്ച്എംഡി ഫ്യൂഷൻ 33W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ കമ്പനി 5000mAh ബാറ്ററിയും നൽകിയിട്ടുണ്ട്. ഫോണിലെ ഒഎസ് ആൻഡ്രോയിഡ് 14 ആണ്.

ഫോണിന്റെ ഡിസ്പ്ലേ, ബാറ്ററി, ചാർജിങ് പോർട്ട് മാറ്റി സ്ഥാപിക്കാൻ കഴിയും. അതായത് ഒരു സ്ക്രൂഡ്രൈവർ ഉപയോഗിച്ച് Gen2 റിപ്പയർബിലിറ്റി ഡിസൈൻ മാറ്റാം. വാങ്ങാൻ താൽപ്പര്യമുള്ളവർക്ക്, ആമസോൺ ലിങ്ക് ഇവിടെ നൽകുന്നു. HMD FUSION- ആമസോൺ.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
Youtube Video: യൂട്യൂബിൽ ഒരു ലക്ഷം വ്യൂസിന് എത്ര പണം കിട്ടുമെന്ന് അറിയാമോ? https://www.digit.in/ml/news/general/how-much-you-can-earn-from-youtube-video-with-1-lakh-views.html https://www.digit.in/ml/news/general/how-much-you-can-earn-from-youtube-video-with-1-lakh-views.html Fri, 29 Nov 2024 12:12:00 +0530

Youtube Video: ഇന്ത്യയിൽ ഇപ്പോഴത്തെ പ്രധാന വരുമാന മാർഗമാണ് YouTube. ഇനി ഒരു 10 വർഷം കഴിഞ്ഞാൽ ഡോക്ടർമാരോ എഞ്ചിനീയർമാരോ അല്ല യൂട്യൂബർമാർക്കായിരിക്കും ഡിമാൻഡെന്ന് രസകരമായ സംസാരമുണ്ട്. കാരണം പലരും ഇന്ന് അവരുടെ പ്രധാന ഉപജീവന മാർഗമാക്കി മാറ്റി യൂട്യൂബ്.

Youtube Video

കുറേ പേർക്ക് യൂട്യൂബ് ഒരു പാഷനാണ്. മറ്റ് ചിലർക്ക് പണം സമ്പാദിക്കാനുള്ള മാർഗവും. യൂട്യൂബിൽ സബ്സ്ക്രിപ്ഷനും വ്യൂസുമൊക്കെ എങ്ങനെയാണ് പൈസ സമ്പാദിക്കാനുള്ള മാർഗമാകുന്നത്. ഒരു ലക്ഷം വ്യൂസുള്ള യൂട്യൂബിലെ ഒരു വീഡിയോയ്ക്ക് ഏകദേശം ഏത്ര രൂപ കിട്ടും? നോക്കിയാലോ…

ഹമീദ് അസ്ലം, റോബിൻ ജോസഫ് എബ്രഹാം പോലുള്ളവർ യൂട്യൂബ് വ്യൂസിനെയും അതിലൂടെയുള്ള പണത്തെയും കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്…

youtube video with 1 lakh views

ഒരു ലക്ഷം വ്യൂസുള്ള വീഡിയോയ്ക്ക് എത്ര കിട്ടും?

ഒരു ലക്ഷം യൂട്യൂബ് വ്യൂസിന് ഏകദേശം 4000 - രൂപ മുതൽ 10000 രൂപ വരെ കിട്ടും. YouTube Video-യിൽ ഉൾപ്പെടുത്തുന്ന പരസ്യങ്ങളിലൂടെയാണ് ഈ വരുമാനം. വീഡിയോയുടെ ദൈർഘ്യം, പരസ്യദാതാവ്, കാഴ്ചക്കാരുടെ ലൊക്കേഷൻ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിലുണ്ട്. ഓരോ വീഡിയോക്കും ലഭിക്കുന്ന വ്യൂസിന് അനുസരിച്ചാണ് ഇത് നിശ്ചയിക്കപ്പെടുന്നത്.

ഇതിന് പുറമെ യൂട്യൂബറുടെ ലൊക്കേഷനും പരസ്യം കൊടുക്കുന്നവർ നൽകുന്ന പണവും വ്യത്യാസപ്പെടും. പരസ്യം കൊടുക്കുന്നയാൾ അവരുടെ ടാർഗെറ്റ് ഡെമോഗ്രാഫിക് അംഗങ്ങളിൽ നിന്നുള്ള കാഴ്‌ചകൾക്കായി കൂടുതൽ പണം നൽകിയേക്കാം. കൂടാതെ, വികസിത രാജ്യങ്ങളിലെ കാഴ്ചക്കാർ വികസ്വര രാജ്യങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നു. (യൂട്യൂബ് പോലെ ഇൻസ്റ്റഗ്രാമിലും വ്ളോഗിങ്ങിലൂടെ പണം സമ്പാദിക്കാം, അറിയാൻ വായിക്കുക: Reel Views ഒരു ലക്ഷമായാൽ എത്ര കിട്ടും? ഇൻസ്റ്റഗ്രാമിൽ പണം സമ്പാദിക്കാനുള്ള ട്രിക്ക് ഇതാ…)

ഇന്ത്യയിലെ യൂട്യൂബർമാർ നന്നായി പണം സമ്പാദിക്കുന്നുണ്ട്. എന്നാൽ എല്ലാ യൂട്യൂബർമാരെയും ഈ കൂട്ടത്തിൽ ഉൾപ്പെടുത്താനാകില്ല. ചാനലിന്റെ ജനപ്രീതിയും കാഴ്‌ചകളുടെ എണ്ണവും അനുസരിച്ച് തുക വ്യത്യാസപ്പെടും. എന്നാസും ചില യൂട്യൂബർമാർക്ക് പ്രതിമാസം ലക്ഷങ്ങളാണ് സമ്പാദ്യം. ഇങ്ങനെ ദശലക്ഷക്കണക്കിന് രൂപ സമ്പാദിക്കുന്നത് കൂടുതലും പരസ്യങ്ങളിൽ നിന്നാണ്. സ്പോൺസർഷിപ്പുകളും പ്രൊഡക്റ്റ് പ്ലെയ്‌സ്‌മെന്റുകളും വരുമാനത്തിനുള്ള സ്രോതസ്സുകളാണ്.

ഇന്ത്യയിലെ മുൻനിര യൂട്യൂബർമാർ പ്രതിവർഷം 12 കോടി വരെ നേടുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ചിസ യൂട്യൂബർമാർ പണത്തിന് വേണ്ടിയല്ല, വീഡിയോകൾ ലോകവുമായി പങ്കിടാൻ ആഗ്രഹിക്കുന്നതിനാലും യൂട്യൂബറാകുന്നുണ്ട്.

ഓരോ ചാനലും അത് സ്ട്രീം ചെയ്യുന്നത് ഏത് തരത്തിലുള്ള കണ്ടന്റ് ആണ് എന്നത് അനുസരിച്ചും വ്യത്യാസപ്പെടാം. ഉദാഹരണത്തിന് ഫുഡ് വ്ളോഗർ 4000 രൂപ പ്രതിമാസം നേടാം. കോമഡി വീഡിയോകൾക്ക് 3000, ബ്യൂട്ടി വീഡിയോകൾക്ക് 8000 രൂപ എന്നിങ്ങനെയാണ്. ഒരു ടെക് വീഡിയോ വ്ളോഗർക്കും ഗെയിമിങ് വ്ളോഗർക്കും 7000 രൂപ പ്രതിമാസം കണക്ക് ചെയ്യുന്നു. ഇതനുസരിച്ച് മാസം 1 ലക്ഷം വ്യൂസുള്ള വീഡിയോയിലൂടെ യൂട്യൂബർക്ക് 5000 രൂപ വരെ സമ്പാദിക്കാം.

Also Read: IRCTC Black Friday Sale: 100% കിഴിവ്, ട്രാവൽ ഇൻഷുറൻസ് ഓഫറും! ഒരു ദിവസത്തേക്ക്, എന്നാലൊരു Twist ഉണ്ട്…

യൂട്യൂബിലെ ഓവർലേ ആഡ്, ഡിസ്പ്ലേ ആഡ്, സ്കിപ്പെബിൾ ആഡ്, സ്കിപ്പ് ചെയ്യാനാവാത്ത അഡ് ഇവയെല്ലാം വരുമാന മാർഗമാണ്. 6 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ബമ്പർ ആഡുകളിലൂടെയും പണം ലഭിക്കും.

ഇന്ന് ഒരു ഇൻഫ്ലുവൻസർ ആയിക്കൊണ്ട് നിങ്ങൾക്ക് പണം സമ്പാദിക്കാം. നിങ്ങളുടെ ചാനൽ ഉണ്ടാക്കി ഗൂഗിൾ പോലുള്ള കമ്പനികളുടെയും മറ്റും ശ്രദ്ധ പിടിച്ചുപറ്റാം.

]]>
JBL Dolby Soundbar ഏറ്റവും വിലക്കുറവിൽ, ഈ പരിമിതകാല ഓഫർ വിട്ടുകളയല്ലേ! https://www.digit.in/ml/news/audio-video/amazon-special-discount-on-jbl-dolby-soundbar-in-limited-time-offer.html https://www.digit.in/ml/news/audio-video/amazon-special-discount-on-jbl-dolby-soundbar-in-limited-time-offer.html Fri, 29 Nov 2024 10:46:00 +0530

JBL Dolby Soundbar പരിമിത കാല ഓഫറിൽ ഇപ്പോൾ വാങ്ങാം. ആമസോണിൽ ഈ ഓഡിയോ ഡിവൈസ് 42 ശതമാനം കിഴിവിലാണ് വിൽക്കുന്നത്. ഇന്ത്യയിലെ പ്രമുഖ ഓഡിയോ ഉൽപ്പന്ന നിർമ്മാതാക്കളാണ് JBL. കമ്പനിയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി സൗണ്ട് ബാറിന് ഗംഭീര ഓഫറാണ് ഇപ്പോഴുള്ളത്. ആമസോൺ ഇന്ത്യ ഇപ്പോൾ നൽകുന്ന സ്പെഷ്യൽ ഓഫറിനെ കുറിച്ച് കൂടുതലറിയാം.

JBL Dolby Soundbar: ഓഫർ

JBL Cinema SB271 എന്ന സൗണ്ട് ബാറിനാണ് ആമസോണിൽ ഇന്ന് ഓഫറുള്ളത്. ശരിക്കും ഇത്രയും വിലക്കുറവിൽ JBL സൗണ്ട് ബാർ വാങ്ങാമെന്നത് അപൂർവ്വ ഓഫറാണ്. ഈ സൗണ്ട് ബാർ 18,999 രൂപ വിലയുള്ള ഓഡിയോ ഉപകരണമാണ്. ഇന്ന് ആമസോണിൽ വെറും 10,999 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ ആകർഷകമായ ബാങ്ക് ഓഫറുകളും ഇതിൽ ലഭിക്കും.

SBI, HDFC ബാങ്ക് കാർഡുകൾക്കെല്ലാം ഗംഭീര കിഴിവാണ് അനുവദിച്ചിട്ടുള്ളത്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇഎംഐ ഓഫറിലൂടെ 1750 രൂപ വരെ കിഴിവുണ്ട്. ഇങ്ങനെ 10,000 രൂപയ്ക്കും താഴെ JBL Soundbar വാങ്ങാനുള്ള അപൂർവ്വ അവസരമാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ശ്രദ്ധിക്കുക, ഇതൊരു പരിമിതകാല ഓഫറാണ്. ജെബിഎല്ലിന്റെ ഡോൾബി സപ്പോർട്ട് സൗണ്ട്ബാർ വാങ്ങാനുള്ള ലിങ്ക്.

amazon special discount on jbl dolby soundbar in limited time offer

JBL ഡോൾബി സൗണ്ട്ബാർ: ഫീച്ചറുകൾ

220W സൗണ്ട് ഔട്ട്പുട്ട് നൽകുന്ന ഡോൾബി സപ്പോർട്ടുള്ള സൗണ്ട്ബാറാണിത്. ഇതിൽ രണ്ട് സ്പീക്കറുകൾ, ഒരു മെൽറ്റ് ബാർ, കരുത്തനായ സബ് വൂഫർ എന്നിവ ഉൾപ്പെടുന്നു. ഈ ജെബിൽ ബാർ നേരത്തെ പറഞ്ഞ പോലെ ഡോൾബി ഓഡിയോ സൗണ്ട് ടെക്നോളജി പിന്തുണയ്ക്കുന്നു.

അതിനാൽ തന്നെ സ്മാർട് ടിവിയുമായി കണക്റ്റ് ചെയ്യുമ്പോൾ മികച്ച ശബ്ദം നൽകും. സിനിമകളും മ്യൂസിക്കുമെല്ലാം ക്ലിയറോടെ കേൾക്കാൻ 2.1 ചാനൽ ഡോൾബി ഡിജിറ്റൽ ഓഡിയോ ഉപയോഗപ്പെടുത്തുന്നു. ശരിക്കും വീട്ടിലൊരു തിയേറ്റർ അനുഭവം കൊണ്ടുവരാൻ ഈ സ്മാർട് ഡിവൈസ് മതി.

Also Read: Best Phones 2024: Snapdragon 7 Gen 3 പ്രോസസറുള്ള ഉഗ്രൻ സ്മാർട്ഫോണുകൾ 25000 രൂപയ്ക്ക് താഴെ!

ചെറിയ മുറിയാണെങ്കിലും ഹാളാണെങ്കിലും ഈ സൗണ്ട് ബാർ അനുയോജ്യമാണ്. ഈ സൗണ്ട്ബാർ നിങ്ങളുടെ ടിവിയുടെ താഴെ സ്ഥാപിക്കാവുന്ന ഉയരത്തിലാണ് നിർമിച്ചിട്ടുള്ളത്. അതിനാൽ വെറും 67 എംഎം ഉയരത്തിലാണ് ഇത് വരുന്നത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>
IRCTC Black Friday Sale: 100% കിഴിവ്, ട്രാവൽ ഇൻഷുറൻസ് ഓഫറും! ഒരു ദിവസത്തേക്ക്, എന്നാലൊരു Twist ഉണ്ട്… https://www.digit.in/ml/news/general/irctc-black-friday-sale-announced-100-percent-off-and-insurance-offer-but-with-a-twist.html https://www.digit.in/ml/news/general/irctc-black-friday-sale-announced-100-percent-off-and-insurance-offer-but-with-a-twist.html Thu, 28 Nov 2024 17:24:00 +0530

IRCTC Black Friday Sale: അമേരിക്കക്കാർ താങ്ക്സ് ഗിവിങ്ങിന് ശേഷം വരുന്ന വെള്ളിയാഴ്ച, ബ്ലാക്ക് ഫ്രൈഡേയായി ആചരിക്കുന്നു. ഇന്ത്യയിലും വമ്പൻ ഓഫറുകളാണ് ലഭിക്കുന്നത്. ഉപകരണങ്ങൾക്ക് മാത്രമായിട്ടല്ല ബ്ലാക്ക് ഫ്രൈഡേ സെയിൽ. ചില സേവനങ്ങൾക്കും ബ്ലാക്ക് ഫ്രൈഡേ സെയിൽ ലഭ്യമാകും.

IRCTC Ticket Booking സമയത്ത് അവിശ്വസനീയമായ ഓഫർ നൽകുന്നു. എന്നാൽ ഇത് നിങ്ങൾക്ക് ലഭിക്കുന്നത് ഒരേയൊരു ദിവസത്തേക്കാണ്. ക്രിസ്മസിന് മുമ്പേ നാട്ടിലേക്ക് പോകാനുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്നെങ്കിൽ അവസരം മിസ്സാക്കണ്ട. എന്നാണ് Indian Railway ടിക്കറ്റ് ബുക്കിങ്ങിന് മാത്രമല്ല ആപ്പ് ഉപയോഗിക്കുന്നത്. അവിടെ തന്നെയാണ് ബ്ലാക്ക് ഫ്രൈഡേ ഓഫറിൽ ട്വിസ്റ്റ് വരുന്നതും.

IRCTC Black Friday Sale ഓഫർ

ഇന്ത്യൻ റെയിൽവേ, ഫ്ലൈറ്റ് ബുക്കിങ് ആപ്പും 'ബിഗ് ബ്ലാക്ക് ഫ്രൈഡേ' ഓഫർ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അന്യായ കിഴിവുകൾ കണ്ടെത്താം. IRCTC വഴി ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് കൺവീനിയൻസ് ഫീയിൽ 100% കിഴിവ് ലഭിക്കുമെന്നതാണ് ഓഫർ. ഇതുകൂടാതെ മറ്റ് ചില ഇൻഷുറൻസ് ആനുകൂല്യങ്ങളുമുണ്ട്.

എന്നാൽ എല്ലാ ദിവസത്തേക്കുമായിട്ടല്ല ഈ ബ്ലാക്ക് ഫ്രൈഡേ ഓഫർ വന്നിട്ടുള്ളത്. കൂടുതലറിയാം…

IRCTC Black Friday Sale എന്ന്?

നവംബർ 29-ന് IRCTC എയർ ആപ്പ് വഴി ബുക്ക് ചെയ്യുന്നവർക്ക് വേണ്ടിയുള്ളതാണ്. വരുന്ന വെള്ളിയാഴ്ച എയർ ആപ്പിലൂടെ ബുക്കിങ് നടത്തിയാൽ ഓഫർ നേടാമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഐആർസിടിസി എയർ ആപ്ലിക്കേഷൻ എന്താണെന്നോ?

IRCTC Black Friday Sale ഓഫർ
IRCTC Black Friday Sale ഓഫർ

Ticket Booking ഓഫർ എങ്ങനെ?

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിലല്ല ഇത്തരമൊരു വമ്പൻ കിഴിവ് എന്നതാണ് ട്വിസ്റ്റ്. ഫ്ലൈറ്റ് ടിക്കറ്റുകളിൽ മാത്രമേ ഓഫർ ലഭ്യമാകുകയുള്ളൂ. അത് ഡൊമസ്റ്റിക്, ഇന്റർനാഷണൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിന് ലഭിക്കും. ഐആർസിടിസി എയർ ആപ്പ് ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ്ങിനുള്ളതാണ്. ആപ്പിലൂടെ അല്ലാതെ ഔദ്യോഗിക വെബ്സൈറ്റും ലഭ്യമാണ്.

ഇങ്ങനെ വിമാന ടിക്കറ്റെടുക്കുമ്പോൾ കൺവീനിയൻസ് ഫീസിന്റെ 100% ഇളവ് ലഭിക്കും. അതിനാൽ വിദേശത്തുള്ളവർക്കും ബെംഗളൂരു, മുംബൈ, ഡൽഹി എന്നിങ്ങനെ കേരളത്തിന്റെ പുറത്തുള്ളവർക്കും 29-ാം തീയതി ബുക്കിങ് നടത്താം. ഐആർടിസി ആപ്പിലൂടെ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് ചെയ്യുമ്പോൾ കിഴിവ് ലഭിക്കുന്നു.

50 ലക്ഷം രൂപയുടെ സൗജന്യ യാത്രാ ഇൻഷുറൻസും നൽകുന്നു. സാധാരണ നിങ്ങൾക്കറിയാം ഫ്ലൈറ്റ് ടിക്കറ്റിൽ ഇൻഷുറൻസ് ട്രാവൽ എടുക്കുന്നത് അധിക ചാർജാണെന്നത്. എന്നാൽ ഐആർസിടിസി ഫ്രീ ട്രാവൽ ഇൻഷുറൻസും പ്രഖ്യാപിച്ചിരിക്കുകയാണ്. ശ്രദ്ധിക്കേണ്ടത്, ബ്ലാക്ക് ഫ്രൈഡേ ഓഫർ ഒരു ദിവസത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നതാണ്.

Also Read: High Alert! WhatsApp Hack ചെയ്ത് തട്ടിപ്പ് വ്യാപകം, പരിഹാരമില്ലാത്ത കെണി! നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടത്…

Flight Ticket ബുക്ക് ചെയ്യാൻ

ഐആർസിടിസി വഴി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? നവംബർ 29-ന് ഐആർസിടിസി എയർ ആപ്പ് വഴി ബുക്ക് ചെയ്യാം. അല്ലെങ്കിൽ www.air.irctc.co.in എന്ന സൈറ്റിലൂടെയും ബുക്കിങ് നടത്താം. ഇതിനായി air.irctc.co.in എന്ന സൈറ്റ് ഉപയോഗിച്ചാൽ മതി.

How to: ഓഫറിനായി ടിക്കറ്റ് ബുക്കിങ്

  • ഇതിനായി ആദ്യം സൈറ്റോ ആപ്പോ തുറക്കുക.
  • നിങ്ങളുടെ അക്കൗണ്ടിൽ ലോഗിൻ ചെയ്യുക
  • പോകേണ്ട സ്ഥലം, യാത്രാ തീയതി തുടങ്ങിയ വിവരങ്ങൾ നൽകുക
  • ഓഫർ അൺലോക്ക് ചെയ്യാൻ ബുക്കിങ്ങും പേയ്‌മെന്റും പൂർത്തിയാക്കുക.
]]>
Amazon Black Friday സെയിലിൽ Sony ലെൻസ് iQOO ഫോൺ അന്യായ ഓഫറിൽ! മിസ്സാക്കരുതേ… https://www.digit.in/ml/news/mobile-phones/dont-miss-sony-imx882-camera-iqoo-z9-5g-offer-in-amazon-black-friday-sale-2024.html https://www.digit.in/ml/news/mobile-phones/dont-miss-sony-imx882-camera-iqoo-z9-5g-offer-in-amazon-black-friday-sale-2024.html Thu, 28 Nov 2024 16:22:00 +0530

18,000 രൂപയ്ക്ക് താഴെ നിങ്ങളുടെ പ്രിയപ്പെട്ട iQOO Z9 5G സ്വന്തമാക്കാം. Black Friday Sale പ്രമാണിച്ച് Amazon ആണ് ഓഫർ പ്രഖ്യാപിച്ചത്. അമേരിക്കകാർ പരിമിതകാലത്തേക്ക് ആഘോഷിക്കുന്ന സെയിൽ ഉത്സവമാണിത്. ഇന്ത്യയിൽ ഓൺലൈൻ സൈറ്റുകളെല്ലാം നമ്മുടെ രാജ്യത്തും ഓഫർ തരുന്നുണ്ട്.

iQOO Z9 5G Amazon ഓഫർ

ഇപ്പോഴിതാ Amazon Black Friday സെയിലിനോട് അനുബന്ധിച്ച് മികച്ച കിഴിവ് നേടാം. മികവുറ്റ 5ജി സ്മാർട്ഫോണായ iQOO Z9 വലിയ ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ആമസോണിൽ ഫോണിന് 18,498 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് ഫോണിന്റെ യഥാർഥ വിലയായ 24,999 രൂപയേക്കാൾ വളരെ കുറവാണ്. ഇൻസ്റ്ന്റ് ഡിസ്കൌണ്ട് മാത്രമല്ല ആമസോൺ നൽകുന്നത്.

8GB + 128GB മോഡൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 18,498 രൂപയ്ക്കാണ്. എന്നാൽ ഫോണിന് ചില ബാങ്ക് കാർഡ് പേയ്മെന്റ് ഓപ്ഷനും ലഭ്യമാണ്. ഐസിഐസിഐ, എച്ച്ഡിഎഫ്സി അല്ലെങ്കിൽ വൺകാർഡ് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്.

ഇവയിൽ ഏതെങ്കിലും ഉപയോഗിക്കുകയാണെങ്കിൽ, വീണ്ടും വില കുറയും. 1750 രൂപ വരെയാണ് ബ്ലാക്ക് ഫ്രൈഡേ സെയിലിന്റെ ഭാഗമായുള്ള ബാങ്ക് കിഴിവ്. ഇങ്ങനെ ഐഖൂ Z9 ഓഫറിൽ 16,748 രൂപയ്ക്ക് വാങ്ങാനാകും. താൽപ്പര്യമുള്ളവർക്ക് ആമസോണിന്റെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.

ഐഖൂ Z9 5G സ്പെസിഫിക്കേഷൻ

6.67-ഇഞ്ച് അമോലെഡ് പാനലാണ് ഫോണിൽ ഫീച്ചർ ചെയ്യുന്നത്. ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും, 1,800 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട്. ഫോണിലുള്ളത് മീഡിയാടെക് ഡൈമൻസിറ്റി 7020 ചിപ്‌സെറ്റാണ്.

sony imx882 camera iqoo z9 5g offer
ഐഖൂ Z9 സീരീസ്

ഇതിൽ 50MP സോണി IMX882 പ്രൈമറി സെൻസറാണുള്ളത്. 4K വീഡിയോ റെക്കോർഡിങ്ങിനെയും സൂപ്പർ നൈറ്റ് മോഡിനെയും ഫോൺ സപ്പോർട്ട് ചെയ്യുന്നു. ഇതിന് 2x ഒപ്റ്റിക്കൽ സൂം കപ്പാസിറ്റിയുണ്ട്. അതുപോലെ ഫോണിൽ 2MP സെക്കൻഡറി ക്യാമറയും ഈ സ്മാർട്ഫോണിലുണ്ട്. സെൽഫികൾക്കായി 16MP ഫ്രണ്ട് ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്.

Also Read: Black Friday Sale: വേട്ടയ്യനിലെ Samsung Flip Phone 20000 രൂപ വിലക്കുറവിൽ!

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഫോൺ 44W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ഇത്രയും വേഗത്തിൽ ഫോണിനെ പവറാക്കുന്നത് 5,000mAh ബാറ്ററിയാണ്.

സ്മാർട്ഫോണുകൾ രണ്ട് കളർ വേരിയന്റുകളിലാണ് വിപണിയിൽ ലഭ്യമാകുന്നത്. ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ നിറങ്ങളാണ് ഐക്യൂ Z9 ഫോണിനുള്ളത്.

Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.

]]>